Home
Mobile

ഒറ്റ​മൈൻഡിൽ വാങ്ങാം! പോക്കോയുടെ M സീരീസ് 5ജി ഫോൺ ഡിസ്കൗണ്ട് വിലയിൽ

ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ​ തേടുന്നവർക്ക് ഒറ്റ​മൈൻഡിൽ വാങ്ങാൻ ഒരു പേക്കോ എം സീരീസ് 5ജി ഫോൺ വാഗ്ദാനം​ ചെയ്ത് ആമസോൺ. പോക്കോ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് M6 പ്ലസ് 5ജി (Poco M6 Plus 5G). തുടക്കത്തിൽ ഇതിന്റെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 14,499 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ 8ജിബി + 128ജിബി വേരിയന്റ് ആമസോൺ 10,299 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തായത് ഏതാണ്ട് 4,700 രൂപ ഡിസ്കൗണ്ടിലാണ് ഈ പോക്കോ ഫോണിന്റെ ടോപ് വേരിയന്റ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 514 രൂപ ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 9,785 രൂപ വിലയിൽ പോക്കോ എം6 പ്ലസ് 5ജി സ്വന്തമാക്കാനാകും. ഐസ് സിൽവർ, ഗ്രാഫൈറ്റ് ബ്ലാക്ക്, ഐസ് സിൽവർ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

ഒറ്റ​മൈൻഡിൽ വാങ്ങാം! പോക്കോയുടെ M സീരീസ് 5ജി ഫോൺ ഡിസ്കൗണ്ട് വിലയിൽ

15000 രൂപയിൽ താഴെ വിലയിൽ ഇറങ്ങിയ സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ പതിനായിരം രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സ്വന്തമായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഒരു വർഷം പഴക്കമുള്ള സ്മാർട്ട്ഫോൺ മോഡലാണ് ഇത് എന്നത് ശ്രദ്ധിക്കുക. 168.6 x 76.28 x 8.3 എംഎം വലുപ്പവും 205 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

പ്രധാന ഫീച്ചറുകൾ

അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.79 ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ സഹിതമെത്തുന്ന ഈ ഫോണിൽ 91% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 550 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയുണ്ട്.

ഒറ്റ​മൈൻഡിൽ വാങ്ങാം! പോക്കോയുടെ M സീരീസ് 5ജി ഫോൺ ഡിസ്കൗണ്ട് വിലയിൽ

കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനോടെയാണ് ഇതിന്റെ ഡിസ്പ്ലേ എത്തുന്നത്. 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128 GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുകൾ, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1ടിബി വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും പോക്കോ എം6 പ്ലസ് 5ജി വാഗ്ദാനം ചെയ്യുന്നു.

f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസറുള്ള 108-മെഗാപിക്സൽ മെയിൻ ക്യാമറയും 3x ഇൻ-സെൻസർ സൂം പിന്തുണയും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP53 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, താഴെ ഫയറിംഗ് ലൗഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, USB Type-C എന്നീ ഫീച്ചറുകളും പോക്കോ എം6 പ്ലസ് 5ജിയിലുണ്ട്.

ഒറ്റ​മൈൻഡിൽ വാങ്ങാം! പോക്കോയുടെ M സീരീസ് 5ജി ഫോൺ ഡിസ്കൗണ്ട് വിലയിൽ

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് പോക്കോ എം6 പ്ലസ് 5ജി എത്തിയത്. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട് എന്നതിനാൽ ആൻഡ്രോയിഡ് 16 വരെ ലഭ്യമാകും. 33W ഫാസ്റ്റ് ചാർജിങ് സഹിതം 5030mAh ബാറ്ററിയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Poco M6 Plus 5G can now be purchased for under Rs 10,000. Initially, its 6GB + 128GB base variant was priced at Rs 13,499 and the 8GB + 128GB variant was priced at Rs 14,499. However, the 8GB + 128GB variant is now listed on Amazon at a price of Rs 10,299. This means that the top variant of this Poco phone is listed on Amazon at a discount of around Rs 4,700.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X