Home
Mobile

കാത്തിരിപ്പ് നീളില്ല; പോക്കോ എം4 പ്രോ 5ജി ഇന്ത്യ ലോഞ്ച് ഉടനെന്ന് സൂചന

ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും ക്രമാനുഗതമായി തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്ന സ്മാർട്ട്ഫോൺ കമ്പനിയാണ് പോക്കോ. പുതിയ മോഡലുകളുടെ വലിയ ശേഖരവും പോക്കോ വിപണിയിൽ എത്തിക്കുന്നു. അത്തരത്തിൽ ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ട പോക്കോ സ്മാർട്ട്ഫോൺ ആണ് പോക്കോ എം4 പ്രോ 5ജി. ആഗോള വിപണിയിൽ ലോഞ്ച് ആയെങ്കിലും ഈ സ്മാർട്ട്ഫോൺ ഇത് വരെയും ഇന്ത്യൻ വിപണികളിൽ എത്തിയിട്ടില്ല. എന്നാൽ പോക്കോ എം4 പ്രോ 5ജി ഉടൻ ഇന്ത്യൻ മാർക്കറ്റുകളിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

91മൊബൈൽസ്

91മൊബൈൽസ് അടക്കം പുറത്ത് വിട്ട റിപ്പോർട്ടുകളിലാണ് പോക്കോ എം4 പ്രോ 5ജി ഇന്ത്യ ലോഞ്ചിന് ഒരുങ്ങുന്നതായി സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന പോക്കോ എം4 പ്രോ 5ജി ഹൈലൈറ്റ് ചെയ്യുന്ന പോക്കോയുടെ ഇൻ്റേണൽ ട്രെയിനിങ് ഇമേജും പുറത്ത് വന്നിട്ടുണ്ട്. റിപ്പോർട്ടുകളും മറ്റ് സൂചനകളും പരിഗണിക്കുമ്പോൾ അധികം വൈകാതെ തന്നെ പോക്കോ എം4 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ആകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

എം4

എം4 പ്രോ 5ജി ഹൈലൈറ്റ് ചെയ്യുന്ന പോക്കോയുടെ ഇൻ്റേണൽ ട്രെയിനിങ് ഇമേജിൽ "സ്റ്റെപ്പ് അപ്പ് യുർ ഗെയിം" എന്ന ടാഗ്‌ ലൈനും നൽകിയിട്ടുണ്ട്, ഇത് പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ടീസർ ആയിരിക്കാനാണ് സാധ്യത കാണുന്നത്. ഇത് കൂടാതെ, പോസ്റ്ററിൽ പോക്കോ എം4 പ്രോ 5ജിയുടെ നീല കളർ മോഡലും കാണാം. പിൻ വശത്തെ ക്യാമറ സജ്ജീകരണം, എൽഇഡി ഫ്ലാഷ് യൂണിറ്റുകൾ, പിൻ പാനലിൽ പോക്കോ ബ്രാൻഡിങ് എന്നിവയും ഇൻ്റേണൽ ട്രെയിനിങ് ഇമേജിൽ കാണാൻ കഴിയും.

 പോക്കോ എം4 പ്രോ 5ജി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എം4 പ്രോ 5ജി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എം4 പ്രോ 5ജി ഇതിനകം ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അതിനാൽ തന്നെ ഫീച്ചറുകളെ കുറിച്ച് നമ്മുക്ക് ധാരണയുണ്ട്. 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ആണ് പോക്കോ എം4 പ്രോ 5ജി ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് ആണ് ഡിസ്പ്ലേ ഓഫർ ചെയ്യുന്ന റിഫ്രഷ് റേറ്റ്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമാണ് പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഡൈമെൻസിറ്റി 900 ചിപ്‌സെറ്റിൽ നിന്നാണ് പോക്കോ എം4 പ്രോ സ്മാർട്ട്ഫോണിന് പവർ ലഭിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ നൽകിയിരിക്കുന്നു. കൂടാതെ 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പോക്കോ എം4 പ്രോ 5ജി ഫീച്ചർ ചെയ്യുന്നു.

50 എംപി പ്രൈമറി ഷൂട്ടർ

50 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി സപ്പോർട്ടിങ് ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഫോണിന്റെ പ്രൈമറി ക്യാമറ സെറ്റപ്പിൽ വരുന്നത്. സെൽഫികൾ എടുക്കാനായി എം4 പ്രോ 5ജിയുടെ മുൻ വശത്ത് 16എംപി സെൽഫി സെൻസറും പോക്കോ ഉൾപ്പെടുത്തിയിട്ടുണ്ട്. കസ്റ്റമൈസ്ഡ് സ്‌കിന്നിൽ ആൻഡ്രോയിഡ് 11 ഒഎസിലാണ് പോക്കോ എം4 പ്രോ 5ജി പ്രവർത്തിക്കുന്നത്.

എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി ഇന്ത്യ ലോഞ്ചിനെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. ഒന്ന്, ഇന്ത്യയിൽ അവതരിപ്പിക്കുക പോക്കോ എം4 പ്രോയുടെ 5ജി മോഡൽ ആണോ, അതോ വരാനിരിക്കുന്ന 4ജി മോഡലാണോ എന്ന് വ്യക്തമല്ല. നിലവിൽ, പോക്കോ എം4 പ്രോ 4ജി ഡെവലപ്പിങ് സ്റ്റേജിലാണ്. എം4 പ്രോ 4ജി മോഡൽ വിവിധ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടും ഉണ്ട്. കൂടാതെ, പോക്കോ എം4 പ്രോ ലോഞ്ച് ചെയ്യുന്നതിനുള്ള കൃത്യമായ ലോഞ്ച് തീയതിയോ അല്ലെങ്കിൽ ഒരു താൽക്കാലിക ടൈം ലൈനോ പോലും കമ്പനി പുറത്ത് വിടുന്നതുമില്ല.

Best Mobiles in India

English summary
Poco is a smartphone company that is steadily expanding its presence in the global and Indian markets. Poco also brings a large collection of new models to market. The Poco M4 Pro 5G is one such Poco smartphone launched in the global market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X