പോക്കോ എം 3 ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്ക്ക്: വില, സവിശേഷതകൾ
ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ് പോക്കോ എം 3 (Poco M3) സ്മാർട്ഫോൺ. ഈ മാസം ആദ്യം രാജ്യത്ത് അവതരിപ്പിച്ച ഈ സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ആദ്യ വിൽപ്പനയ്‌ക്കെത്തുകയും ആദ്യം തന്നെ നിരവധി യൂണിറ്റുകൾ വിൽക്കുവാനും കഴിഞ്ഞു. ഇപ്പോൾ, ഈ പോക്കറ്റ് ഫ്രണ്ട്‌ലി പോക്കോ എം 3 വീണ്ടും നിങ്ങൾക്ക് വിപണിയിൽ നിന്നും വാങ്ങുവാൻ ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ലെതർ പോലുള്ള ഫിനിഷിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ നിന്നും ലഭ്യമാകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ കരുത്തേകുന്ന പോക്കോ എം 3 യിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും മുൻവശത്ത് വാട്ടർഡ്രോപ്പ് ശൈലിയിലുള്ള ഡിസ്‌പ്ലേ നോച്ചും ഉൾപ്പെടുന്നു. വേഗതയേറിയ ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്.

പോക്കോ എം 3: ഇന്ത്യയിലെ വിലയും, ലഭ്യതയും
ഇന്ത്യയിൽ പോക്കോ എം 3 യുടെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില വരുന്നത്. 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപയും വില വരുന്നു. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്ക് വരുന്നു. ഫെബ്രുവരി 16, അതായത്, ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് വഴി സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.

പോക്കോ എം 3: ഓഫറുകൾ
പോക്കോ എം 3 വാങ്ങുന്നവർക്ക് നിരവധി ഡിസ്കൗണ്ടുകളും ഓഫറുകളും കമ്പനി നൽകുന്നതാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1,000 രൂപ അധിക കിഴിവ് ലഭിക്കുമ്പോൾ ഈ ബേസിക് വേരിയന്റിൻറെ വില 9,999 രൂപയായി മാറുന്നു. കഴിഞ്ഞ ആഴ്ച്ച നടന്ന ആദ്യ വിൽപ്പനയിൽ പോക്കോ എം 3 യുടെ 150,000 യൂണിറ്റുകൾ വിറ്റതായി കമ്പനി അറിയിച്ചു.

പോക്കോ എം 3 സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന പോക്കോ എം 3 ആൻഡ്രോയിഡ് 10 എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 19. 5: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.53 ഇഞ്ച് ഫുൾ-എച്ച്ഡി + (1,080x2,340 പിക്‌സൽ) വരുന്ന സ്‌ക്രീനാണ് ഇതിൽ നൽകിയിരിക്കുന്നത്. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

പോക്കോ എം 3 ക്യാമറ സവിശേഷതകൾ
എഫ് / 1.79 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് പോക്കോ എം 3 വരുന്നത്. പോക്കോ എം 3 യുടെ മുൻവശത്ത് 8 മെഗാപിക്സൽ സ്‌നാപ്പർ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 6,000 എംഎഎച്ച് ബാറ്ററി പോക്കോ ഉൾപ്പെടുത്തിയിരിക്കുന്നത്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications