പോക്കോ എം 2 പ്രോ ഇന്ന് ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തും; വില, സവിശേഷതകൾ

|

പോക്കോ എം 2 പ്രോ ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞ മാസം ലോഞ്ച് ചെയ്തതിനുശേഷം ഫോൺ ഇപ്പോൾ ഫ്ലാഷ് സെയിൽസ് വഴി ലഭ്യമാണ്. രാജ്യത്ത് ഫ്ലിപ്പ്കാർട്ട് വഴി മാത്രമായാണ് ഇതിന്റെ വിൽപണ നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വില്പന ആരംഭിക്കുകയും ഓഹരികൾ തീരുന്നതുവരെ നീണ്ടുനിൽക്കുകയും ചെയ്യും. 5,000 എംഎഎച്ച് ബാറ്ററിയും 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും പോക്കോ എം 2 പ്രോയുടെ പ്രധാന സവിശേഷതകളാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 720 ജി SoC യാണ് ഈ ഫോണിന് കരുത്തേകുന്നത്.

ഇന്ത്യയിലെ പോക്കോ എം 2 പ്രോ വില, വിൽപ്പന ഓഫറുകൾ

ഇന്ത്യയിലെ പോക്കോ എം 2 പ്രോ വില, വിൽപ്പന ഓഫറുകൾ

പോക്കോ എം 2 പ്രോയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 13,999 രൂപയും, 6 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയുമാണ് വില വരുന്നത്. 6 ജിബി + 128 ജിബി മോഡലിന് 16,999 രൂപയും വില വരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 ന് ഫ്ലിപ്കാർട്ട് വഴി ഇത് വിൽപ്പനയ്‌ക്കെത്തും. കാഴ്ച്ചയിൽ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണുമായി സാമ്യം തോന്നുന്ന ഈ ഡിവൈസ് റ്റു ഷേഡ്സ് ബ്ലാക്ക്, ഔട്ട് ഓഫ് ബ്ലൂ, ഗ്രീൻ, ഗ്രീനർ എന്നീ നിറങ്ങളിൽ ലഭ്യമാകും. വിൽപ്പന ഓഫറുകളിൽ ആക്സിസ് ബാങ്ക് ബസ്സ് കാർഡിന് അഞ്ച് ശതമാനം തൽക്ഷണ കിഴിവ്, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, 1,556 രൂപയിൽ നിന്ന് ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.

പോക്കോ എം 2 പ്രോ: സവിശേഷതകൾ

പോക്കോ എം 2 പ്രോ: സവിശേഷതകൾ

പോക്കോ എം2 പ്രോ പുറത്തിറക്കിയിരിക്കുന്നത് 6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ്. ഇത് 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും ലഭ്യമാക്കുന്നു. ഡിസ്പ്ലേയിൽ ഒരു പഞ്ച്-ഹോൾ ഡിസൈനാണ് നൽകിയിട്ടുള്ളത്. ഈ മികച്ച ഡിസ്പ്ലേയ് വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്നവർക്ക് ലഭിക്കുന്ന വലിയ ഡിസ്പ്ലേകളിൽ ഒന്ന് തന്നെയാണ് പോക്കോ പുതിയ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫ്രണ്ട് ക്യാമറ 'നൈറ്റ് മോഡ്'

ഫോട്ടോഗ്രാഫിക്കായി പിൻ പാനലിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി ലെൻസാണ് ഉള്ളത്. ഇതിനൊപ്പം വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും 5 എംപി മാക്രോ സെൻസറും ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി, പഞ്ച്-ഹോളിനുള്ളിൽ 16 എംപി ക്യമറയാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ ലൈറ്റിലും മികച്ച സെൽഫികൾ പകർത്തുന്നതിനായി ഫ്രണ്ട് ക്യാമറ 'നൈറ്റ് മോഡ്' സവിശേഷതയും നൽകിയിട്ടുണ്ട്.

പോക്കോ എം 2 പ്രോ വിൽപന

ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. ഈ ചിപ്സെറ്റ് ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നു. ഈ മിഡ് റേഞ്ച് ഗെയിമിംഗ് പ്രോസസർ അഡ്രിനോ 618 ജിപിയുമായി ജോടിയാക്കിയിരിക്കുന്നു. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് എംഐയുഐ 11 ഒഎസാണ് സോഫ്റ്റ്വയർ.

പോക്കോ എം 2 പ്രോ ഫ്ലിപ്കാർട്ടിൽ വിൽപന

കണക്റ്റിവിറ്റി സവിശേഷതകൾ പരിശോധിച്ചാൽ, ഡിവൈസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് നൽകിയിട്ടുള്ളത്. ഈ ടൈപ്പ്- സി പോർട്ട് ഫോണിന്റെ താഴത്തെ ഭാഗത്ത് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കിനും സ്പീക്കർ ഗ്രില്ലിനും ഇടയിലാണ് നൽകിയിട്ടുള്ളത്. സൈഡ് പാനലിൻറെ വലതുവശത്തായി ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ഫോണിലുണ്ട്.

Best Mobiles in India

English summary
Poco M2 Pro is set to go on sale again today in India. Since its launch last month the phone has been available through flash sales. It's sold through the country exclusively through Flipkart. The selling will start at 12 pm (noon) and continue until stocks run out. Poco M2 Pro's main features include 5,000mAh battery and 48-megapixel quad camera rear setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X