ഡൈമെൻസിറ്റി 700 SoC പ്രോസസർ കരുത്തേകുന്ന പോക്കോ എം 3 പ്രോ 5 ജി ജൂൺ 8 ന് ഇന്ത്യയിൽ അവതരിപ്പിക്കും
ഇന്ത്യയിൽ പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോൺ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. റെഡ്മി നോട്ട് 10 5 ജിയുടെ റീബ്രാൻഡഡ് എഡിഷനായി പോക്കോ എം 3 പ്രോ 5 ജി കഴിഞ്ഞ മാസം ആഗോള വിപണിയിൽ അവതരിപ്പിച്ചു. ജൂൺ 8 ന് പോക്കോ എം 3 പ്രോ 5 ജി ലോഞ്ച് ചെയ്യുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനായി ബാൻഡ് ഒരു ടീസർ പ്രസിദ്ധികരിക്കുകയും ചെയ്യ്തിട്ടുണ്ട്. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ഫോൺ വാങ്ങാമെന്നും ബ്രാൻഡ് വെളിപ്പെടുത്തി. ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
പോക്കോ എം 3 പ്രോ 5 ജിയുടെ ഇന്ത്യൻ വേരിയൻറ് ഗ്ലോബൽ മോഡലിന് സമാനമായ സവിശേഷതകൾ നൽകുമെന്ന് പറയുന്നു. പോക്കോ എം 3 പ്രോ 5 ജിയിൽ എഫ്എച്ച്ഡി + റെസല്യൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഡിസ്പ്ലേ, സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുവാൻ പഞ്ച്-ഹോൾ കട്ട്ഔട്ട് എന്നിവയുണ്ട്. നിങ്ങളുടെ കണ്ടെന്റ് ആശ്രയിച്ച് റിഫ്രഷ് റേറ്റ് യാന്ത്രികമായി ക്രമീകരിക്കാൻ സഹായിക്കുന്ന ഡൈനാമിക് സ്വിച്ച് സവിശേഷതയെയും ഈ സ്മാർട്ഫോണിലുണ്ട്. 6 ജിബി വരെ റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമായി ജോടിയാക്കിയ ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് പോക്കോ എം 3 പ്രോ 5 ജിയ്ക്ക് കരുത്തേകുന്നത്. കൂടുതൽ സ്റ്റോറേജ് കപ്പാസിറ്റിക്കായി മൈക്രോ എസ്ഡി കാർഡിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പോക്കോ എം 3 പ്രോ 5 ജി ആൻഡ്രോയിഡ് 11 വിത്ത് എംഐയുഐ 12 ടോപ്പ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
ഈ സ്മാർട്ഫോണിൻറെ പുറകിലായി 48 എംപി ട്രിപ്പിൾ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്. ഇതിൽ വരുന്ന പ്രധാന ലെൻസിന് 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ ഷൂട്ടറുമുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ, സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുവാൻ പഞ്ച്-ഹോൾ കട്ട്ഔട്ടുമുണ്ട്.

സൈഡ് മൗണ്ട് ചെയ്യ്ത ഫിംഗർപ്രിന്റ് സ്കാനറും 5 ജി, ഡ്യുവൽ 4 ജി വോൾട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്‌സി എന്നിവ കണക്റ്റിവിറ്റിക്കായി ഈ സ്മാർട്ഫോണിലുണ്ട്. ഈ സ്മാർട്ട്ഫോണിന് കൃത്യമായി എന്ത് വിലയാകുമെന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ, ഗ്ലോബൽ വേരിയന്റിൻറെ വില കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഏകദേശം 15,000 രൂപ മുതൽ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി 8 5 ജിക്ക് ശേഷം വരുന്ന താങ്ങാനാവുന്ന മറ്റൊരു 5 ജി ഹാൻഡ്‌സെറ്റാകാം ഇത്.

കൂടാതെ, 5 ജി കണക്റ്റിവിറ്റിയുള്ള ശക്തമായ ഡൈമെൻസിറ്റി 700 SoC പ്രോസസറുള്ള പോക്കോ എം 3 പ്രോ വിപണിയിലെ മറ്റ് മിഡ് റേഞ്ച് ഹാൻഡ്സെറ്റുകൾക്ക് കടുത്ത എതിരാളിയാകും. മാത്രമല്ല, പോക്കോ എഫ് 3 ജിടി എന്ന പേരിൽ മറ്റൊരു ഹാൻഡ്‌സെറ്റ് കൂടി ഈ ബ്രാൻഡിനുണ്ട്. ക്യു 3 2021 ൽ അവതരിപ്പിച്ച ഡൈമെൻസിറ്റി 1200 SoC പ്രോസസറിനൊപ്പം പോക്കോ എഫ് 3 ജിടി ഉടനെ എത്തുമെന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications