Home
Mobile

പണി അറിയാവുന്ന പിള്ളേരുടെ കൂട്ടത്തിൽ ഇവനും; കിടിലൻ ഫീച്ചറുകളുമായി പോക്കോ എം6 4ജി

പോക്കോ അതിൻ്റെ പോക്കോ എം 6 മോഡലിൻ്റെ 4ജി വേരിയൻ്റ് ആഗോള വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതേ ഫോണിൻ്റെ 5ജി വേരിയൻ്റ് ബ്രാൻഡ് ഇതിനകം ഇന്ത്യയിൽ വിൽക്കുന്നുണ്ട്. എന്നിരുന്നാലും, 5ജി മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പോക്കോ എം 6 4 ജിയുടെ രൂപകൽപ്പന അല്പം വ്യത്യസ്തമാണ്. ഇത് അടുത്തിടെ ലോഞ്ച് ചെയ്ത റെഡ്മി 13 4 ജിയുമായി സാമ്യമുള്ളതായി തോന്നുന്നു . മാത്രമല്ല, വരാനിരിക്കുന്ന പോക്കോ എം 6 4 ജി പരാമർശിച്ച റെഡ്മി ഫോണിൻ്റെ റീബ്രാൻഡഡ് പതിപ്പായിരിക്കുമെന്ന് കിംവദന്തികളുണ്ട്. പോക്കോ എം 6 4 ജിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നോക്കാം.

പോക്കോ എം 6 4 ജി ലോഞ്ച്: പോക്കോ എം 6 4 ജി ജൂൺ 11ന് ലോഞ്ച് ചെയ്യുന്നതായി പോക്കോ അതിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ സ്ഥിരീകരിച്ചു. സ്മാർട്ട്‌ഫോണിൻ്റെ ആദ്യ സമയങ്ങളിലെ വില നിർണ്ണയവുമായി ബ്രാൻഡ് കുറച്ച് വിശദാംശങ്ങളും പങ്കിട്ടു.

പണി അറിയാവുന്ന പിള്ളേരുടെ കൂട്ടത്തിൽ ഇനി പോക്കോയും

പോക്കോ എം 6 4 ജി രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുമായും 6 ജിബി /128 ജിബി സ്റ്റോറേജ് മോഡലിന് $129 അതായത് ഏകദേശം 10,773 രൂപ പ്രാരംഭ വില ഉള്ളതായി സ്ഥിരീകരിച്ചു. അതേ സമയം ഫോണിൻ്റെ 8 ജിബി /256 ജിബി വേരിയൻ്റിന് $149, ഏകദേശം 12,444 രൂപ വില വരും. പോക്കോ പുറത്ത് വിട്ട ടീസറിൽ കാണുന്നത് പോലെ, മൂന്ന് കളർ ഓപ്ഷനുകളാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്.

പോക്കോ എം 6 4 ജിയിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? പോക്കോ എം 6 4 ജി 108 എംപി പ്രോ-ഗ്രേഡ് ക്യാമറയും 33W ഫാസ്റ്റ് ചാർജിംഗും ഫീച്ചർ ചെയ്യുന്നതായി സ്ഥിരീകരിച്ചു. ഇത് കൂടാതെ, ബ്രാൻഡ് മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. 6.7 ഇഞ്ച് LCD FHD+ പാനലും 90Hz റീഫ്രഷ് റേറ്റും ഉപയോഗിച്ച് നേരത്തെ പുറത്ത് ഇറങ്ങിയ റെഡ്മി 13 4 ജിയുടെ അതേ സ്പെസിഫിക്കേഷനുകൾ ഫോണിന് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

റെഡ്മി 13 4 ജിയുടെ സ്പെസിഫിക്കേഷനുകൾ: 90Hz റീഫ്രഷ് റേറ്റ് ഉള്ള 6.79 ഇഞ്ച് FHD+ LCD പാനൽ റെഡ്മി 13 4 ജിയിൽ ഉണ്ട്. 33W ചാർജിംഗ് പിന്തുണക്കുന്ന 5,030 mAh ബാറ്ററി ആണ് ഇതിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 108 എംപി പ്രൈമറി ക്യാമറയും ഫ്രണ്ടിൽ 13 എംപി ഷൂട്ടറും ഉണ്ടാകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈബർ ഒഎസ് ആണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്.

സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനറും ഉണ്ട്. റെഡ്മി 13 4ജിക്ക് 6 ജിബി റാം 128 ജിബി സ്റ്റോറേജും, 8 ജിബി റാം 256 ജിബി സ്റ്റോറേജും ഉള്ള 2 വേരിയൻ്റുകളിൽ ആണ് ഉള്ളത്. ഇങ്ങനെ ആണ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നത് എങ്കിലും മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ വികസിപ്പിക്കാവുന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Poco is all set to launch the 4G variant of its Poco M6 model in the global market. The brand is already selling the 5G variant of the same phone in India. However, the design of the Poco M6 4G is slightly different compared to the 5G model. It looks similar to the recently launched Redmi 13 4G. Moreover, the upcoming Poco M6 4G is rumored to be a rebranded version of the mentioned Redmi phone. Let's see what to expect from the Poco M6 4G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X