ഡിസ്കൗണ്ട് ഓഫറുകളുമായി പോക്കോ എം 3 ഹലോ യെല്ലോ വേരിയന്റ് സ്മാർട്ഫോൺ വിൽപന

|

ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ പോക്കോ എം 3 യുടെ (Poco M3) പ്രത്യേക ഹലോ യെല്ലോ വേരിയന്റ് വിൽപ്പന പ്രഖ്യാപിച്ചു. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, ഫ്ലാഷി പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ഈ ആഴ്ച്ച ആദ്യം സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചത്. ആദ്യ വിൽപ്പനയിൽ 1.5 ലക്ഷം യൂണിറ്റ് ഫോൺ വിൽക്കുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. യെല്ലോ കളർ വേരിയന്റിൻറെ സ്റ്റോക്കാണ് ആദ്യമായി തീർന്നു പുറത്തുപോയതെന്ന് കൺട്രി ഡയറക്ടർ വെളിപ്പെടുത്തി.

പോക്കോ എം 3 ഹലോ യെല്ലോ വേരിയന്റ്

ഫെബ്രുവരി 19 നാണ് ഹലോ യെല്ലോ വേരിയന്റ് വിൽപ്പന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. രാത്രി 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഫെബ്രുവരി 16 ന് നടക്കുന്ന രണ്ടാമത്തെ വിൽപ്പനയിൽ, കൂൾ ബ്ലൂ, പവർ ബ്ലാക്ക് കളർ വേരിയന്റുകൾ മാത്രമേ വിൽപ്പനയ്‌ക്കെത്തുകയുള്ളൂ.

 6.1 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുമായി മോട്ടോ ഇ 6 ഐ അവതരിപ്പിച്ചു: വില, സവിശേഷതകൾ 6.1 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുമായി മോട്ടോ ഇ 6 ഐ അവതരിപ്പിച്ചു: വില, സവിശേഷതകൾ

പോക്കോ എം 3: ഇന്ത്യയിലെ വിലയും ഓഫറുകളും
 

പോക്കോ എം 3: ഇന്ത്യയിലെ വിലയും ഓഫറുകളും

6 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷൻ വരുന്ന പോക്കോ എം 3 ക്ക് ഇന്ത്യയിൽ 10,999 രൂപ വില വരുന്നു. 6 ജിബി + 128 ജിബി മോഡൽ 11,999 രൂപയ്ക്ക് പുറത്തിറക്കി. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇത് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് രണ്ട് വേരിയന്റുകളും 1,000 രൂപ കുറവിൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും 5% അൺലിമിറ്റഡ് ക്യാഷ് ബാക്കും ലഭിക്കും.

8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമായി വരുന്ന സാംസങ് ഗാലക്‌സി എ 72 4 ജിയുടെ സവിശേഷതകളറിയാം8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമായി വരുന്ന സാംസങ് ഗാലക്‌സി എ 72 4 ജിയുടെ സവിശേഷതകളറിയാം

പോക്കോ എം 3 സവിശേഷതകൾ

പോക്കോ എം 3 സവിശേഷതകൾ

6.5 ഇഞ്ച് എഫ്‌എച്ച്‌ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 60 ഹെർട്സ് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 3 സുരക്ഷയായും പോക്കോ എം 3 യുടെ സവിശേഷതകളിൽ വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ 6 ജിബി റാമുമായി ജോടിയാക്കുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഈ സ്മാർട്ട്‌ഫോൺ എംഐയുഐ 12ൽ പ്രവർത്തിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൽ സ്റ്റീരിയോ സ്പീക്കറുകൾ, ഒരു ഐആർ ബ്ലാസ്റ്റർ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് റീഡർ എന്നിവ ഉൾപ്പെടുന്നു.

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപസാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി

48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 2 എംപി മാക്രോ ക്യാമറയും ഡെപ്ത് സെൻസറും സപ്പോർട്ട് ചെയ്യുന്നു. മൂവി ഫ്രെയിം, ടൈം-ലാപ്സ്, നൈറ്റ് മോഡ് തുടങ്ങി ഒന്നിലധികം ക്രിയേറ്റീവ് മോഡുകൾ ഇതിലുണ്ട്. മുൻവശത്ത്, വാട്ടർ ഡ്രോപ്പ് ശൈലിയിൽ 8 എംപി സെൻസർ സ്ഥാപിച്ചിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം 3ൽ വരുന്നത്. ഉപയോക്താക്കൾക്ക് 64 ജിബി യുഎഫ്എസ് 2.1 ഇന്റേണൽ മെമ്മറി അല്ലെങ്കിൽ 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് ലഭിക്കും.

Best Mobiles in India

English summary
The smartphone was unveiled in three colour variants earlier this week - Cool Blue, Power Black, and flashy Poco Yellow. In the first sale, the company had claimed to sell 1.5 lakh units of the handset, and the country manager admitted that the yellow colour version was the first to go out of stock.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X