Home
Mobile

7000mAh ബാറ്ററിയും 6.9 ഇഞ്ച് ഡിസ്പ്ലേയും ​കൈമുതൽ: ഈ പുതിയ പോക്കോ 5G ഫോണിന്റെ വില കുറഞ്ഞു!

പുതിയ 5ജി ഫോൺ തേടുന്നവർക്കായി 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ മൂന്ന് മാസം മുൻപ് അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് പോക്കോ എം7 പ്ലസ് 5ജി (POCO M7 Plus 5G). തുടക്കത്തിൽ 6GB, 8GB റാം ഓപ്ഷനുകളോടെയാണ് ഈ ഫോൺ എത്തിയത്. എന്നാൽ കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഈ ഫോൺ ആളുകൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം മുൻപ് ഇതിന്റെ ഒരു 4GB റാം ഓപ്ഷനും പോക്കോ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഇപ്പോൾ ഈ വേരിയന്റുകൾക്കെല്ലാം വില കുറഞ്ഞിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് വഴിയാണ് പോക്കോ എം7 പ്ലസ് 5ജി വിൽപ്പനയ്ക്ക് എത്തിയത്. നിലവിൽ ഇതിന്റെ എല്ലാ വേരിയന്റുകളും ലോഞ്ച് വിലയെക്കാൾ 1000 രൂപ വിലക്കുറവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ വില വീണ്ടും കുറയ്ക്കാൻ സാധിക്കും.

7000mAh ബാറ്ററി ​കൈമുതൽ: ഈ പോക്കോ 5G ഫോണിന്റെ വില കുറഞ്ഞു!

പോക്കോ എം7 പ്ലസ് 5ജിയുടെ 4GB + 128GB വേരിയന്റിന് 12,999 രൂപയായിരുന്നു ലോഞ്ച് വില. ഇത് ഇപ്പോൾ 11999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തേപോലെ 6GB + 128GB മോഡലിന് 13,999 രൂപയും 8GB + 128GB മോഡലിന് 14,999 രൂപയുമായിരുന്നു ലോഞ്ച് വില. ഇവ ഇപ്പോൾ യഥാക്രമം 12999 രൂപ, 13999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയും സിലിക്കൺ-കാർബൺ സാങ്കേതികവിദ്യയുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയും ഉള്ള സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ​കൈമുതലാക്കി വിപണിയിൽ എത്തിയ സ്മാർട്ട്ഫോൺ ആണ് ഇത്. ക്രോം സിൽവർ, അക്വാ ബ്ലൂ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ വാങ്ങാനാകുക.

7000mAh ബാറ്ററി ​കൈമുതൽ: ഈ പോക്കോ 5G ഫോണിന്റെ വില കുറഞ്ഞു!

പ്രധാന ഫീച്ചറുകൾ

ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 900MHz അഡ്രിനോ 619 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ സഹിതമാണ് എം7 പ്ലസ് 5ജി എത്തിയിട്ടുള്ളത്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് ഇത് എത്തുന്നത്. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 3W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിംഗ്, സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവ ഇതിലുണ്ട്.

7000mAh ബാറ്ററി ​കൈമുതൽ: ഈ പോക്കോ 5G ഫോണിന്റെ വില കുറഞ്ഞു!

IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 168.48×80.45×8.4mm വലിപ്പവും 217g ഭാരവും ഈ ഫോണിനുണ്ട്.

Best Mobiles in India

English summary
The Poco M7 Plus 5G, which comes with a 7000mAh battery, has received a price cut. Its 4GB RAM base variant was priced at Rs 12,999, and is now listed at Rs 11,999. The other variants have also received a price cut. Its 6GB + 128GB model was launched at Rs 13,999 and the 8GB + 128GB model was launched at Rs 14,999. These are now listed at Rs 12,999 and Rs 13,999 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X