മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസ്സറുള്ള പോക്കോ എം 3 പ്രോ 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന പുതിയ പോക്കോ എം 3 പ്രോ 5 ജി സ്മാർഫോൺ ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ്. നേരത്തെ അവതരിപ്പിച്ച പോക്കോ എം 3 യുടെ അപ്ഗ്രേഡഡ് മോഡലാണ് പോക്കോ എം 3 പ്രോ 5 ജി. നേരത്തെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, പുതിയ പോക്കോ സ്മാർട്ട്ഫോൺ 2021 മാർച്ചിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 10 5 ജിയുടെ റീബ്രാൻഡഡ് വേരിയന്റ് മാത്രമാണ്. പോക്കോ എം 3 പ്രോ 5 ജിയിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും ഡൈനാമിക് സ്വിച്ച് ഫീച്ചറും സപ്പോർട്ട് ചെയ്യുന്നു. പോക്കോ എം 3 പ്രോ 5 ജിയിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് വരുന്നത്.

പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും
പോക്കോ എം 3 പ്രോ 5 ജിയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് യൂറോ 159 (ഏകദേശം 14,100 രൂപ) വില നൽകിയിട്ടുണ്ട്. 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് യൂറോ 179 (ഏകദേശം 15,900 രൂപ) വില വരുന്നു. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്. പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോൺ നിലവിൽ അലിഎക്സ്പ്രസ്സ് വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ലാണ് പുതിയ പോക്കോ എം 3 പ്രോ 5 ജി പ്രവർത്തിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, ഡൈനാമിക് സ്വിച്ച് ഫീച്ചർ, 1,500: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

പോക്കോ എം 3 പ്രോ 5 ജി ക്യാമറ സവിശേഷതകൾ
പോക്കോ എം 3 പ്രോ 5 ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് വരുന്നത്. അതിൽ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. നൈറ്റ് മോഡ്, എഐ ക്യാമറ 5.0, മൂവി ഫ്രെയിം, ടൈം-ലാപ്സ്, സ്ലോ മോഷൻ വീഡിയോ, മാക്രോ മോഡ് എന്നിവ ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നു. എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. കൂടാതെ, എഐ ബ്യൂട്ടിഫൈ, ടൈംഡ് ബർസ്റ്റ്, എഐ പോർട്രെയിറ്റ്, മൂവി ഫ്രെയിം തുടങ്ങിയ സവിശേഷതകളുണ്ട്.

എഐ ഫെയ്‌സ് അൺലോക്ക് സപ്പോർട്ട് ചെയ്യുന്നതിനൊപ്പം ഒരു വശത്ത് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും പോക്കോ എം 3 പ്രോ 5 ജിയിൽ ഉണ്ട്. ഡ്യുവൽ സിം സ്ലോട്ടുകൾ, 5 ജി, എൻഎഫ്‌സി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം 3 പ്രോ 5 ജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പോക്കോ എം 3 പ്രോ 5 ജിയിലെ സെൻസറുകളിൽ പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഇലക്ട്രോണിക് കോമ്പസ്, ഐആർ ബ്ലാസ്റ്റർ എന്നിവ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിന് 190 ഗ്രാം ഭാരമുണ്ട്. സവിശേഷതകളും മുമ്പത്തെ റിപ്പോർട്ടുകളും അനുസരിച്ച്, പോക്കോ എം 3 പ്രോ 5 ജി, പുറകിലത്തെ പാനലിൽ ചെറിയ വ്യത്യാസങ്ങളുള്ള റെഡ്മി നോട്ട് 10 5 ജി യുടെ റീബ്രാൻഡഡ് ചെയ്യ്ത വേരിയന്റാണെന്ന് പറയുന്നു.


Click it and Unblock the Notifications








