പുതിയ വർഷം ഐശ്വര്യത്തോടെ തുടങ്ങാം! പുത്തൻ 5ജി ഫോൺ വെറും 9749 രൂപയ്ക്ക്
പുതിയ വർഷത്തിലേക്ക് കടക്കാൻ ഏവരും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കിയ സന്തോഷത്തോടെ പുതുവർഷം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷൻ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. അതായത്, പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പോക്കോ M6 പ്ലസ് 5G (POCO M6 Plus 5G ) ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ ഉപയോക്താക്കൾക്ക് ഇതൊരു മികച്ച അവസരമാണ്.
സെഗ്‌മെൻ്റിലെ ആദ്യത്തെ 5G ഡ്യുവൽ സൈഡഡ് ഗ്ലാസ് ഫോൺ എന്ന പ്രത്യേകതയുമായി 15000 രൂപയിൽ താഴെ വിലയിൽ ആണ് പോക്കോ എം6 പ്ലസ് 5ജി ലോഞ്ച് ചെയ്യപ്പെട്ടത്. ഫ്ലിപ്പ്കാർട്ടിലെ ഡിസ്കൗണ്ടുകളുടെ ബലത്തിൽ ഇത് ഇപ്പോൾ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് പോക്കോ M6 പ്ലസ് 5G യുടെ 6ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 14,499 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അടിസ്ഥാന മോഡൽ 10999 രൂപയ്ക്കും 8ജിബി വേരിയന്റ് 11,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.
അതായത് പോക്കോ എം6 പ്ലസ് 5ജിയുടെ രണ്ട് വേരിയന്റുകൾക്കും ഫ്ലിപ്പ്കാർട്ട് 2500 രൂപ ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. ഇത് കൂടാതെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ഇവ യഥാക്രമം 9,749 രൂപ, 10,749 രൂപ വിലകളിൽ വാങ്ങാൻ സാധിക്കും. ഐസ് സിൽവർ, ഗ്രാഫൈറ്റ് ബ്ലാക്ക്, മിസ്റ്റി ലാവൻഡർ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമായിട്ടുള്ളത്.

പോക്കോ M6 പ്ലസ് 5G യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.79 ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 550 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
അഡ്രിനോ 613 GPU, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്,
മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1ടിബി വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എം6 പ്ലസ് 5ജിയിലുള്ളത്. f/1.75 അപ്പേർച്ചറും Samsung ISOCELL HM6 1/1.67″ സെൻസറുമുള്ള 108-മെഗാപിക്സൽ മെയിൻ ക്യാമറയും 3x ഇൻ-സെൻസർ സൂം പിന്തുണയും f/2.4 അപ്പേർച്ചറുമുള്ള 2-മെഗാപിക്സൽ മാക്രോ സെൻസറും ഇതിൽ അടങ്ങുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്.

9-ഇൻ-1 പിക്സൽ ബിന്നിംഗ് ടെക്നോളജി പിന്തുണ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP53 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, താഴെ ഫയറിംഗ് ലൗഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB Type-C എന്നിവയാണ് പോക്കോ എം6 പ്ലസ് 5ജിയിലെ കണക്ടിവിറ്റി ഫീച്ചറുകൾ. ഈ ഹാൻഡ്‌സെറ്റിന് 168.6 x 76.28 x 8.3 എംഎം വലുപ്പവും 205 ഗ്രാം ഭാരവുമുണ്ട്. ബോക്‌സിൽ ചാർജറിനൊപ്പം 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററിയാണ് ഉള്ളത്.


Click it and Unblock the Notifications








