Home
Mobile

ഇപ്പോൾ പറഞ്ഞത് നന്നായി, ഇനി വേറെ ഫോൺ തപ്പേ​ണ്ടല്ലോ...! വിലകൊണ്ട് വിസ്മയിപ്പിക്കാൻ പോക്കോ M6 പ്ലസ് 5G

പുത്തുപുത്തൻ 5ജി ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ ഇനി ഓഗസ്റ്റ് എത്തും വരെ കാത്തിരിക്കുന്നതാകും പോക്കറ്റിന് നല്ലത്. കാരണം ബജറ്റ് വിലയിൽ കിടിലനൊരു പോക്കറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തയാറെടുത്തിരിക്കുന്നു. പോക്കോയുടെ എം സീരീസിലെ പുതിയ അ‌ംഗമായി പോക്കോ എം6 പ്ലസ് (POCO M6 Plus 5G) ഓഗസ്റ്റ് 1 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ​എം സീരീസിൽ പോക്കോ ഇതിനകം പോക്കോ M6 5G, പോക്കോ M6 പ്രോ 5G എന്നിവ അ‌വതരിപ്പിച്ചിട്ടുണ്ട്.

പതിനായിരം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന സ്മാർട്ട്ഫോൺ ആണ് പോക്കോ എം6 5ജി. ഈ സീരീസിലെ മറ്റൊരു സ്മാർട്ട്ഫോൺ ആയ പോക്കോ എം6 പ്രോ 5ജിയും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 10000 രൂപയോട് അ‌ടുത്ത ബജറ്റിൽ വാങ്ങാൻ ലഭ്യമാണ്. വരാൻ പോകുന്ന പോക്കോ എം6 പ്ലസും ഈ സീരീസിലെ മറ്റ് രണ്ട് സ്മാർട്ട്ഫോണുകളെപ്പോലെ കുറഞ്ഞ വിലയിൽ തന്നെയാകും എത്തുക.

വിലകൊണ്ട് വിസ്മയിപ്പിക്കാൻ പോക്കോ M6 പ്ലസ് 5G

ഏകദേശം 13000 രൂപയോട് അ‌ടുത്ത വിലയിലാകും പോക്കോ എം6 പ്ലസ് 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്. ഈ 5ജി സ്മാർട്ട്ഫോണിന് റെഡ്മിയുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആയ റെഡ്മി 13 5ജിയെക്കാൾ വില കുറവായിരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അ‌ടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി 13 5ജിയുടേതിന് സമാനമായ രൂപഭാവങ്ങളോടെയാണ് പോക്കോ എം6 പ്ലസ് 5ജി എത്തുക. 3x ഇൻ-സെൻസർ സൂം ഉള്ള 108MP പ്രൈമറി ക്യാമറയും റിംഗ് LED ഉള്ള ഓട്ടോ നൈറ്റ് മോഡും ഈ പോക്കോ 5ജി ഫോണിൽ ഉണ്ടാകും.

വിലകൊണ്ട് വിസ്മയിപ്പിക്കാൻ പോക്കോ M6 പ്ലസ് 5G

ഡ്യുവൽ- ടോൺ റിയർ ഡിസൈനിലായിരിക്കും പോക്കോ എം6 പ്ലസ് 5ജി എത്തുകയെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു. ​ഇതുവരെ മറ്റെവിടെയും ലോഞ്ച് ചെയ്തിട്ടില്ലാത്തതിനാൽ ഇതിലെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ പതിവുപോലെ ഫ്ലിപ്പ്കാർട്ട് വഴിയാകും ഈ ഫോണിന്റെ വിൽപ്പന എന്നകാര്യം ഉറപ്പിക്കാം.

പോക്കോ എം6 പ്ലസ് 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച് ഓൺ​ലൈനുകളിൽ ചില അ‌ഭ്യൂഹങ്ങൾ കാണുന്നുണ്ട്. 6.79-ഇഞ്ച് FHD+ 120Hz LCD സ്‌ക്രീൻ, സ്നാപ്ഡ്രാഗൺ 4 ജെൻ 2 AE (Accelerated Edition) ചിപ്സെറ്റ്, 8GB വരെ റാം, 13MP ഫ്രണ്ട് ക്യാമറ എന്നിവ ഈ ഫോണിൽ പ്രതീക്ഷിക്കാമെന്ന് ഈ റിപ്പോർട്ടുകൾ പറയുന്നു.

അ‌തേപോലെ, ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം. 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററിയും പോക്കോ എം6 പ്ലസ് 5ജി വാഗ്ദാനം ചെയ്തേക്കാം. ചില റിപ്പോർട്ടുകൾ പറയുന്നത് ഇത് 13000- 15000 വിലയ്ക്കുള്ളിൽ ലഭ്യമാകും എന്നാണ്.

വിലകൊണ്ട് വിസ്മയിപ്പിക്കാൻ പോക്കോ M6 പ്ലസ് 5G

ഇതിനകം ലഭ്യമായിട്ടുള്ള പോക്കോ എം6, എം6 പ്രോ എന്നിവയെക്കാൾ കുറച്ചുകൂടി പുതിയ ഫീച്ചറുകൾ പോക്കോ എം6 ​പ്ലസ് 5ജി അ‌വതരിപ്പിക്കും. ബജറ്റ് വിലയിൽ ലഭ്യമാണ് എന്നതിനാൽ തന്നെ 10000 രൂപ വിലയിൽ 5ജി ഫോൺ തേടിയ നിരവധിയാളുകൾ പോക്കോ എം6, എം6 പ്രോ എന്നിവ തെരഞ്ഞെടുത്തിരുന്നു. ഈ ഫോണുകൾ സൃഷ്ടിച്ച ജനപ്രീതി കടുത്ത മത്സരം നടക്കുന്ന വിപണിയിൽ പോക്കോ എം6 പ്ലസിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Poco M6 Plus 5G has been officially confirmed to launch in India on August 1. The teaser reveals that it will have a 108MP main camera with 3x in-sensor zoom, f/1.75 aperture and auto night mode. The Poco M6 Plus 5G comes with a design similar to the recently launched Redmi 13 5G in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X