മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായിരുന്ന നാളുകളാണ് കടന്ന് പോയത്. നിരവധി പുതിയ സ്മാർട്ട്ഫോണുകളും ഒപ്പം എണ്ണിയാൽ ഒടുങ്ങാത്ത പുതിയ ഫീച്ചറുകളും രാജ്യത്ത് അവതരിപ്പിക്കപ്പെട്ടു. വിവിധ പ്രൈസ് സെഗ്മെന്റുകളിൽ ധാരാളം ഫോണുകൾ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ബജറ്റിന് അനുസരിച്ചുള്ള സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യാൻ കഴിയും. രാജ്യത്തെ ജനപ്രിയമായ സ്മാർട്ട്ഫോൺ സെഗ്മെന്റുകളിൽ ഒന്നാണ് 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റ്.

 

ബ്രാൻഡുകൾ

റിയൽമി ഷവോമി, സാംസങ്, മോട്ടറോള, പോക്കോ തുടങ്ങിയ ബ്രാൻഡുകൾ എല്ലാം തന്നെ ഈ സെഗ്മെന്റിൽ നിരവധി ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വില വരുന്ന ഏതാനും മികച്ച ഡിവൈസുകളെക്കുറിച്ചും അവയുടെ ഫീച്ചറുകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

മോട്ടറോള മോട്ടോ ജി52

മോട്ടറോള മോട്ടോ ജി52

15,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും പുതിയ ഫോണുകളിൽ ഒന്നാണ് മോട്ടറോളയുടെ മോട്ടോ ജി52. നിങ്ങൾ ഒരു ആൻഡ്രോയിഡ് പ്യൂരിസ്റ്റ് ആണെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ട ഫോണാണിത്. ഇത് വളരെ ചെറിയ കസ്റ്റമൈസേഷൻ ഉള്ള ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്നു. മോട്ടോ ജി52 സ്മാർട്ട്ഫോൺ 6.6 ഇഞ്ച് പിഒലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും മോട്ടോ ജി52 ഫീച്ചർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 പ്രൊസസറാണ് മോട്ടോ ജി52 4ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

ഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ

മോട്ടറോള
 

മോട്ടറോള ജി52 സ്മാർട്ട്ഫോണിൽ 50 മെഗാ പിക്സൽ പ്രൈമറി സെൻസറും 8 മെഗാ പിക്സൽ സെൻസറും 2 മെഗാ പിക്സൽ സെൻസറും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൻസറും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി52 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ചാർക്കോൾ ഗ്രേ, പോർസലൈൻ വൈറ്റ് നിറങ്ങളിൽ വിപണിയിൽ എത്തുന്ന മോട്ടറോള മോട്ടോ ജി52 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 14,499 രൂപയാണ് വില വരുന്നത്.

സാംസങ് ഗാലക്സി എം33 5ജി

സാംസങ് ഗാലക്സി എം33 5ജി

20,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ 5ജി സേവനവും സ്റ്റൈലിഷ് ഡിസൈനും ലഭ്യമാക്കുന്ന സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എം33 5ജി. റിയർ സൈഡിൽ മാറ്റ് ഫിനിഷും ക്വാഡ് ക്യാമറ സജ്ജീകരണവും ഉള്ള ഡിവൈസ് ആണിത്. 6.6 ഇഞ്ച് ഡിസ്‌പ്ലെയുമായാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ വരുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും മുകളിൽ കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും സാംസങ് ഗാലക്സി എം33 5ജിയിൽ ഉണ്ട്. എക്സിനോസ് 1280 ചിപ്‌സെറ്റിന്റെ കരുത്തിലാണ് സാംസങ് ഗാലക്സി എം33 5ജി പ്രവർത്തിക്കുന്നത്.

ക്യാമറ

50 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാ പിക്സൽ അൾട്രാ വൈഡ് ക്യാമറ, രണ്ട് 2 മെഗാ പിക്സൽ ക്യാമറകൾ എന്നിവയാണ് ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാ പിക്സൽ ക്യാമറ സെൻസറും സാംസങ് ഗാലക്സി എം33 5ജിയിൽ നൽകിയിരിക്കുന്നു. 6000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. സാംസങ് ഗാലക്‌സി എം33 5ജിയുടെ ബേസ് വേരിയന്റിന് 18,999 രൂപയാണ് വില വരുന്നത്. പച്ച, നീല, ബ്രൌൺ കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എം33 5ജി വിപണിയിൽ എത്തുന്നത്.

വിൽപ്പന കുറഞ്ഞെങ്കിലും ഷവോമി തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവ്, റിയൽമിക്കും നേട്ടംവിൽപ്പന കുറഞ്ഞെങ്കിലും ഷവോമി തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവ്, റിയൽമിക്കും നേട്ടം

ഓപ്പോ കെ10

ഓപ്പോ കെ10

ഓപ്പോയുടെ ഇന്ത്യയിലെ ആദ്യത്തെ കെ സീരീസ് സ്മാർട്ട്ഫോൺ ആണ് കെ10. ഡിസൈൻ ഫീച്ചറുകളിൽ ചിലത് റെനോ സീരീസിൽ നിന്നും കടം എടുത്തവയാണ്. 6.59 ഇഞ്ച് ഡിസ്പ്ലെയാണ് ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഓപ്പോ കെ10 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രൊസസറാണ് ഓപ്പോ കെ10 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്, അതായത് ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. ആൻഡ്രോയിഡ് 11ൽ ആണ് ഓപ്പോ കെ10 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഓപ്പോ കെ10 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. 50 മെഗാ പിക്സൽ വരുന്ന പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. രണ്ട്, 2 മെഗാ പിക്സൽ സെൻസറുകളും ഈ റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി സെൻസറും ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ ഉള്ളത്. റിവേഴ്സ് ചാർജിങ് സപ്പോർട്ടും ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. കറുപ്പ് നീല നിറങ്ങളിൽ വിപണിയിൽ എത്തുന്ന ഓപ്പോ കെ10 സ്മാർട്ട്ഫോണിന് 14,990 രൂപ മുതലാണ് വിലയാരംഭിക്കുന്നത്.

പോക്കോ എം4 പ്രോ

പോക്കോ എം4 പ്രോ

5ജി സേവനത്തിന് പകരമായി നിരവധി ഫീച്ചറുകളും പായ്ക്ക് ചെയ്ത് എത്തുന്ന 4ജി സ്മാർട്ട്ഫോൺ ആണ് പോക്കോ എം4 പ്രോ. 90 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഉള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഡിവൈസിൽ ഉളളത്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 96 പ്രൊസസറാണ് പോക്കോ എം4 പ്രോ സ്മാ‍‍ർട്ട്ഫോണിന് കരുത്ത് പകരുന്നത്.

20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

64 മെഗാപിക്സൽ ക്യാമറ

പിന്നിലെ ക്യാമറകളിൽ 64 മെഗാപിക്സൽ പ്രധാന സെൻസർ, 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16 മെഗാപിക്സൽ ക്യാമറയുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം4 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. പോക്കോ എം4 പ്രോ സ്മാർട്ട്ഫോണിന് 14,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്.

Best Mobiles in India

English summary
Many new smartphones were introduced in the country along with countless new features. Many phones are on sale in different price segments. So users can select smartphones according to their budget.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X