പോക്കോ എം 2 ഇന്ത്യയിൽ സെപ്റ്റംബർ 8 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
സെപ്റ്റംബർ എട്ടിന് പോക്കോ എം 2 സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിലെത്തുമെന്നും ഫ്ലിപ്പ്കാർട്ട് വഴി വിൽപന നടത്തുമെന്നും ഷവോമിയുടെ കീഴിൽ വരുന്ന ഈ ബ്രാൻഡ് വെളിപ്പെടുത്തി. ജൂലൈയിൽ ഇന്ത്യയിൽ വിപണിയിലെത്തിയ പോക്കോ എം 2 പ്രോയുടെ താഴത്തെ വേരിയന്റായിരിക്കും പോക്കോ എം 2. റെഡ്മി നോട്ട് 9 പ്രോയുടെ ചെറുതായി ട്വീക്ക് ചെയ്ത പതിപ്പായിരുന്നു പോക്കോ എം 2 പ്രോ. എന്നാൽ, ഈ ബ്രാൻഡ് പോക്കോ എം 2 നെക്കുറിച്ച് ഒരു വിവരവും ഇതുവരെ നൽകിയിട്ടില്ല. പക്ഷേ, ഇത് റെഡ്മി നോട്ട് 9 ന്റെ ട്വീക്ക്ഡ് പതിപ്പായി അവതരിപ്പിച്ചേക്കും. കൂടാതെ, പോക്കോ എം 2 പ്രോയേക്കാളും കുറഞ്ഞ വിലയിലാണ് വിപണിയിൽ വരുവാൻ പോകുന്നത്.

പോക്കോ എം 2 ഇന്ത്യയിൽ: ലോഞ്ച് വിശദാംശങ്ങൾ
സെപ്റ്റംബർ 8 ന് ഒരു ലോഞ്ച് ഇവന്റ് നടത്തുമെന്ന് പോക്കോ വ്യക്തമാക്കി. ക്ഷണങ്ങൾ അയയ്ക്കുകയും യൂട്യൂബിൽ ഒരു ഷോർട്ട് വീഡിയോ പങ്കിടുകയും ചെയ്തു. ഈ ഇവന്റിൽ പോക്കോ എം 2 സ്മാർട്ഫോൺ അവതരിപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് ഈ ഇവന്റ് നടത്തും, ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വില്പന നടത്തുകയും ചെയ്യുന്നു. ഈ ഇവന്റ് പോക്കോ ഇന്ത്യയുടെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യും.
പോക്കോ എം 2: വില
നടക്കുവാൻ പോകുന്ന ഇവന്റിൽ ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ വിലയും ലഭ്യതയും കുറിച്ച് പറയും. പോക്കോ എം 2 പ്രോ 4 ജിബി + 64 ജിബി വേരിയന്റ് ഇന്ത്യയിൽ പുറത്തിറക്കിയത് 13,999 രൂപയ്ക്കും, 6 ജിബി + 64 ജിബി ഓപ്ഷന് 14,999 രൂപ വിലയിലും, 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയും വില വരുന്നു. പോക്കോ എം 2 നുള്ള സവിശേഷതകൾ നിലവിൽ ലഭ്യമല്ല, പക്ഷേ, ഇത് പോക്കോ എം 2 പ്രോയുടെ ടോൺഡ്-ഡൗൺ പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പോക്കോ എം 2: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ടീസർ വീഡിയോയിൽ കാണുന്നത് പോലെ പോക്കോ എം 2ന് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ലഭിക്കും. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11ൽ പോക്കോ എം 2 പ്രോ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ 20: 9 'റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു. 6 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

എം 2 കൂടാതെ, പോക്കോ ഈ ആഴ്ച അവസാനം പോക്കോ എക്സ് 3 എന്ന പുതിയൊരു സ്മാർട്ഫോൺ ലോഞ്ച് ചെയ്യാൻ പോകുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറിൽ പോക്കോ എക്സ് 3 പ്രവർത്തിക്കുമെന്ന് ഇതിനകം തന്നെ പോക്കോ സ്ഥിരീകരിച്ചു. 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 10 ഔട്ട്-ഓഫ്-ബോക്സും 6 ജിബി റാമും പോക്കോ എക്സ് 3 ന് ലഭിക്കും. ഇതിന് എൻഎഫ്‌സി പിന്തുണയും ഉണ്ടാകും. ഫുൾ എച്ച്ഡി + റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് സാമ്പിൾ റേറ്റ് എന്നിവയുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിനുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായാണ് ഈ ഫോൺ വിപണിയിലെത്തുക.


Click it and Unblock the Notifications