പോക്കോ എം 3 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

പോക്കോ എം 3 (Poco M3) സ്മാർട്ഫോൺ ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഫെബ്രുവരിയിൽ ഈ ഹാൻഡ്സെറ്റിൻറെ ലോഞ്ച് നടക്കുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ പറഞ്ഞു. എന്നാൽ, ഇത് കൃത്യമായി എപ്പോൾ ലോഞ്ച് ചെയ്യുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, കമ്പനി ഇതിനെക്കുറിച്ച് ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല. മോഡൽ നമ്പർ M2010J19CI വരുന്ന ഹാൻഡ്‌സെറ്റും ഡിസംബറിൽ ടി‌യുവി റെയിൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കേഷനിൽ‌ കണ്ടെത്തിയിരുന്നു. ഇത് ഇന്ത്യയിൽ ഉടൻതന്നെ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകുന്നു. 2020 നവംബറിലാണ് പോക്കോ എം 3 ആഗോളതലത്തിൽ അവതരിപ്പിച്ചത്. പവർ ബ്ലാക്ക്, പോക്കോ യെല്ലോ, കൂൾ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്.

പോക്കോ എം 3: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

പോക്കോ എം 3: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 149 ഡോളർ (ഏകദേശം 11,000 രൂപ) മുതൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു. അതിനാൽ, രാജ്യത്ത് പോക്കോ എം 3 ഹാൻഡ്‌സെറ്റിൻറെ ആരംഭ വില ഏകദേശം 12,000 രൂപ മുതൽ പ്രതീക്ഷിക്കാം. 

റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയുംറിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയും

പോക്കോ എം 3: സവിശേഷതകൾ

പോക്കോ എം 3: സവിശേഷതകൾ

പോക്കോ എം 3 യുടെ 6.53 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയ്ക്ക് സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് വരുന്നത്. 4 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 10 അധിഷ്‌ഠിത എംഐയുഐ 12ൽ പ്രവർത്തിപ്പിക്കുന്ന ഈ ഹാൻഡ്‌സെറ്റിന് 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. കൂടാതെ, 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള മറ്റൊരു മോഡലും 169 ഡോളർ (ഏകദേശം 12.500 രൂപ) വിലയ്ക്ക് അവതരിപ്പിച്ചേക്കും.

പോക്കോ എം 3: ക്യാമറ സവിശേഷതകൾ

പോക്കോ എം 3: ക്യാമറ സവിശേഷതകൾ

48 എംപി പ്രധാന സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വരുന്നത്. മുൻവശത്ത്, 8 എംപി സെൽഫി ക്യാമറയുമുണ്ട്. 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് ഡബ്ല്യുഐ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഈ ഹാൻഡ്സെറ്റിൻറെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

പോക്കോ എം 3: ഇന്ത്യയിൽ

പോക്കോ എം 3: ഇന്ത്യയിൽ

പോക്കോ എം 3 യ്ക്ക് വിപണിയിൽ കടുത്ത എതിരാളികളാകാൻ സാധ്യതയുള്ള ഓപ്പോ എ 53, ടെക്നോ കാമൺ 16 പോലുള്ള ചില ഡിവൈസുകൾ ഉണ്ടാകും. ഇപ്പോൾ ഓപ്പോ എ 53 സ്മാർട്ഫോൺ രാജ്യത്ത് ലഭ്യമാണ്. ഉയർന്ന 90 ഹെർട്സ് ഡിസ്‌പ്ലേ നൽകുന്ന ഈ ഹാൻഡ്‌സെറ്റിന് 12,990 രൂപയാണ് വില വരുന്നത്. ഒരു എൻട്രി ലെവൽ ഡിവൈസ് ആയിരുന്നിട്ടും 64 എംപി ക്വാഡ് റിയർ ക്യാമറകളും ടെക്നോ കാമൺ 16 ൽ കാണാം.

പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാംപോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
The launch of Poco M3 India could just be around the corner. The launch will take place in February, according to tipster Mukul Sharma, but it does not disclose the exact date and the company has yet to share any details about it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X