Home
Mobile

വില കുറയും, അ‌താണ് ഒരു ഗുണം! പോക്കോ M7 പ്ലസ് 5G ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു

വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിൽ കണക്കിലെടുത്ത് പോക്കോ ഒരു മുഴം മുന്നേ നീങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം ഇന്ത്യയിൽ ​അ‌വതരിപ്പിച്ച പോക്കോ M7 പ്ലസ് 5ജിയുടെ പുതിയ 4GB ലിമിറ്റഡ് എഡിഷൻ (POCO M7 Plus 5G 4GB Limited Edition) പോക്കോ പുതിയതായി പുറത്തിറക്കിയിരിക്കുന്നു. മുൻപ് 6GB, 8GB റാം ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാൽ പുതിയ മോഡൽ 4GB റാമും 128GB ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. കുറച്ചുകൂടി കുറഞ്ഞ വിലയിൽ ലഭ്യമാകും എന്നത് മാത്രമാണ് ഈ പുതിയ മാറ്റം കൊണ്ട് ഉണ്ടാകുന്ന മെച്ചം.

പുതിയ 4GB റാം ഓപ്ഷൻ അ‌വതരിപ്പിച്ചു എന്നതിനപ്പുറം പോക്കോ എം7 പ്ലസ് 5ജിയുടെ അ‌തേ ഫീച്ചറുകൾ തന്നെയാണ് പുതിയ ഫോണിലും ഉള്ളത്. ഈ പുതിയ വേരിയന്റ് പോക്കോയുടെ ഫെസ്റ്റിവൽ കാമ്പെയ്‌നായ 'POCO ഫെസ്റ്റീവ് മാഡ്‌നെസ്' ('POCO Festive MADness) എന്ന പ്രോജക്ടിന്റെ ഭാഗമായാണ് എത്തുന്നത്.

വില കുറയും, അ‌താണ് ഗുണം! പോക്കോ M7 പ്ലസ് 5G ലിമിറ്റഡ് എഡിഷൻ എത്തി

പോക്കോ M7 പ്ലസ് 5G ഫീച്ചറുകൾ

6.9-ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള FHD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഇതിന് 850 nits വരെ (​ഹൈ ബ്രൈറ്റ്നസ് മോഡ്), 700nits (നോർമൽ) പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ സഹിതമാണ് ഇത് എത്തുന്നത്.

ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 900MHz അഡ്രിനോ 619 ജിപിയുവും ഇതിലുണ്ട്. ഇപ്പോൾ 4GB, 6GB / 8GB LPDDR4X റാം ഓപ്ഷനുകളും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

വില കുറയും, അ‌താണ് ഗുണം! പോക്കോ M7 പ്ലസ് 5G ലിമിറ്റഡ് എഡിഷൻ എത്തി

മൈക്രോ എസ്ഡി ഉപയോഗിച്ച് ഇതിലെ സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനാകും. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) ഫീച്ചർ സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് എം7 പ്ലസിന്റെ പ്രവർത്തനം. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ എം7 പ്ലസ് 5ജിക്ക് ​ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP64 റേറ്റിങ് എന്നീ ഫീച്ചറുകളും ഈ പോക്കോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C എന്നീ ഫീച്ചറുകൾക്ക് പുറമേ 33W ഫാസ്റ്റ് ചാർജിംഗ്, 18W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയും ഉണ്ട് എന്നതാണ് പോക്കോ എം7 പ്ലസ് 5ജിയുടെ മുഖ്യ ആകർഷണം. 168.48×80.45×8.4mm വലിപ്പവും 217g ഭാരവും ഈ ഫോണിനുണ്ട്.

വില കുറയും, അ‌താണ് ഗുണം! പോക്കോ M7 പ്ലസ് 5G ലിമിറ്റഡ് എഡിഷൻ എത്തി

വിലയും ലഭ്യതയും

പോക്കോ M7 പ്ലസ് 5Gയുടെ പുതിയ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,999 രൂപയാണ് വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുമ്പോഴാണ് ഇത് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് എത്തുക. ഈ സമയത്ത് ഫെസ്റ്റിവൽ ഓഫറുകളുടെ സഹായത്താൽ ഈ ഫോൺ 10,999 രൂപ വിലയിൽ വാങ്ങാനാകും. സെപ്റ്റംബർ 23ന് ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക.

Best Mobiles in India

English summary
POCO M7 Plus 5G 4GB Limited Edition has been launched in India. The 4GB + 128GB variant is priced at Rs 12,999. However, it will go on sale on Flipkart when the Big Billion Days sale starts. During this time, with festival offers, the phone will be available for Rs 10,999. The open sale will start on September 23.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X