Home
Mobile

5,000mAh ബാറ്ററിയുമായി ബജറ്റ് വിലയിലൊരു 5ജി ഫോൺ! അ‌തിശയിപ്പിച്ച് പോക്കോ എം6 പ്രോ 5ജി ഇന്ത്യയിൽ

5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷ വാർത്തയുമായി പോക്കോ തങ്ങളുടെ ബജറ്റ് വിലയിലുള്ള 5ജി സ്മാർട്ട്ഫോൺ, പോക്കോ എം6 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. ഓഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 12 ന് ഫ്ലിപ്പ്കാർട്ടിൽ പോക്കോ എം6 പ്രോയുടെ ആദ്യ വിൽപ്പന ആരംഭിക്കും.

8ജിബി റാം, 1 ടിബി മെമ്മറി സപ്പോർട്ട്, 5000 എംഎഎച്ച് ബാറ്ററി, ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ എന്നിവയെല്ലാം ഈ ബജറ്റ് സ്മാർട്ട്ഫോണിലുണ്ട്. പോക്കോ എം6 പ്രോയുടെ അ‌ടിസ്ഥാന മോഡലിന്റെ വില ആരംഭിക്കുന്നത് 10,999 രൂപ മുതലാണ്. ഈ വിലയ്ക്ക് നൽകാവുന്ന മികച്ച ഫീച്ചറുകൾ എം6 പ്രോയിലുണ്ട്.

 അ‌തിശയിപ്പിച്ച് പോക്കോ എം6 പ്രോ 5ജി ഇന്ത്യയിൽ

പോക്കോ എം6 പ്രോയുടെ സവിശേഷതകൾ: 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റ്റേും ഉള്ള 6.79-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിന് മുകളിൽ ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. കൂടാതെ ഒരു സെന്റർ പഞ്ച്-ഹോളും എം6 പ്രോ ഡിസ്പ്ലേയിൽ കാണാം.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റാണ് പോക്കോ എം6 പ്രോ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിൽ എം6 പ്രോ ലഭ്യമാകും. 4 GB റാം + 64 GB ഇന്റേണൽ സ്റ്റോറേജ്, 6 GB + 128 GB ഇന്റേണൽ സ്റ്റോറേജ് ​എന്നിവയാണ് അ‌വ.

1 TB വരെ സ്‌റ്റോറേജ് വർധിപ്പിക്കുന്നതിനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും പോക്കോ എം6 പ്രോയിലുണ്ട്. ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ദി-ബോക്‌സ് അടിസ്ഥാനമാക്കി MIUI 14 ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും എം6 പ്രോയ്ക്ക് പോക്കോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

50എംപി പ്രധാന ക്യാമറ, എഫ്/2.4 അപ്പേർച്ചർ ഉള്ള 2എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് എം6 പ്രോയിലുള്ളത്. ഇതോടൊപ്പം എൽഇഡി ഫ്ലാഷും അ‌ടങ്ങുന്നതാണ് ബാക്ക് പാനൽ. ഗ്ലാസ് ബാക്ക്പാനൽ ആണ് പോക്കോ എം6 പ്രോയ്ക്ക് നൽകിയിരിക്കുന്നത്. ഇത് രണ്ട് കളർ ഓപ്ഷനുകളിലായി എത്തുന്നു, പവർ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ എന്നിവയാണ് അ‌വ.

സെൽഫികൾക്കും വീഡിയോകൾക്കുമായി 8 എംബി ഫ്രണ്ട് ക്യാമറയും ഈ ബജറ്റ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, ബോട്ടം ഫയറിംഗ് ലൗഡ് സ്പീക്കർ എന്നിവയും ഇതിൽ നൽകിയിരിക്കുന്നു.

 അ‌തിശയിപ്പിച്ച് പോക്കോ എം6 പ്രോ 5ജി ഇന്ത്യയിൽ

5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി എന്നീ കണക്ടിവിറ്റി ഫീച്ചറുകളും IP53 റേറ്റിംഗും ഈ പോക്കോ എം6 പ്രോയുടെ ഫീച്ചറുകളുടെ പട്ടികയിൽ ഉണ്ട്.

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് പോക്കോ എം6 പ്രോ 5ജി സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. മൊത്തത്തിൽ 1000 രൂപ വിലയിൽ വാങ്ങാവുന്ന എല്ലാ മികച്ച ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സ്മാർട്ട്ഫോണിന്റെ വിലയും ഓഫറുകളും വിശദമായി പരിചയപ്പെടാം.

പോക്കോ എം6 പ്രോയുടെ 4ജിബി റാം+ 64ജിബി സ്റ്റോറേജ, അടിസ്ഥാന മോഡലിന് 10,999 രൂപയാണ് വില. 6ജിബി റാം+128ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപ നൽകേണ്ടിവരും. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ 9999 രൂപയ്ക്ക് ഈ ഫോൺ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Poco M6 Pro 5G launched in Indian market. The first sale of the Poco M6 Pro will begin on Flipkart on August 9 at 12 noon. 8GB RAM, 1TB memory support, 5000mAh battery and full HD+ display are all in this budget smartphone. The price of the Poco M6 Pro base model starts at Rs 10,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X