ആദ്യം ഈ വിലയൊന്ന് നോക്ക്, എന്നിട്ട് ഫീച്ചറുകൾ നോക്ക്! പോക്കോ M6 പ്ലസ് 5G ഇന്ത്യയിൽ
നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി പോക്കോ തങ്ങളുടെ എം സീരീസിലെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായി പോക്കോ M6 പ്ലസ് 5G (POCO M6 Plus 5G ) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഏത് സ്മാർട്ട്ഫോൺ വാങ്ങാൻ പോയാലും നാം ആദ്യം നിശ്ചയിക്കുക ഒരു വില പരിധിയാണ്. ഇത്ര രൂപയ്ക്ക് ഉള്ളിൽ നിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ മതി എന്ന് ആലോചിച്ച് ഉറപ്പിച്ച ശേഷമാകും ഫോൺ അന്വേഷിച്ചിറങ്ങുക. എന്നാൽ ചോദിക്കുന്ന വിലയ്ക്കുള്ളിൽ തൃപ്തി തരുന്ന ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫോണുകൾ പലർക്കും ലഭിക്കാറില്ല.
പ്രത്യേകിച്ച് ബജറ്റ് വിലയിലും 15000 രൂപ, 20000 രൂപ വിലകളിലും ഫോൺ വാങ്ങാനിറങ്ങുന്നവർക്ക് തൃപ്തി അൽപ്പം കുറവായിരിക്കും. 10000 രൂപ ബജറ്റ് വിലയിൽ ഫോൺ വാങ്ങാനിറങ്ങുമ്പോൾ 20000 രൂപയുടെ ഫോണിലെ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നതിന്റെ ഒരു നിരാശയാണ് പലരും നേരിടുക. എന്നാൽ പോക്കോയുടെ ഈ പുതിയ 5ജി ഫോൺ വാങ്ങാനൊരുങ്ങുന്നവർ നിരാശപ്പെടേണ്ടി വരില്ല എന്നാണ് കമ്പനി പറയുന്നത്.

കാരണം പോക്കോ M6 പ്ലസ് 5G യുടെ അടിസ്ഥാന വേരിയന്റ് വെറും 13,499 രൂപ വിലയിൽ ലഭ്യമാകും. ഈ വിലയെ ന്യായീകരിക്കുന്ന വിധത്തിലുള്ള ഫീച്ചറുകൾ ഉപയോക്താവിന് ഈ ഫോണിൽ ലഭ്യമാകും എന്നാണ് കമ്പനി പറയുന്നത്. സെഗ്‌മെൻ്റിലെ ആദ്യത്തെ 5G ഡ്യുവൽ സൈഡഡ് ഗ്ലാസ് ഫോണാണിതെന്ന് കമ്പനി വിശദീകരിക്കുന്നു.
പോക്കോ M6 പ്ലസ് 5G യുടെ പ്രധാന ഫീച്ചറുകൾ: 6.79 ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 550 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതിന് കൂട്ടായി 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഉണ്ട്.
മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1ടിബി വരെ വർധിപ്പിക്കാനുള്ള സൗകര്യമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്. ബോക്‌സിൽ ചാർജറിനൊപ്പം 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററിയാണ് ഉള്ളത്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസറുള്ള 108-മെഗാപിക്സൽ മെയിൻ ക്യാമറയും 3x ഇൻ-സെൻസർ സൂം പിന്തുണയും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിരിക്കുന്നത്. സെൽഫിക്കായി f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

വ്യക്തമായ ചിത്രങ്ങൾ വാഗ്ദാനം ചെയ്യുന്ന 9-ഇൻ-1 പിക്സൽ ബിന്നിംഗ് സാങ്കേതികവിദ്യയുടെ പിന്തുണ ഈ പോക്കോ എം6 പ്ലസ് 5ജി ഫോണിന് ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP53 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, താഴെ ഫയറിംഗ് ലൗഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
5G (SA: n1/n3/n5/n8/n28/n40/n78,NSA: n1/n3/n40/n78/n8 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB Type-C എന്നിവയാണ് പോക്കോ എം6 പ്ലസ് 5ജിയിലെ കണക്ടിവിറ്റി ഫീച്ചറുകൾ. ഈ ഹാൻഡ്‌സെറ്റിന് 168.6 x 76.28 x 8.3 എംഎം വലുപ്പവും 205 ഗ്രാം ഭാരവുമുണ്ട്.
വിലയും ലഭ്യതയും: പോക്കോ M6 പ്ലസ് 5G യുടെ 6ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 14,499 രൂപയും ആണ് വില. ഓഗസ്റ്റ് 5 മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
HDFC, ICICI, SBI കാർഡുകൾക്കൊപ്പം 1000 രൂപ ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് എന്നിവയാണ് ലോഞ്ച് ഓഫറുകൾ. ഇവ പ്രയോജനപ്പെടുത്തിയാൽ 11999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ വാങ്ങാനാകും. കൂടാതെ 3 മാസം വരെയുള്ള നോകോസ്റ്റ് EMI ഓപ്ഷനും ഉണ്ട്. ഐസ് സിൽവർ, ഗ്രാഫൈറ്റ് ബ്ലാക്ക്, ഐസ് സിൽവർ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








