Home
Mobile

വില കൂടാതെ ഭാഗ്യം കാത്തു; 12GB റാമും സ്നാപ്ഡ്രാഗൺ പ്രോസസറും കരുത്താക്കിയ ബജറ്റ് 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ

ഇപ്പോൾ സ്മാർട്ട്ഫോണുകൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടാൽ ഭാഗ്യമെന്നേ പറയാനാകൂ. പ്രമുഖ ബ്രാൻഡുകളെല്ലാം പുതിയ മോഡലുകൾക്ക് മാത്രമല്ല, തങ്ങളുടെ ഇതിനകം ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾക്കും വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓപ്പോ, സാംസങ്, വിവോ, ഐക്യൂ, വൺപ്ലസ്, റിയൽമി എന്നിങ്ങനെ പ്രധാന ബ്രാൻഡുകളുടെ വിവിധ മോഡലുകൾ ലോഞ്ച് വിലയെക്കാൾ കൂടിയ വിലയിലാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വില കൂട്ടാതെ പിടിച്ചുനിൽക്കുന്ന മോഡലുകൾ കണ്ടുകിട്ടുക അ‌ൽപ്പം പാടാണ്. എന്നാൽ വില കൂടിയില്ല എന്നുമാത്രമല്ല, ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില 5ജി ഫോണുകളും ഉണ്ട്.

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ മോഡലാണ് പോക്കോ എം7 5ജി (POCO M7 5G). ഫ്ലിപ്പ്കാർട്ട് വഴി മാത്രമാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ ഇതിന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 10499 രൂപയും 8GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു യഥാർഥ വില.

വില കൂടാതെ ഭാഗ്യം കാത്തു; ഈ ബജറ്റ് 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ കിട്ടും

എന്നാൽ ലോഞ്ച് ഓഫർ സഹിതം യഥാക്രമം 9,999 രൂപ, 10999 രൂപ വിലകളിലാണ് പോക്കോ എം7 5ജി വേരിയന്റുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഇപ്പോൾ മറ്റ് ബ്രാൻഡുകൾ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിക്കുമ്പോഴും ഈ ബജറ്റ് പോക്കോ 5ജി ഫോണുകളുടെ വില കൂടിയിട്ടില്ല. എന്നുമാത്രമല്ല, ലോഞ്ച് ഓഫർ സഹിതം ലഭ്യമായ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.

നിലവിൽ ഫ്ലിപ്പ്കാർട്ടിൽ പോക്കോ എം7 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 9,299 രൂപയും ടോപ് മോഡലിന് 10,299 രൂപയുമാണ് വില. ഇത് കൂടാതെ 750 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 8,549 രൂപ, 9,549 രൂപ എന്നീ വിലകളിൽ ഈ 5ജി ഫോൺ വാങ്ങാനാകും. 10000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.

വില കൂടാതെ ഭാഗ്യം കാത്തു; ഈ ബജറ്റ് 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ കിട്ടും

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പെക്ട് റേഷ്യോ, , 600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് പോക്കോ എം7 5ജിയുടെ കരുത്ത്. 6GB / 8GB LPDDR4X റാം ഓപ്ഷനുകൾക്ക് പുറമേ 12GB വെർച്വൽ റാം ഫീച്ചറും ഈ പോക്കോ ​5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

അഡ്രിനോ 613 ജിപിയു, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. 50MP മെയിൻ റിയർ ക്യാമറയും സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 8MP ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

വില കൂടാതെ ഭാഗ്യം കാത്തു; ഈ ബജറ്റ് 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ കിട്ടും

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കി എത്തിയ ഈ ഫോണിന് 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ +മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, 18W ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സാറ്റിൻ ബ്ലാക്ക്, മിന്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Poco M7 5G is now available on Flipkart at a discounted price. At the time of launch, it was available at prices of Rs 9,999 and Rs 10,999. Currently, the Poco M7 5G is priced at Rs 9,299 for the base model and Rs 10,299 for the top model on Flipkart. In addition, there is a cashback offer of Rs 750. If you take advantage of this, you can buy this 5G phone at prices of Rs 8,549 and Rs 9,549.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X