വില 10,000 രൂപയിൽ താഴെ! ഇന്ത്യൻ വിപണി കീഴടക്കാൻ പോക്കോ എം 7 5ജി വരുന്നു
ഏറെ പേരും ആഗ്രഹിക്കുന്ന ഒന്നാണ് പോക്കറ്റ് കീറാതെ നല്ലൊരു ഫോൺ വാങ്ങുക എന്നത്. അത്തരത്തിൽ ഒരുപാട് ഫോണുകളുണ്ടെങ്കിലും ഈ കൂട്ടത്തിലേക്ക് പുതിയ അതിഥി കൂടി വരികയാണ്. ഏറെ ഹൈപ്പുകളോടെ ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തിയ മൊബൈൽ ഫോണാണ് പോക്കോ. പോക്കോ കമ്പനി മുടക്കുന്ന പണത്തിനുള്ള മൂല്യം ഉപഭോക്താവിന് നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ പോക്കോയുടെ പുതിയ സ്മാർട്ട് ഫോണായ പോക്കോ എം 7 5ജി (Poco M7 5G ) ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങിരിക്കുകയാണ് കമ്പനി. മാർച്ച് മൂന്നിന് പോകോ എം 7 5ജി ഇന്ത്യയിലിറങ്ങും.
മികച്ച ഒരു ബജറ്റ് ഫോണുകൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പോക്കോ എം 7അവതരിപ്പിക്കുന്നത്. 10,000 രൂപയിൽ താഴെയാണ് പോകോ എം 7ന്റെ വില. ആകർഷകമായ വിലയോടൊപ്പം മികച്ച സവിശേഷതകളും പോക്കോ എം 7 വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഡിസംബറിൽ ആഗോള വിപണിയിൽ പുറത്തിറക്കിയ പോക്കോ എം 6ന്റെ പിൻഗാമിയായാണ് പോക്കോ എം 7 പുറത്തിറങ്ങുക.

കൂടാതെ ബോക്സിൽ 33W ചാർജറും ഉണ്ടായിരിക്കും. ഒറ്റ ചാർജിൽ 12 മണിക്കൂർ വരെ വീഡിയോ സ്ട്രീമിംഗ് അല്ലെങ്കിൽ 56 മണിക്കൂർ വരെ വോയ്‌സ് കോളിംഗിനുള്ള സൗകര്യവും പോക്കോ എം 7ൽ കാണാൻ സാധിക്കും. 5ജി നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യുന്ന ഫോണുകളാണിത്. ഒഐഎസ് പിന്തുണയോടെ 50 മെഗാപിക്‌സലിന്റെ റിയർ ക്യാമറയാണ് വരിക.

എഐ ഇമേജ് എസ്പാൻഷൻ, എഐ ഇറേസർ പ്രോ പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും പോക്കോയുടെ ഈ ഫോണുകളിലുണ്ട്. റിയർ പാനൽ മിനുസമുള്ളതാണെങ്കിലും ഫോണിന്റെ മാറ്റ് ഡിസൈൻ ഉപയോഗത്തിന് പ്രയോജനകരമാണ്. 1.5 കെ റസലൂഷനിലുള്ള 6.88 ഇഞ്ച് സൈസിലാണ് ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്.
അരികുകളോളം പരന്നുകിടക്കുന്ന ഡിസ്പ്ലേ, വാട്ടർ-ഡെസ്റ്റ് പ്രതിരോധ സംവിധാനം, അരികുകളിൽ അലുമിനിയം ഫിനിഷിലുള്ള ഫ്രെയിം എന്നിവയും പോക്കോ എം 7ൽ കാണാൻ കഴിയും. പോക്കോ എം7 5ജിയിൽ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ടീഇ ലഭിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മാർച്ച് 3 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും, വില 10,000 രൂപയിൽ താഴെയായിരിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി രാജ്യത്ത് വാങ്ങാൻ കഴിയും. മിന്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ, സാറ്റിൻ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.


Click it and Unblock the Notifications








