പോക്കോ എം 2 റീലോഡഡ്‌ ഏപ്രിൽ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

6 ജിബി റാമുമായി വരുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് പോക്കോ എം 2. ഇപ്പോൾ, പോക്കോ എം 2 റീലോഡഡ്‌ മോണിക്കറിനു കീഴിൽ മറ്റൊരു പുതിയ എഡിഷൻ കൂടി അവതരിപ്പിക്കുകയാണ്. ഏപ്രിൽ 21 ന് ഈ പുതിയ എഡിഷൻ സ്മാർട്ഫോൺ വെളിപ്പെടുത്തും. അതേ ദിവസം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഈ ഹാൻഡ്‌സെറ്റ് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും. 2020 മോഡലിൽ നിന്നും ഡിസൈനിൽ മാറ്റമില്ലാതെയാണ് ഈ പുതിയ ഹെഡ്സെറ്റ് വരുന്നതെന്ന് കമ്പനിയുടെ സോഷ്യൽ മീഡിയ ടീസർ വെളിപ്പെടുത്തുന്നു. ഒരു പുതിയ റാം വേരിയന്റായ പോക്കോ എം 2 റീലോഡഡിൽ വരുന്ന ഒരേയൊരു മാറ്റം ഫ്ലിപ്പ്കാർട്ടിലെ ഒരു ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ഈ ഹാൻസെറ്റിൻറെ ബേസിക് വേരിയൻറ് പഴയ മോഡലിൻറെ 6 ജിബി റാം വേരിയന്റിൽ നിന്ന് വ്യത്യസ്തമായി 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി വരുന്നു. ബാക്കി സവിശേഷതകളും മാറ്റമില്ലാതെ തന്നെയാണ് തുടരുന്നത്. മീഡിയടെക് ഹീലിയോ ജി 80 SoC ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

പോക്കോ എം 2 റീലോഡഡ്‌ ഈ ആഴ്ച്ച അവതരിപ്പിക്കും
 

പോക്കോ എം 2 റീലോഡഡ്‌ ഈ ആഴ്ച്ച അവതരിപ്പിക്കും

4 ജിബി റാം വേരിയന്റ് അവതരിപ്പിക്കുമ്പോൾ ലോഞ്ച് വില കുറയ്ക്കുകയാണ് പോക്കോയുടെ ലക്ഷ്യമെന്ന് പറയുനു. നിലവിലെ പോക്കോ എം 2 ആരംഭിക്കുന്നത് 10,499 രൂപ മുതലാണ്. 4 ജിബി റാം വേരിയന്റിന് 1,000 രൂപ വിലക്കുറവുണ്ടാകാം. പുതുതായി അവതരിപ്പിച്ച റിയൽ‌മി സി 25 നെ വിപണിയിൽ മറികടക്കുവാൻ ഇത് പോക്കോയെ സഹായിക്കും, അതിൻറെ എല്ലാ വേരിയന്റുകൾക്കും 4 ജിബി റാം മാത്രമേ ലഭിക്കുകയുള്ളു. റെഡ്മി 9 പ്രൈമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പോക്കോ എം 2.

പോക്കോ എം 2 റീലോഡഡ്‌: ക്യാമറ സവിശേഷതകൾ

പോക്കോ എം 2 റീലോഡഡ്‌: ക്യാമറ സവിശേഷതകൾ

അതിനാൽ, പുതിയ രൂപകൽപ്പനയിൽ പോക്കോ എം 2 റീലോഡഡ് റെഡ്മി 9 പ്രൈം ആയിരിക്കുമെന്ന് തോന്നുന്നു. റെഡ്മി 9 പ്രൈമും പോക്കോ എം 2 യും തമ്മിലുള്ള ഒരേയൊരു വ്യത്യാസം റാം കപ്പാസിറ്റിയിലെ വ്യത്യാസമായിരുന്നു. 6.5 ഇഞ്ച് 1080 പിക്‌സൽ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി എന്നിവ മാറ്റമില്ലാതെ തന്നെയാണ് തുടരുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും റിയർ ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു. ഇതിനോട് ചേർന്ന് 5 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഉണ്ട്. മുൻ ക്യാമറയിൽ 8 മെഗാപിക്സൽ സെൻസർ അടങ്ങിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിന് സപ്പോർട്ടുമുണ്ട്, കൂടാതെ ഈ ഹാൻഡ്‌സെറ്റിന് വാട്ടർ റിപ്പല്ലന്റ് കോട്ടിംഗും ലഭിക്കുന്നുണ്ട്.

 കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

പോക്കോ എം 2 റീലോഡഡ്‌ ഏപ്രിൽ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും
 

കുറച്ച് ആഴ്ചകൾക്ക് മുമ്പ്, പോക്കോ കമ്പനിയുടെ പ്രധാന ഓഫറായി പോക്കോ എക്‌സ് 3 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. 2020 മുതൽ പോക്കോ എക്‌സ് 3 അടിസ്ഥാനമാക്കിയുള്ളതാണ് പോക്കോ എക്‌സ് 3 പ്രോ, ന്യായമായ വിലയ്ക്ക് ഉയർന്ന നിലവാരമുള്ള സവിശേഷതകൾ ഇവിടെ ഉപയോഗിക്കുന്നു. സ്‌നാപ്ഡ്രാഗൺ 860 SoC ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സ്മാർട്ട്‌ഫോണാണിത്. 18,999 രൂപ മുതൽ ആരംഭിക്കുന്ന പോക്കോ എക്‌സ് 3 പ്രോയെ അതിൻറെ വിഭാഗത്തിൽ വരുന്ന ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോണാക്കി മാറ്റുന്നു.

Most Read Articles
Best Mobiles in India

English summary
The Poco M2 made headlines for being one of the most affordable phones with 6GB RAM. Now, under the Poco M2 Reloaded moniker, Poco is bringing a slightly refreshed version of the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X