Home
Mobile

ഇന്ത്യയിലെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോൺ! വെറും 9999 രൂപ വിലയിൽ POCO M7 5G എത്തി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതുപുത്തൻ സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. പോക്കോ തങ്ങളുടെ M സീരീസിലെ ഏറ്റവും പുതിയ മോഡലായി പോക്കോ M7 5ജി (POCO M7 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 10000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോൺ എന്നതാണ് പോക്കോ എം7 5ജിയുടെ പ്രധാന പ്രത്യേകത. കഴിഞ്ഞ മാസം സാംസങ് നാല് 5ജി ഫോണുകളാണ് 10000 രൂപയിൽ താഴെയും അ‌തിനോട് അ‌ടുത്തും വിലകളിൽ അ‌വതരിപ്പിച്ചത്. 4ജി ഫോണിൽ നിന്ന 5ജിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് പരിഗണിക്കാൻ പാകത്തിൽ കൂടുതൽ ഫോണുകൾ വിപണിയിലേക്ക് എത്തുന്നുണ്ട്.

POCO M7 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പെക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഇന്ത്യയിലെ ഏറ്റവും പുതിയ 5G ഫോൺ! വെറും 9999 രൂപ വിലയിൽ POCO M7 5G

ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. അഡ്രിനോ 613 ജിപിയുവും ഇതോടൊപ്പം എത്തുന്നു.

6GB / 8GB LPDDR4X റാം ഓപ്ഷനുകൾ ലഭ്യമാണ്. കൂടാതെ 12GB വെർച്വൽ റാം ഫീച്ചറും ഈ പോക്കോ ​5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ആണ് ഇതിലുള്ളത്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള സൗകര്യം ഉണ്ട്.

ഇന്ത്യയിലെ ഏറ്റവും പുതിയ 5G ഫോൺ! വെറും 9999 രൂപ വിലയിൽ POCO M7 5G

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എം7 5ജിയിൽ നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ റിയർ ക്യാമറയും സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി നോച്ചിനുള്ളിൽ, f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസിൽ ആണ് പോക്കോ എം7 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്. 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, 150% സൂപ്പർ വോളിയമുള്ള ബോട്ടം-ഫയറിംഗ് സ്പീക്കർ എന്നിവയുമുണ്ട്.

ഡസ്റ്റ്, സ്പ്ലാഷ് പ്രതിരോധത്തിനായി IP52 റേറ്റിങ് പോക്കോ എം7 5ജിയിൽ ഉണ്ട്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G (SA: n1/n3/n5/n8/n28/n40/n78, NSA: n1/n3/n40/n78/n8), ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C പോർട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഇന്ത്യയിലെ ഏറ്റവും പുതിയ 5G ഫോൺ! വെറും 9999 രൂപ വിലയിൽ POCO M7 5G

18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററിയാണ് ഇതിലുള്ളത്. 171.88×77.8×8.22mm വലിപ്പവും 205.39 ഗ്രാം ഭാരവും പോക്കോ എം7 5ജിക്ക് ഉണ്ട്. സാറ്റിൻ ബ്ലാക്ക്, മിന്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ആണ് ഈ ബജറ്റ് പോക്കോ 5ജി ഫോൺ വാങ്ങാൻ ലഭ്യമാകുക.

വിലയും ലഭ്യതയും: പോക്കോ എം7 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,999 രൂപയും 8GB + 128GB വേരിയന്റിന് 10,999 രൂപയും ആണ് വില. എന്നാലിത് ലോഞ്ച് ഓഫർ സഹിതമുള്ള വിലയാണ്. ലോഞ്ച് ഓഫർ കഴിഞ്ഞാൽ ഇവ യഥാക്രമം 10499 രൂപ, 11499 രൂപ വിലകളിലാണ് ലഭ്യമാകുകയെന്ന് കമ്പനി അ‌റിയിച്ചിട്ടുണ്ട്. മാർച്ച് 7ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പന ആരംഭിക്കും, ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം.

Best Mobiles in India

English summary
POCO M7 5G has been launched in India. The 6GB + 128GB base variant of the Poco M7 5G is priced at Rs 9,999 and the 8GB + 128GB variant is priced at Rs 10,999. However, this is the price with the launch offer. The company has announced that after the launch offer, these will be available at prices of Rs 10,499 and Rs 11,499 respectively. The sale will start on March 7 at 12 noon and can be purchased via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X