5000 എംഎഎച്ച് ബാറ്ററി, ക്വാഡ് ക്യാമറകളുമായി പോക്കോ എം 2 റീലോഡഡ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

പോക്കോ എം 2 റീലോഡഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. കൊറോണ കാരണം ഒരു ലോഞ്ച് ഇവന്റ് ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു. പകരമായി, വില, വിൽപ്പന വിശദാംശങ്ങൾ, സവിശേഷതകൾ എന്നിവ വെളിപ്പെടുത്തുന്ന നിരവധി ട്വീറ്റുകളിലൂടെയാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. മീഡിയ ടെക് ഹീലിയോ ജി 80 SoC പ്രോസസറാണ് പോക്കോ എം 2 റീലോഡഡ് സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇതിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട്ഫോണിന് പിന്നിലായി ക്വാഡ് ക്യാമറകളുണ്ട്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 4 ജിബി റാം ഒഴികെ പോക്കോ എം 2 റീലോഡഡ് ഫോണിൻറെ സവിശേഷതകൾ കഴിഞ്ഞ വർഷം അവതരിപ്പിച്ച പോക്കോ എം 2 ന് തുല്യമാണ്.

പോക്കോ എം 2 റീലോഡഡ്: ഇന്ത്യയിലെ വിലയും, ലഭ്യതയും

പോക്കോ എം 2 റീലോഡഡ്: ഇന്ത്യയിലെ വിലയും, ലഭ്യതയും

പുതിയ പോക്കോ എം 2 റീലോഡഡ് സ്മാർട്ഫോണിൻറെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 9,499 രൂപയാണ് വില വരുന്നത്. ഇപ്പോൾ, ഈ സ്മാർട്ഫോൺ ഒരൊറ്റ റാം + സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമായി വരുന്നു. 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ പോക്കോ എം 2 വരുന്നു. പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ നിറങ്ങളിൽ പോക്കോ എം 2 റീലോഡഡ് ലഭ്യമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി ഇത് വിപണിയിൽ ലഭ്യമാകും. പോക്കോ എം 2 റീലോഡഡ് ലോഞ്ച് ഓഫറുകളിൽ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ് ബാക്ക്, ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകളുടെ ആദ്യ തവണ ഇടപാടിന് 10 ശതമാനം കിഴിവ്, കൂടാതെ, 1,584 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.

പോക്കോ എം 2 റീലോഡഡ് സവിശേഷതകൾ

പോക്കോ എം 2 റീലോഡഡ് സവിശേഷതകൾ

കുറഞ്ഞ റാം കപ്പാസിറ്റിക്ക് പുറമെ, പോക്കോ എം 2 റീലോഡഡ് പോക്കോ എം 2ൽ വരുന്ന സവിശേഷതകളുമായി വരുന്നു. ഡ്യുവൽ നാനോ സിം വരുന്ന പോക്കോ എം 2 റീലോഡഡ് ആൻഡ്രോയ്‌ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷ, 70 ശതമാനം എൻ‌ടി‌എസ്‌സി കവറേജ്, ഒപ്പം 1500: 1 കോൺട്രാസ്റ്റ് റേഷിയോ എന്നിവ വരുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. പോക്കോ എം 2 റീലോഡഡ് 64 ജിബി സ്റ്റോറേജാണ് വരുന്നത്. ഒരു മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനാകും.

പോക്കോ എം 2 റീലോഡഡ് ക്യാമറ സവിശേഷതകൾ

പോക്കോ എം 2 റീലോഡഡ് ക്യാമറ സവിശേഷതകൾ

പോക്കോ എം 2ൽ വരുന്ന അതേ ക്യാമറ സവിശേഷതകളുമായി പോക്കോ എം 2 റീലോഡഡ് അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ വരുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനത്തിൽ എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, എഫ് / 2.2 അപ്പേർച്ചറുള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 118 ഡിഗ്രി വ്യൂ ഫീൽഡ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. മാക്രോ ലെൻസും എഫ് / 2.4 അപ്പേർച്ചറുമുള്ള 5 മെഗാപിക്സൽ സെൻസറും വരുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.05 അപ്പർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറ നിങ്ങൾക്ക് ലഭിക്കും.

മീഡിയ ടെക് ഹീലിയോ ജി 80 SoC പ്രോസസർ

5,000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്‌ഫോണിന് പിന്നിലായി ഫിംഗർപ്രിന്റ് സ്‌കാനറുമുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ 802.11 എസി, 4 ജി വോൾട്ട് സപ്പോർട്ട്, ബ്ലൂടൂത്ത് 5.0, ഐആർ ബ്ലാസ്റ്റർ, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ പോക്കോ എം 2 റീലോഡഡ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇതിന് 198 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
In India, the Poco M2 Reloaded has been released. The organization agreed to skip a virtual launch event due to the current pandemic. Instead, the phone was announced in a series of tweets that included information about the price, sale, and specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X