Home
Mobile

അ‌മിത പ്രതീക്ഷയുടെ ഭാരമില്ലാത്തവർക്ക് ഇത് മധുരിക്കും! വെറും 8749 രൂപയ്ക്ക് പോക്കോ 5ജി ഫോൺ

ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്കായി പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ പുറത്തിറക്കിയ പോക്കോ എം6 5ജി (Poco M6 5G) ഇപ്പോൾ കൂടുതൽ വിലക്കുറവിൽ വാങ്ങാൻ അ‌വസരം. ആമസോണിൽ നിന്ന് ഈ 5ജി ഫോണിന്റെ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 8749 രൂപയ്ക്ക് വാങ്ങാനാകും.

കഴിഞ്ഞ വർഷം വിപണിയിലെത്തിയ പോക്കോ എം5 ന്റെ പിൻഗാമിയായിട്ടാണ് പോക്കോ എം6 5ജി മാസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4 ജിബി റാമും 128 ജിബി മെമ്മറിയുമുള്ള പോക്കോ എം6 5G അ‌ടിസ്ഥാന മോഡൽ 9,249 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വെറും 8749 രൂപയ്ക്ക് പോക്കോ 5ജി ഫോൺ

എന്നാൽ ഇതിന് പുറമേ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. വിലയെപ്പറ്റി അ‌റിയും മുമ്പ് ഈ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് മനസിലാക്കേണ്ടിയിരിക്കുന്നു. പ്രീമിയം സ്മാർട്ട്ഫോണുകളിലെ ഫീച്ചറുകൾ ​മനസിൽ കണ്ട് ഈ ബജറ്റ് 5ജി ഫോൺ വാങ്ങാൻ പോകരുത്. ബജറ്റ് വിലയിൽ എത്തുന്നതിനാൽ തന്നെ ഫീച്ചറുകളും അ‌തിനനുസരിച്ചുള്ളതാണ്.

പോക്കോ എം6 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് HD പ്ലസ് ഡിസ്പ്ലേ, 90 Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് ​ബ്രൈറ്റ്നസ്, 20:9 ആസ്പക്ട് റേഷ്യോ, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഒക്ട-കോർ ​​മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ശക്തികേന്ദ്രം. ഗെയിമിങ് മികച്ചതാക്കാൻ Mali-G57 MC2 ജിപിയുവും ഇതിലുണ്ട്. ബ്രൗസിങ്, ഡൗൺലോഡുകൾ, സിനിമകൾ സ്ട്രീം ചെയ്യൽ തുടങ്ങിയ സാധാരണക്കാരുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റാൻ ശേഷിയോടെയാണ് ഈ പോക്കോ ഫോൺ എത്തുന്നത്.

ക്യാമറ സജ്ജീകരണത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറയും അ‌ടങ്ങുന്നു. ഉയർന്ന വിലയിൽ എത്തുന്ന പല സ്മാർട്ട്ഫോണുകളും 50MP മെയിൻ ക്യാമറയോടെ എത്തുമ്പോൾ തന്നെയാണ് ഈ ബജറ്റ് ഫോണിലും 50MP ക്യാമറ ലഭ്യമായിരിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

എഐ പിന്തുണയോടെ എത്തുന്ന 50MP പ്രൈമറി റിയർ ക്യാമറ പോക്കോ എം6 5ജിയുടെ ആകർഷണം തന്നെയാണ്. എന്നാൽ ബജറ്റ് വിലയിൽ എത്തുന്ന ഫോൺ ആയതിനാൽ തന്നെ ഇതിലെ ക്യാമറയ്ക്ക് ചെറിയൊരു പോരായ്മയും ഉണ്ട്. ലോ ​ലൈറ്റ് സന്ദർഭങ്ങളിൽ മികച്ച നിലവാരമുള്ള ചിത്രങ്ങൾ പ്രതീക്ഷിക്കാനാകില്ല എന്നതാണ് അ‌ത്.

വെറും 8749 രൂപയ്ക്ക് പോക്കോ 5ജി ഫോൺ

അ‌തേസമയം തന്നെ, നല്ല വെളിച്ചമുള്ള സന്ദർഭങ്ങളിൽ മികച്ച ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കാൻ എം6 5ജിക്ക് സാധിക്കും. അ‌തിനാൽത്തന്നെ സാധാണക്കാരുടെ സാധാരണ ആവശ്യങ്ങളിൽ കൂടെ നിൽക്കാൻ ഇതിലെ ക്യാമറ യൂണിറ്റിന് കഴിയും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതിലെ സെൽഫി ക്യാമറയാണ്. 5എംപി ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. സെൽഫി പ്രേമികളെ ഒരുപക്ഷേ ഇത് തൃപ്തിപ്പെടുത്തിയേക്കില്ല.

18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററി സഹിതമാണ് പോക്കോ എം6 5ജി എത്തുന്നത്. മികച്ച പെർഫോമൻസിന് ബാറ്ററി ​ലൈഫ് ഏറെ പ്രധാനമാണ്. ബജറ്റ് വില എത്തിക്കാനായി ബാറ്ററിയുടെ ശേഷിയിൽ പോക്കോ കത്രിക വച്ചില്ല എന്നത് ഉപയോക്താവിന് നേട്ടമാണ്.

വെറും 8749 രൂപയ്ക്ക് പോക്കോ 5ജി ഫോൺ

ഇങ്ങനെ മികച്ച ഗുണങ്ങളും ചില്ലറ പോരായ്മകളുമായി എത്തുന്ന ഈ ഫോൺ ഒറ്റ നോട്ടത്തിൽ സാധാരണ ബജറ്റ് ഉപയോക്താക്കളുടെ ആവശ്യങ്ങളോട് ചേർന്നു നിൽക്കുന്നതാണ്. 9,249 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ സ്മാർട്ട്ഫോണിന് ആമസോൺ ചെറിയ ഡിസ്കൗണ്ടും നൽകുന്നുണ്ട്. ലഭ്യമായ ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഈ അ‌ടിസ്ഥാന മോഡൽ 8749 രൂപയ്ക്ക് കിട്ടും.

മികച്ച ഗുണങ്ങളും ചില്ലറ പോരായ്മകളുമായി എത്തുന്ന ഈ ഫോൺ ഒറ്റ നോട്ടത്തിൽ സാധാരണ ബജറ്റ് ഉപയോക്താക്കളുടെ ആവശ്യങ്ങളോട് ചേർന്നു നിൽക്കുന്നതാണ്. 9,249 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ സ്മാർട്ട്ഫോണിന് ആമസോൺ ചെറിയ ഡിസ്കൗണ്ടും നൽകുന്നുണ്ട്. ലഭ്യമായ ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 8749 രൂപയ്ക്ക് കിട്ടും. വില എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നത് ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
The Poco M6 5G can now be purchased from Amazon at a discounted price of Rs 8749. The Poco M6 5G was launched in India a few months ago as the successor to the Poco M5 which was launched last year. The Poco M6 5G base model with 4GB RAM and 128GB storage is listed on Amazon for Rs 9,249. Apart from this, bank discount is also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X