33W ഫാസ്റ്റ് ചാർജിംഗുമായി പോക്കോ M2 പ്രോ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ

|

പോക്കോ തങ്ങളുടെ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഇന്ന് അവതരിപ്പിക്കും. ഇന്നത്തെ ഒരു വെർച്വൽ ലോഞ്ച് ഇവന്റിലാണ് കമ്പനി പോക്കോ എം 2 പ്രോ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നത്. പോക്കോ എഫ് 1 ഉപയോഗിച്ച് വിപണിയിൽ തരംഗമുണ്ടാക്കിയതിനുശേഷം കമ്പനി വലിയ തോതിൽ ഇത് വികസിപ്പിച്ചു. ഇത് ഇപ്പോൾ ഷവോമിയുടെ ഒരു ഉപ-ബ്രാൻഡല്ല, മാത്രമല്ല സ്വന്തമായി ഉൽപ്പന്ന തീരുമാനങ്ങൾ എടുക്കാനുള്ള അവസ്ഥയിലാണ്.

പോക്കോ എം 2 പ്രോ സ്മാർട്ഫോൺ

എന്നിരുന്നാലും, സ്റ്റോറേജിനും സോഫ്റ്റ്വെയർ സേവനങ്ങൾക്കും ഇത് ഷവോമിയെ ആശ്രയിച്ചിരിക്കുന്നു. ഈ പുതിയ സ്മാർട്ട്‌ഫോണിനൊപ്പം ഇന്ത്യയിലെ ഷവോമിയുടെ റെഡ്മി ബ്രാൻഡിനെ വെല്ലുവിളിക്കാൻ പോക്കോ സജ്ജമായി. പോക്കോ എം 2 പ്രോ ലോഞ്ച് ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് നടക്കും. ഈ ലോഞ്ച് പരിപാടി യൂട്യുബിലും പോക്കോയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തത്സമയം സംപ്രേഷണം ചെയ്യും.

പോക്കോ M2 പ്രോ: ലോഞ്ച്

പോക്കോ M2 പ്രോ: ലോഞ്ച്

പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വൈകാതെ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിവൈസ് ഓൺലൈൻ ഡാറ്റാബേസുകളിൽ കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഡിവൈസ് BIS സർട്ടിഫിക്കേഷൻ നേടിയത്. ഡിവൈസിനെ സംബന്ധിച്ച ഇതുവരെയുള്ള എല്ലാ റിപ്പോർട്ടുകളും ഇത് റെഡ്മി നോട്ട് 9 പ്രോയുടെ മറ്റൊരു പതിപ്പായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

പുതിയ പോക്കോ ഡിവൈസ്

"ഫീൽ‌ഡ് സർ‌ജ്" എന്ന പദം ഉപയോഗിച്ചാണ് പോക്കോ പുതിയ ഡിവൈസ് ടീസ് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിൽ വേഗത്തിലുള്ള ചാർജിംഗ് സംവിധാനവും മികച്ച പെർഫോമൻസും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിൽ കാണുന്നതുപോലെയുള്ള 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായിട്ടായിരിക്കും പോക്കോ M2 പ്രോ പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്.

പോക്കോ M2 പ്രോ: ക്യാമറ

റെഡ്മി നോട്ട് 9 പ്രോ സീരീസിന്റെ അതേ രീതിയിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്ന് ടീസർ ഇമേജിൽ നിന്ന് വ്യക്തമാകുന്നു. ഈ ഡിവൈസിന് പിന്നിൽ 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറയായിരിക്കും ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. റെഡ്മി നോട്ട് 9 പ്രോയിൽ കാണുന്ന അതേ 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം 2 ആയിരിക്കും പോക്കോ M2 പ്രോയിലും ഉണ്ടായിരിക്കുക. ഈ ഡിവൈസിന്റെ ഗ്ലോബൽ വേരിയന്റിന് പിന്നിൽ ടു-ടോൺ ഫിനിഷുണ്ടെങ്കിലും 64 മെഗാപിക്സൽ മെയിൻ ക്യാമറയാണ് ഉള്ളത്.

പോക്കോ എം2 പ്രോ: വില

പോക്കോ എം2 പ്രോ: വില

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി മൊബൈൽ പ്ലാറ്റ്ഫോമാണ് പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നതെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലൂടെ വ്യക്തമാകുന്നു. ഈ ചിപ്പ് പോക്കോ X2 ൽ കാണുന്ന സ്നാപ്ഡ്രാഗൺ 730 ജിയ്ക്ക് സമാനമായ പ്രകടനമാണ് നൽകുന്നത്. റെഡ്മി നോട്ട് 9 പ്രോയുടെ വില 13,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 18W പിഡി ഫാസ്റ്റ് ചാർജറുമായിട്ടാണ് ഡിവൈസ് വരുന്നത്. പോക്കോ M2 പ്രോ സ്മാർട്ട്ഫോണും സമാനമായ വിലയുമായിട്ടായിരിക്കും വരുന്നത്. 33W ഫാസ്റ്റ് ചാർജിംഗാണ് ഫോണിന്റെ പ്രധാന ആകർഷണം.

പോക്കോ M2 പ്രോ: ഇന്ത്യയിൽ

റെഡ്മി നോട്ട് 9 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ഡിവൈസിന്റെ ഫ്ലാഷ് സെയിൽ മാത്രമാണ് നടക്കുന്നത്. ഡിവൈസിന്റെ അടുത്ത ഫ്ലാഷ് സെയിൽ നാളെ നടക്കും. പുതിയ പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നതോടെ 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വിപണിയിൽ കടുത്ത മത്സരമായിരിക്കും നടക്കുക.

Best Mobiles in India

English summary
Poco is expected to launch its 3rd Indian smartphone. The company will launch the Poco M2 Pro at a virtual launch event today, as it is the most affordable smartphone yet. The business has grown in a major way, after making waves with the Poco F1. It is no longer a Xiaomi sub-brand, and can now make its own product decisions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X