'പണക്കാരുടെ' എതിരാളി, പാവങ്ങളുടെ കണ്ണിലുണ്ണി! പോക്കോ എം6 5ജി 9499 രൂപയ്ക്ക് കിട്ടും, വാങ്ങാൻ 5 കാരണങ്ങൾ
അടുത്തിടെ പോക്കോ ബജറ്റ് വിലയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ എം6 5ജി (Poco M6 5G). ഫ്ലിപ്പ്കാർട്ടിൽ പോക്കോ M6 പ്രാരംഭ വേരിയന്റ് 9499 രൂപ വിലയിൽ ലഭ്യമാണ്. പോക്കോ എം6 ന്റെ വരവോടെ വിപണിയിൽ മത്സരം ശക്തമായെന്നുതന്നെ പറയാം.
കുറഞ്ഞ നിരക്കിൽ എത്തുന്ന 5ജി സ്മാർട്ട്ഫോൺ എന്ന നിലയിൽ സാധാരണക്കാരുടെ കണ്ണിലുണ്ണിയായി മാറാൻ പോക്കോ എം6 5ജിക്ക് കഴിയുന്നു. എന്നാൽ അതേസമയം, അധികം പണം ചെലവഴിക്കാതെ 5ജി ഫോൺ സ്വന്തമാക്കാൻ സഹായിക്കുന്നതിനാൽ ഈ 5ജി സ്മാർട്ട്ഫോൺ 'പണക്കാരുടെ' അതായത് ഉയർന്ന വിലയുള്ള സ്മാർട്ട്ഫോണുകളുടെ എതിരാളിയായും മാറുന്നു.

പോക്കോ എം6 5ജിയുടെ പ്രാരംഭ വില 10,499 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഈ 5ജി ഫോൺ 9,499 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ബജറ്റ് വിലയിൽ എത്തുന്ന ഈ 5ജി ഫോൺ വാങ്ങാൻ അനുകൂലമായ 5 കാരണങ്ങളും ഒഴിവാക്കാൻ കാരണമായേക്കാവുന്ന ഒരു കാരണവും ഇവിടെ പരിചയപ്പെടാം.
പോക്കോ M6 5G വാങ്ങാനുള്ള 4 കാരണങ്ങൾ- 1 5G വേഗത, ബജറ്റ് ചെലവ്: 5ജി ഫോൺ ബജറ്റ് വിലയിൽ ലഭ്യമാകുന്നു എന്നതുതന്നെ ഈ ഫോൺ വാങ്ങാൻ നിരവധി പേർക്ക് ഒരു കാരണമാണ്. ഈ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ടുതന്നെ മികച്ച ഫീച്ചറുകൾ പോക്കോ എം6 5ജി നൽകുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് ബ്രൗസിങ്, ഡൗൺലോഡുകൾ, ബഫറിംഗ് ഇല്ലാതെ സിനിമകൾ സ്ട്രീം ചെയ്യൽ തുടങ്ങിയ സാധാരണക്കാരുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റാൻ ശേഷിയോടെയാണ് എത്തുന്നത്. ഈ ഫീച്ചറുകളൊക്കെ നൽകുമ്പോൾ തന്നെ വില ഒരു ബുദ്ധിമുട്ടാകുന്നില്ല എന്നതാണ് പോക്കോ എം6 ന്റെ പ്രധാന നേട്ടം.
2) മികച്ച ഡിസ്പ്ലേ: പോക്കോ എം6 5ജി തെരഞ്ഞെടുക്കാൻ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഈ ഫോണിലെ മികച്ച ഡിസ്പ്ലേയും ഒരു അനുകൂല ഘടകമാണ്. എച്ച്ഡി+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഉള്ള 6.74 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് പോക്കോ M6 5G-ൽ സജ്ജീകരിച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങൾ അതിവേഗം ആസ്വദിക്കുന്നതിനും ബ്രൗസിങ്ങിനും ഗെയിമിങ്ങിനും മെനുവിലൂടെ സ്ക്രോൾ ചെയ്യുന്നതിന് മിനസുമാർന്ന പ്രതലം ഇതിലെ ഡിസ്പ്ലേ സമ്മാനിക്കുന്നു. ഓവർ ആനിമേഷനുകളോ ഇഴച്ചിലോ ഒന്നും ഈ ഫോണിൽ ഇല്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതിലെ ഡിസ്പ്ലേ ഫീച്ചറുകളുടെ പട്ടികയും അത് സാധൂകരിക്കുന്നു.

3) ബാറ്ററി ലൈഫ്: നല്ലൊരു സ്മാർട്ട്ഫോണിനെ സംബന്ധിച്ചിടത്തോളം മികച്ച പെർഫോമൻസിന് ബാറ്ററി ലൈഫ് ഏറെ പ്രധാനമാണ്. പോക്കോ എം6 5ജി 5,000mAh ബാറ്ററി സഹിതമാണ് എത്തുന്നത്. മുൻനിര സ്മാർട്ട്ഫോണുകൾ പോലും പലപ്പോഴും 5,000mAh ബാറ്ററിയോടെയാണ് എത്തുന്നത്. ബജറ്റ് വിലയിൽ എത്തുന്ന പോക്കോ എം6 5ജിയും ഇവിടെ ബാറ്ററി ശേഷി ഒട്ടും കുറച്ചിട്ടില്ല.
4) മികച്ച ഭംഗി: കൈയിൽ കൊണ്ടുനടക്കുന്ന ഫോണിന്റെ ഭംഗി ഒരു പ്രധാനഘടകമാണ്. നാലുപേര് കണ്ടാൽ കുറ്റം പറയുന്ന ഫോൺ കൈയിൽ കൊണ്ടുനടക്കാൻ ആരും താൽപര്യപ്പെടില്ല. ഇവിടെ പോക്കോ എം6 മാന്യമായ ഡിസൈനിലാണെത്തുന്നത്. വില കുറവാണെന്നത് അതിന്റെ ലുക്കിനെ കുറയ്ക്കുന്നില്ല. സ്ലീക്ക്, ഗ്രേഡിയന്റ് ടെക്സ്ചർഡ് ബാക്ക്, വൈബ്രന്റ് ഡിസ്പ്ലേ എന്നിവ മികച്ച ആകർഷകത്വം ഇതിന് നൽകുന്നുണ്ട്.
5) 50എംപി പ്രൈമറി ക്യാമറ: എഐ പിന്തുണയോടെ എത്തുന്ന 50MP പ്രൈമറി റിയർ ക്യാമറയാണ് പോക്കോ എം6 5ജിയുടെ മറ്റൊരു ആകർഷണം. നല്ല വെളിച്ചമുള്ള സന്ദർഭങ്ങളിൽ മികച്ച ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കാൻ എം6 5ജിക്ക് സാധിക്കും. സാധാരണ ആവശ്യങ്ങളിൽ കൂടെ നിൽക്കാൻ ഇതിലെ ക്യാമറ യൂണിറ്റിന് കഴിയും.

പോക്കോ എം6 5ജി ഒഴിവാക്കാനുള്ള ഒരു കാരണം: മികച്ച ക്യാമറ യൂണിറ്റുള്ള ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഫോൺ അൽപ്പം നിരാശ നൽകിയേക്കാം. കാരണം ഇതിലെ 50MP ക്യാമറ മാന്യമായ ഫോട്ടോകൾ എടുക്കുമെങ്കിലും ലോ ലൈറ്റ് സന്ദർഭങ്ങളിൽ മികച്ച നിലവാരമുള്ള ചിത്രങ്ങൾ പ്രതീക്ഷിക്കാനാകില്ല. കൂടാതെ 5എംപിയാണ് ഇതിലെ സെൽഫി ക്യാമറ. ഇത് നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കില്ല.
ചുരുക്കത്തിൽ ബജറ്റ് വിലയിൽ എത്തുന്ന ഈ 5ജി സ്മാർട്ട്ഫോണിൽ മികച്ച ക്യാമറ സൗകര്യം ലഭ്യമാകും എന്ന് അധികം പ്രതീക്ഷ വേണ്ട. എങ്കിലും ഏറ്റവും എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്ന ഒരു മികച്ച 5ജി ഫോൺ എന്ന നിലയിൽ പോക്കോ എം6 5ജി ഏവർക്കും സ്വീകാര്യനാകുന്നു.


Click it and Unblock the Notifications