പോക്കോ എം 3 പ്രോ ഫ്‌ളിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും
പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോൺ ഉടൻതന്നെ ഇന്ത്യയിലെത്തും. അവതരിപ്പിക്കുന്നതിന് മുൻപായി നിങ്ങൾക്ക് എവിടെ നിന്നും ഈ സ്മാർട്ഫോൺ വാങ്ങാമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമാണ്. പുതിയ പോക്കോ എം 3 പ്രോ 5 ജി ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന നടത്തുമെന്ന് വെളിപ്പെടുത്തി. മാത്രവുമല്ല, ഈ കാര്യം സ്ഥിരീകരിക്കുന്നതിനായി ഫ്ലിപ്കാർട്ട് ഒരു പ്രത്യേക പേജും അവതരിപ്പിച്ചിട്ടുണ്ട്. പോക്കോ എം 3 പ്രോ 5 ജിയുടെ ലഭ്യതയെ കുറിച്ചും നൽകിയിരിക്കുന്ന വിലയെ കുറിച്ചും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.
ഫ്ളിപ്പ്കാർട്ടിൽ പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോണിൻറെ ലഭ്യത
എം സീരീസിൽ വരാനിരിക്കുന്ന ഈ പോക്കോ സ്മാർട്ട്ഫോൺ ജൂൺ 8 ന് ഇന്ത്യയിൽ വിപണിയിലെത്തും. മിക്ക പോക്കോ സ്മാർട്ട്‌ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴി മാത്രമായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, പോക്കോ എം 3 പ്രോ 5 ജിയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോള വില കണക്കിലെടുക്കുമ്പോൾ, യൂറോ 159 (ഏകദേശം 14,000 രൂപ) മുതൽ ആരംഭിക്കുന്ന ഈ സ്മാർട്ട്‌ഫോണിന് 15,000 രൂപയിൽ താഴെയാകാം വില വരുന്നത്. ഇതോടെ, റിയൽമി 8 5 ജി, ഓപ്പോ എ 74 5 ജി, കൂടാതെ മറ്റു പല സ്മാർട്ഫോണുകളുമായി ഇത് വിപണിയിൽ മത്സരിക്കും.

പോക്കോ എം 3 പ്രോ 5 ജിയുടെ സവിശേഷതകൾ
പോക്കോ എം 3 പ്രോ 5ജി സ്മാർട്ട്ഫോണിന് 6.5 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും നൽകുന്നത്. എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള ഈ ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. സെൽഫി ക്യാമറ സെൻസറിനായി ഈ ഡിസ്‌പ്ലേയുടെ നടുഭാഗത്തായി പഞ്ച്-ഹോൾ കട്ട്ഔട്ടും ഉൾപ്പെടുത്തും. ഉപയോക്താക്കൾ കാണുന്ന കണ്ടന്റിനെ ആശ്രയിച്ച് 30Hz, 50Hz, 60Hz, 90Hz തുടങ്ങിയ ഓപ്ഷനുകൾക്കിടയിലുള്ള റിഫ്രഷ് റേറ്റ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന ഡൈനാമിക് സ്വിച്ച് എന്ന പുതിയ സവിശേഷതയും ഉണ്ടായിരിക്കും.

പോക്കോ എം 3 പ്രോ 5 ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ഡൈമെൻസിറ്റി 700 എസ്ഒസി ആയിരിക്കും. ഈ പ്രോസസറിനൊപ്പം 6 ജിബി വരെ റാമും 128 ജിബി യുഎഫ്‌എസ് 2.2 സ്റ്റോറേജ് സ്‌പെയ്‌സും ഉണ്ടായിരിക്കും. ഡ്യൂവൽ 5 ജി സിം കാർഡ് സ്ലോട്ടുകളുള്ള ഈ സ്മാർട്ഫോണിൽ ഹൈബ്രിഡ് കാർഡ് സ്ലോട്ടാണുള്ളത്. ഒന്നിൽ സിം ഉപയോഗിക്കുമ്പോൾ രണ്ടാമത്തേതിൽ നിങ്ങൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാവുന്നതാണ്.

പോക്കോ എം 3 പ്രോ 5 ജിയുടെ ക്യാമറ സവിശേഷതകൾ
പോക്കോ എം 3 പ്രോ 5 ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സംവിധാനമാണുള്ളത്. എഫ് / 1.79 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറ സെൻസർ, 2 എംപി സെക്കൻഡറി ഡെപ്ത് സെൻസർ, 2 എംപി ടെർഷ്യറി മാക്രോ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. നൈറ്റ് മോഡ്, ടൈം-ലാപ്സ് മോഡ് തടുങ്ങിയ സവിശേഷതകളും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കും. സെൽഫികൾ പകർത്തുന്നതിനും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചറുള്ള 8 എംപി സെൽഫി ക്യാമറ സെൻസറും ഉണ്ടായിരിക്കും. 5 ജി, ഡ്യുവൽ 4ജി വോൾട്ടി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്‌സി എന്നിവ കണക്റ്റിവി ഓപ്ഷനുകളിൽ ഉണ്ടായിരിക്കും. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി, 22.5W ഫാസ്റ്റ് ചാർജർ, ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 ഒഎസ് എന്നിവയാണ് മറ്റുള്ള സവിശേഷതകൾ.


Click it and Unblock the Notifications








