6.9 ഇഞ്ച് ഡിസ്പ്ലേ, 7000mAh ബാറ്ററി സഹിതം പോക്കോ M7 പ്ലസ് ഇന്ത്യയിലെത്തി; ബജറ്റ് വിലയിൽ വാങ്ങാം
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കായി പോക്കോ തങ്ങളുടെ M6 പ്ലസ് 5ജിയുടെ പിൻഗാമിയായി പുതിയ പോക്കോ എം7 പ്ലസ് 5ജി (POCO M7 Plus 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയും സിലിക്കൺ-കാർബൺ സാങ്കേതികവിദ്യയുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയും അടക്കം നിരവധി മികച്ച ഫീച്ചറുകൾ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയാണ് എം7 പ്ലസ് 5ജി പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. 8GB വരെ റാമും 8GB വരെ വെർച്വൽ റാമും ഇതോടൊപ്പം എത്തുന്നു.
പോക്കോ M7 പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ
144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 91% സ്ക്രീൻ- ടു- ബോഡി റേഷ്യോ, 550 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് പോക്കോ എം7 പ്ലസിന്റെ ശക്തികേന്ദ്രം. 900MHz അഡ്രിനോ 619 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ പോക്കോ ഒരുക്കിയിരിക്കുന്നത്. അതിൽ 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് എം7 പ്ലസിന്റെ പ്രവർത്തനം.

2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ എം7 പ്ലസ് 5ജിക്ക് ലഭിക്കും. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C, 33W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയും പോക്കോ എം7 പ്ലസ് 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
144 മണിക്കൂർ ഓഫ്‌ലൈൻ മ്യൂസിക് പ്ലേബാക്ക്, 27 മണിക്കൂർ സോഷ്യൽ മീഡിയ ഉപയോഗം, 12 മണിക്കൂർ നാവിഗേഷൻ, 24 മണിക്കൂർ വീഡിയോ സ്ട്രീമിംഗ് എന്നിവ പോക്കോ എം7 പ്ലസ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. നാല് വർഷത്തെ ഉപയോഗത്തിന് ശേഷവും 80% വരെ ബാറ്ററി ശേഷി നിലനിർത്താൻ ഇതിലെ ബാറ്ററിക്ക് സാധിക്കുമെന്ന് പോക്കോ പറയുന്നു. 168.48×80.45×8.4mm വലിപ്പവും 217g ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും
പോക്കോ M7 പ്ലസ് 5ജിയുടെ 6GB + 128GB മോഡലിന് 13,999 രൂപയും 8GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 12999 രൂപ പ്രാരംഭ വിലയിൽ എം7 പ്ലസ് വാങ്ങാനാകും.
1000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓപ്ഷനും പോക്കോ എം7 പ്ലസിന് ലഭ്യമാണ്. കൂടാതെ 3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. ഓഗസ്റ്റ് 19 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപ്പന ആരംഭിക്കും. ക്രോം സിൽവർ, അക്വാ ബ്ലൂ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.


Click it and Unblock the Notifications








