അമ്പടി ജിഞ്ചിന്നാക്കടീ! വെറും 8100 രൂപയ്ക്ക് പോക്കോ 5ജി ഫോണുമായി ആമസോൺ
ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ വേഗം ആമസോണിലേക്ക് വിട്ടോളൂ. പോക്കോയുടെ ബജറ്റ് 5ജി സ്മാർട്ട്ഫോണായ പോക്കോ എം6 5ജി (POCO M6 5G) ഇപ്പോൾ ആമസോണിൽ വെറും 8100 രൂപ വിലിയിൽ വിൽക്കുന്നു. കഴിഞ്ഞ വർഷം പോക്കോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് പോക്കോ എം6 5ജി. 50MP ക്യാമറ, 5000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് എന്നിവയുൾപ്പെടെ നിരവധി മികച്ച ഫീച്ചറുകളോടെയാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. യഥാർഥ വിലയെക്കാൾ വൻ ഡിസ്കൗണ്ടിൽ ആമസോൺ ഈ 5ജി ഫോൺ വിൽക്കുന്നു.
ലോഞ്ച് ചെയ്യുന്ന സമയത്ത് പോക്കോ എം6 പ്രോയുടെ 4ജിബി റാം+ 64ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 10,499 രൂപയും 6ജിബി റാം+128ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും ആയിരുന്നു വില. എന്നാൽ ഇപ്പോൾ 8999 രൂപ വിലയിൽ ആണ് ഈ സ്മാർട്ട്ഫോൺ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ, 899 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 8100 രൂപ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. കുറഞ്ഞ വിലയിൽ 4ജി ഫോണുകൾ വാങ്ങുന്നതിനെക്കാൾ, നിലവിലെ സാഹചര്യത്തിൽ നല്ലത് ഇത്തരത്തിൽ ലഭ്യമാകുന്ന വില കുറഞ്ഞ 5ജി മോഡലുകൾ പരിഗണിക്കുന്നതാണ്.
പോക്കോ എം6 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് HD പ്ലസ് ഡിസ്പ്ലേ, 90 Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് ബ്രൈറ്റ്നസ്, 20:9 ആസ്പക്ട് റേഷ്യോ, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ശക്തികേന്ദ്രം. ഗെയിമിങ് മികച്ചതാക്കാൻ Mali-G57 MC2 ജിപിയുവും ഇതിലുണ്ട്. ബ്രൗസിങ്, ഡൗൺലോഡുകൾ, സിനിമകൾ സ്ട്രീം ചെയ്യൽ തുടങ്ങിയ സാധാരണക്കാരുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റാൻ ശേഷിയോടെയാണ് ഈ പോക്കോ ഫോൺ എത്തുന്നത്. 5ജി ഫോൺ ബജറ്റ് വിലയിൽ ലഭ്യമാകുന്നു എന്നതുതന്നെ ഈ ഫോൺ വാങ്ങാൻ നിരവധി പേർക്ക് ഒരു കാരണമാണ്.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് പോക്കോ എം5 5ങിയിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ അടങ്ങുന്നു. ഉയർന്ന വിലയിൽ എത്തുന്ന പല സ്മാർട്ട്ഫോണുകളും 50MP മെയിൻ ക്യാമറയോടെ എത്തുമ്പോൾ തന്നെയാണ് ഈ ബജറ്റ് ഫോണിലും 50MP ക്യാമറ ലഭ്യമായിരിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
എഐ പിന്തുണയോടെ എത്തുന്ന 50MP പ്രൈമറി റിയർ ക്യാമറ പോക്കോ എം6 5ജിയുടെ ആകർഷണം തന്നെയാണ്. എന്നാൽ ബജറ്റ് വിലയിൽ എത്തുന്ന ഫോൺ ആയതിനാൽ തന്നെ ഇതിലെ ക്യാമറയ്ക്ക് ചെറിയൊരു പോരായ്മയും ഉണ്ട്. ലോ ലൈറ്റ് സന്ദർഭങ്ങളിൽ മികച്ച നിലവാരമുള്ള ചിത്രങ്ങൾ ഇതിൽ പ്രതീക്ഷിക്കാനാകില്ല. നല്ല വെളിച്ചമുള്ള സന്ദർഭങ്ങളിൽ മികച്ച ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കാൻ എം6 5ജിക്ക് സാധിക്കും.

5എംപി ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. 18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററി സഹിതമാണ് പോക്കോ എം6 5ജി എത്തുന്നത്. മികച്ച പെർഫോമൻസിന് ബാറ്ററി ലൈഫ് ഏറെ പ്രധാനമാണ്. മുൻനിര സ്മാർട്ട്ഫോണുകൾ പോലും പലപ്പോഴും 5,000mAh ബാറ്ററിയോടെയാണ് എത്തുന്നത്. ബജറ്റ് വിലയിൽ എത്തുന്ന പോക്കോ എം6 5ജിയും ഇവിടെ ബാറ്ററി ശേഷി ഒട്ടും കുറച്ചിട്ടില്ല.


Click it and Unblock the Notifications








