Home
Mobile

15,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സെഗ്മെന്റുകളിൽ ഒന്നാണ് 15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റ്. റിയൽമി, റെഡ്മി, സാംസങ്, പോക്കോ തുടങ്ങിയ ബ്രാൻഡുകൾക്ക് ഈ പ്രൈസ് സെഗ്മെന്റിൽ നിരവധി സ്മാർട്ട്ഫോണുകൾ ഉണ്ട്. ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സെഗ്മെന്റുകളിൽ ഒന്നായതിനാൽ തന്നെ നിരവധി പ്രീമിയം ഫീച്ചറുകളും കമ്പനികൾ ഈ സ്മാർട്ട്ഫോണുകളിൽ കൊണ്ട് വരാറുണ്ട്. പോക്കോ എം4 പ്രോ, റെഡ്മി നോട്ട് 11 തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഉദാഹരണമാണ്. രാജ്യത്ത് ലഭ്യമായ 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

ഈ വർഷം ആദ്യം പുറത്തിറങ്ങിയ റെഡ്മി നോട്ട് 11 രാജ്യത്ത് ലഭ്യമായ 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 11 സ്മാർട്ട്‌ഫോൺ വരുന്നത്. 13,499 രൂപയിൽ തുടങ്ങി 15,999 രൂപ വരെ വരുന്ന വിലകളിലാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാകുന്നത്.

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഫോൺ വരുന്നത്, യഥാക്രമം 14,999 രൂപ, 16,999 രൂപ, 18,999 രൂപ എന്നിങ്ങനെയാണ് പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്. ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം, 16 മെഗാപിക്‌സൽ സെൽഫി ഷൂട്ടർ, 5000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസി എന്നിവയൊക്കെ പോക്കോ എം4 പ്രോ 5ജിയുടെ പ്രധാന സവിശേഷതകളിൽ ചിലതാണ്.

റിയൽമി 8ഐ

റിയൽമി 8ഐ

15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ലഭ്യമായ റിയൽമിയുടെ മികച്ച ഓപ്ഷനുകളിൽ ഒന്ന്. 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് റിയൽമി 8ഐ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. യഥാക്രമം 13,999 രൂപയും 15,999 രൂപയുമാണ് ഈ വേരിയന്റുകൾക്ക് വില വരുന്നത്.

റിയൽമി

6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ റിയൽമി 8ഐ ഫീച്ചർ ചെയ്യുന്നു. സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാൻ കഴിയും , 5000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി 8ഐ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി96 പ്രൊസസർ, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ എന്നിവയും റിയൽമി 8ഐ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നു.

റിയൽമി നാർസോ 30 5ജി

റിയൽമി നാർസോ 30 5ജി

റിയൽമി നാർസോ 30 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.
4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്. 13,499 രൂപ, 15,499 രൂപ എന്നിങ്ങനെയാണ് ഈ വേരിയന്റുകൾക്ക് വില വരുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 30 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 48 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ സെൻസർ, മീഡിയടെക് ഹീലിയോ ജി96 എസ്ഒസി എന്നിവയും റിയൽമി നാർസോ 30 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32

സെഗ്മെന്റിലെ സാംസങിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എം32 5ജി. 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോൺ ലഭ്യമാണ്. യഥാക്രമം 14,999 രൂപയും 16,999 രൂപയും വില വരുന്നു. മീഡിയടെക് ഹീലിയോ ജി80 എസ്ഒസി, 6.4 ഇഞ്ച് ഡിസ്‌പ്ലേ, 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം, 20 മെഗാപിക്സൽ സെൽഫി ഷൂട്ടർ, 6000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, കൂട്ടാൻ കഴിയുന്ന സ്റ്റോറേജ് എന്നിവയും സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
The smartphone segment priced below Rs 15,000 is one of the best selling segments in India. There are many smartphones in this price segment for brands like Realme, Redmi, Samsung and Poco. As one of the best selling segments, companies are coming up with many premium features in these smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X