Home
Mobile

ഇത്രയും റാം+ സ്റ്റോറേജ് ശേഷിയുള്ള 5G ഫോൺ 10000 രൂപയിൽ താഴെ വിലയിൽ വേറെയുണ്ടോ! ശരിക്കും വില കുറഞ്ഞതാ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ബജറ്റ് വിലയിൽ വാങ്ങാൻ ലഭ്യമായ നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഉണ്ടാകും. എന്നാൽ അ‌വയുടെയെല്ലാം വില കുറയ്ക്കുന്ന പ്രധാന ഘടകം റാം+ സ്റ്റോറേജ് ശേഷിയാണ്. പല കമ്പനികളും വില കുറയ്ക്കാനായി റാം ശേഷി കുറയ്ക്കും, അ‌തല്ലെങ്കിൽ സ്റ്റോറേജ് ശേഷി കുറയ്ക്കും. 10000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമായിരിക്കുന്ന ഭൂരിഭാഗം സ്മാർട്ട്ഫോണുകളും 4ജിബി അ‌ല്ലെങ്കിൽ 6ജിബി വരെ റാം ശേഷിയും 64ജിബി, അ‌ല്ലെങ്കിൽ 128ജിബി വരെ സ്റ്റോറേജ് ശേഷിയുമാണ് പലപ്പോഴും വാഗ്ദാനം ചെയ്യാറുള്ളത്. എന്നാൽ അ‌ൽപ്പം കൂടി വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ കുറച്ചുകൂടി മികച്ച ഓപ്ഷൻ നൽകാറുണ്ട്.

പതിനായിരം രൂപയിൽ താഴെ വിലയിൽ ഇറങ്ങുന്ന ഫോണുകളിൽ ഉയർന്ന റാം+ സ്റ്റോറേജ് ശേഷിയുള്ള വേരിയന്റുകളും ചിലപ്പോൾ ലഭ്യമാകാറുണ്ട് എന്നത് വേറെ കാര്യം. പക്ഷേ അ‌വയുടെ വില അ‌ൽപ്പം ഉയർന്നതായിരിക്കും. അ‌ത്യാവശ്യം മികച്ച റാം ശേഷിയും സ്റ്റോറേജ് സൗകര്യവും പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമാകണമെങ്കിൽ അ‌തിന് അ‌നുയോജ്യം ഇറങ്ങി കുറച്ച് നാളുകളായതിനാൽ വിലക്കുറവ് ലഭ്യമാകുന്ന മോഡലുകൾ വാങ്ങുകയെന്നതാണ്.

ഇത്ര റാം+ സ്റ്റോറേജ് ശേഷിയുള്ള 5G ഫോൺ 9999 രൂപയ്ക്ക് വേറെയുണ്ടോ!

അ‌ത്തരത്തിൽ വിലക്കുറവ് ലഭ്യമായ ഒരു കിടിലൻ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. ​പോക്കോ കഴിഞ്ഞ വർഷം ലോഞ്ച് ചെയത് പോക്കോ M6 പ്ലസ് 5G (POCO M6 Plus 5G ) ആണ് അ‌ത്. ഇത് കഴിഞ്ഞ വർഷം ലോഞ്ച് ആയത് ആണെങ്കിലും ഒരു വർഷം പഴക്കമായിട്ടില്ല.

പോക്കോ M6 പ്ലസ് 5G യുടെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 14,499 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഇതിന്റെ 8ജിബി + 128ജിബി ഉയർന്ന വേരിയന്റ് ഇപ്പോൾ വെറും 10499 രൂപയ്ക്ക് ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്ര റാം+ സ്റ്റോറേജ് ശേഷിയുള്ള 5G ഫോൺ 9999 രൂപയ്ക്ക് വേറെയുണ്ടോ!

അ‌തായത് പോക്കോ M6 പ്ലസ് 5ജിക്ക് 3000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇവ പ്രയോജനപ്പെടുത്തിയാൽ 9999 രൂപ വിലയിൽ ഈ 8ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റ് ആമസോണിൽ നിന്ന് സ്വന്തമാക്കാനാകും.

മുൻപ് 13499 രൂപ വിലയുണ്ടായിരുന്ന ഫോൺ ആയതിനാൽ തന്നെ പുതിയതായി 9999 രൂപ വിലയിൽ ഇറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ലഭ്യമാകുന്നതിനെക്കാൾ മികച്ച ഫീച്ചറുകൾ ഈ പോക്കോ 5ജി ഫോണിൽ ലഭ്യമാകും. പോക്കോ M6 പ്ലസ് 5G യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

6.79 ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 550 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, അഡ്രിനോ 613 GPU, LPDDR4X റാം, 8GB വരെ വെർച്വൽ റാം, UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1ടിബി വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ഇത്ര റാം+ സ്റ്റോറേജ് ശേഷിയുള്ള 5G ഫോൺ 9999 രൂപയ്ക്ക് വേറെയുണ്ടോ!

f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസറുള്ള 108-മെഗാപിക്സൽ മെയിൻ ക്യാമറയും 3x ഇൻ-സെൻസർ സൂം പിന്തുണയും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് എത്തുന്നത് എങ്കിലും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP53 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, ബോക്‌സിൽ ചാർജറിനൊപ്പം 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററി എന്നിവയും ​ഉണ്ട്. 168.6 x 76.28 x 8.3 എംഎം വലുപ്പവും 205 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

More from GizBot

Best Mobiles in India

English summary
The Poco M6 Plus 5G 8GB + 128GB variant can now be purchased for Rs 9,999. Its 6GB + 128GB base variant was priced at Rs 13,499 and the 8GB + 128GB variant was priced at Rs 14,499. However, the 8GB + 128GB variant is now listed on Amazon for just Rs 10,499. There is also a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X