ടോപ് മോഡലിന് ഇപ്പോൾ 5,200 രൂപ ഡിസ്കൗണ്ട്; പോക്കോയുടെ ഈ 5G ഫോണിന് വില വീണ്ടും കുറഞ്ഞു
15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ പോക്കോ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് പോക്കോ M6 പ്ലസ് 5G (POCO M6 Plus 5G ). അന്ന് ഇതിന്റെ 6ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 14,499 രൂപയും ആയിരുന്നു വില. എന്നാൽ പിന്നീട് പലപ്പോഴും ഓഫർ സെയിലികളിൽ ഈ സ്മാർട്ട്ഫോൺ 10000 രൂപയോട് അടുത്ത വിലകളിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഇത് ഇതുവരെ ലഭ്യമായ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു എന്നതാണ് പുതിയ വാർത്ത.
ഏറ്റവും ഒടുവിൽ ഈ പോക്കോ 5ജി ഫോണിന് വില കുറഞ്ഞത് കഴിഞ്ഞ മാസം ആയിരുന്നു. അന്ന് 8ജിബി + 128ജിബി വേരിയന്റ് ആമസോൺ 10,299 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തത്. എന്നാൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ അതേ വിലയിലാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി കിട്ടും.

ഈ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 4200 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടും സഹിതം ആകെ 5200 രൂപ വിലക്കുറവിൽ ഈ പോക്കോ 5ജി ഫോൺ സ്വന്തമാക്കാം. ഐസ് സിൽവർ, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
അതേസമയം ഏറ്റവും പുതിയ പോക്കോ ബജറ്റ് 5ജി ഫോൺ വേണം എന്നുള്ളവർക്ക് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത പോക്കോ സി85 5ജി പരിഗണിക്കാവുന്നതാണ്. ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 11,999 രൂപയും, 6GB + 128GB വേരിയന്റിന് 12,999 രൂപയും, ടോപ്പ്-എൻഡ് 8GB + 128GB വേരിയന്റിന് 14,499 രൂപയുമാണ് വില.

ഡിസംബർ 16 മുതൽ ആണ് പോക്കോ സി85 5ജി വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക്, ICICI ബാങ്ക്, SBI കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 1000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അതല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഉണ്ട്. 3 മാസത്തെ നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.
പോക്കോ M6 പ്ലസ് 5G യുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm പ്രോസസർ, 6.79 ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 550 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ.
അഡ്രിനോ 613 GPU, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, Samsung ISOCELL HM6 1/1.67″ സെൻസറുള്ള 108-മെഗാപിക്സൽ മെയിൻ ക്യാമറ, 3x ഇൻ-സെൻസർ സൂം പിന്തുണയും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ സെൻസർ, 13MP ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ.

IP53 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (SA: n1/n3/n5/n8/n28/n40/n78,NSA: n1/n3/n40/n78/n8 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB Type-C, 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








