Home
Mobile

7000mAh ബാറ്ററി മാത്രം പോരേ ഇത് വാങ്ങാൻ; പോക്കോ ബജറ്റ് 5G ഫോണിന് ഡിസ്കൗണ്ടുമായി ആമസോൺ

സ്മാർട്ട്ഫോണുകളുടെ വില കൂടുന്ന ഈ സമയത്ത് ഒരു ബജറ്റ് 5ജി ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് 12000 രൂപയിൽ താഴെ ഒരു ബെസ്റ്റ് ഡീൽ മുന്നോട്ട് വച്ചിരിക്കുകയാണ് ആമസോൺ. പോക്കോയുടെ എം സീരീസിൽ ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട പോക്കോ എം7 പ്ലസ് 5ജി (POCO M7 Plus 5G) എന്ന മോഡൽ ആണ് ആമസോൺ ഇപ്പോൾ മികച്ച ഡിസ്കൗണ്ടോടെ കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരം ഒരുക്കിയിരിക്കുന്നത്. പോക്കോ എം7, എം7 പ്രോ എന്നിവ അ‌ടങ്ങുന്ന പോക്കോ എം7 സീരീസിന്റെ ഭാഗമാണ് പോക്കോ എം7 പ്ലസ് 5ജി.

7000mAh ബാറ്ററി എന്ന ഒറ്റക്കാരണം മാത്രം മതി ഈ ബജറ്റ് 5ജി ഫോൺ വാങ്ങാൻ. കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും മാന്യമായ ഫീച്ചറുകൾ ഈ പോക്കോ 5ജി ഫോണിൽ ഉണ്ട് എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ 7000mAh ബാറ്ററി. ഇതോപോലെ നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

പോക്കോ ബജറ്റ് 5G ഫോണിന് ഡിസ്കൗണ്ടുമായി ആമസോൺ

പോക്കോ എം7 പ്ലസ് 5ജിയുടെ 4GB + 128GB വേരിയന്റിന് 12,999 രൂപയായിരുന്നു ലോഞ്ച് വില. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഫോൺ ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തിയത്. ഇടക്കാലത്ത് ചില ഓഫർ സെയിലുകളിൽ ഇത് 11999 രൂപ വിലയിൽ ലഭ്യമായിരുന്നു. സ്മാർട്ട്ഫോൺ വിലവർധ നിരവധി മോഡലുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ സമയമാണിത്.

നിലവിൽ പോക്കോ എം7 പ്ലസ് 5ജി ഫ്ലിപ്പ്കാർട്ടിൽ 12999 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. അ‌തേസമയം ആമസോണിൽ പോക്കോ എം7 പ്ലസ് 5ജി ഇപ്പോൾ 12499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് ഫ്ലിപ്പ്കാർട്ടിലെ വിലയെക്കാൾ 500 രൂപ വിലക്കുറവിൽ.

പോക്കോ ബജറ്റ് 5G ഫോണിന് ഡിസ്കൗണ്ടുമായി ആമസോൺ

1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ പോക്കോ എം7 പ്ലസ് 5ജിക്ക് ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 10,999 രൂപ വിലയിൽ സ്വന്തമാക്കാനാകും. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ക്രോം സിൽവർ, അക്വാ ബ്ലൂ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ്.

33W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിംഗ്, 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറ, സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ.

പോക്കോ ബജറ്റ് 5G ഫോണിന് ഡിസ്കൗണ്ടുമായി ആമസോൺ

900MHz അഡ്രിനോ 619 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ആൻഡ്രോയിഡ് 15, 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകൾ, USB ടൈപ്പ്-C എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Poco M7 Plus 5G is available on Amazon with a bank discount of Rs 1500. The launch price of Poco M7 Plus 5G was Rs 12,999 for the 4GB + 128GB variant. This phone has officially gone on sale through Flipkart. This phone is currently listed on Amazon at a price of Rs 12,499. If you take advantage of the bank discount, you can get it for Rs 10,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X