12GB റാം, വലിയ ഡിസ്പ്ലേ, ചെറിയ വില! പോക്കോ M7 5G വിൽപ്പനയ്ക്ക്, ഡിസ്കൗണ്ട് വേണേൽ ഒട്ടും വൈകരുത്
10000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പോക്കോ അവതരിപ്പിച്ച പോക്കോ എം7 5ജി (POCO M7 5G) ഇന്ന് മുതൽ (മാർച്ച് 7ന് ഉച്ചയ്ക്ക് 12 മുതൽ) ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ബജറ്റ് 5ജി ഫോൺ വാങ്ങാൻ ലഭ്യമാകുക. കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് പോക്കോ അവകാശപ്പെടുന്നു. ഇതിന്റെ പ്രാരംഭ മോഡൽ 9999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. എന്നാൽ ഉപയോക്താക്കൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ലോഞ്ച് ഓഫർ തുടക്കത്തിൽ മാത്രമേ ലഭ്യമാകൂയെന്നതാണ്.
പോക്കോ എം7 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 9,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 10,999 രൂപ വിലയിലും ആണ് തുടക്കത്തിൽ വാങ്ങാൻ ലഭ്യമാകുക. എന്നാലിത് ലോഞ്ച് ഓഫർ പ്രകാരം ഡിസ്കൗണ്ട് സഹിതമുള്ള വിലയാണ്. ലോഞ്ച് ഓഫർ പരിമിത കാലത്തേക്ക് മാത്രമേയുള്ളൂ. ഓഫർ ഒഴിവാക്കിയ ശേഷം തുടർന്ന് ഇവ യഥാക്രമം 10499 രൂപ, 11499 രൂപ വിലകളിലാണ് ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പോക്കോ M7 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പെക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ സഹിതമാണ് പോക്കോ എം7 5ജിയുടെ ഡിസ്പ്ലേ എത്തിയിരിക്കുന്നത്. അഡ്രിനോ 613 ജിപിയു, 6GB / 8GB LPDDR4X റാം ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. കൂടാതെ 12GB വെർച്വൽ റാം ഫീച്ചറും ഈ പോക്കോ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ആണ് ഇതിലുള്ളത്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസിൽ ആണ് പോക്കോ എം7 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എം7 5ജിയിൽ പോക്കോ നൽകിയിരിക്കുന്നത്. 50MP മെയിൻ റിയർ ക്യാമറയും (f/1.8 അപ്പേർച്ചർ), സെക്കൻഡറി ക്യാമറയും ഇതിന്റെ റിയർ ക്യാമറയൂണിറ്റിൽ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഇതിൽ ഉണ്ട്.
സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, 150% സൂപ്പർ വോളിയമുള്ള ബോട്ടം-ഫയറിംഗ് സ്പീക്കർ, ഡസ്റ്റ്, സ്പ്ലാഷ് പ്രതിരോധത്തിനായി IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) എന്നിവയും പോക്കോ എം7 5ജിയിൽ നൽകിയിരിക്കുന്നു.

5G (SA: n1/n3/n5/n8/n28/n40/n78, NSA: n1/n3/n40/n78/n8), ഡ്യുവൽ 4G VoLTE, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C പോർട്ട്, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററി, 171.88×77.8×8.22mm വലിപ്പം, 205.39 ഗ്രാം ഭാരം, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സാറ്റിൻ ബ്ലാക്ക്, മിന്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








