7000mAh ബാറ്ററിയുള്ള ബജറ്റ് 5ജി ഫോൺ! പോക്കോ M7 പ്ലസ് 5G ഡിസ്കൗണ്ടുമായി വിൽപ്പന തുടങ്ങി
ബജറ്റ് വിലയിലുള്ള 5ജി സ്മാർട്ട്ഫോൺ തേടുന്നവരെ തൃപ്തിപ്പെടുത്തും വിധത്തിൽ 7000mAh ബാറ്ററി ഉൾപ്പെടെ മികച്ച ഫീച്ചറുകളുമായി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട പോക്കോ M7 പ്ലസ് 5ജി (POCO M7 Plus 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. പോക്കോയുടെ M6 പ്ലസ് 5ജിയുടെ പിൻഗാമിയായി എത്തിയിരിക്കുന്ന പുതിയ എം7 പ്ലസ് 5ജി ഫോൺ ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാവുന്നതാണ്. ഇതിന്റെ 6GB + 128GB മോഡലിന് 13,999 രൂപയും 8GB + 128GB മോഡലിന് 14,999 രൂപയുമാണ് വില.
ലോഞ്ച് ഓഫർ
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫർ എം7 പ്ലസിന് പോക്കോ ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. അതിനാൽ അടിസ്ഥാന മോഡൽ 12999 രൂപ വിലയിലും രണ്ടാമത്തെ വേരിയന്റ് 13999 രൂപ വിലയിലും വാങ്ങാനാകും.

ബാങ്ക് ഡിസ്കൗണ്ട് കൂടാതെ 1000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓപ്ഷനും 3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും പോക്കോ എം7 പ്ലസിന് ലഭ്യമാണ്. ക്രോം സിൽവർ, അക്വാ ബ്ലൂ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ആണ് ഈ ബജറ്റ് 5ജി ഫോൺ വാങ്ങാനാകുക.
സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ
പോക്കോ എം7 പ്ലസ് സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ സഹിതമാണ് എത്തിയിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. കൂടാതെ സിലിക്കൺ-കാർബൺ സാങ്കേതികവിദ്യയുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയും എം7 പ്ലസിന്റെ പ്രത്യേകതയായി എടുത്തുകാട്ടപ്പെടുന്നു. 8GB വരെ റാമിന് പുറമേ 8GB വരെ വെർച്വൽ റാമും ഇതിലുണ്ട്.

പോക്കോ M7 പ്ലസ് 5ജി ഫീച്ചറുകൾ
ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് പോക്കോ എം7 പ്ലസിന്റെ കരുത്ത്. 6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 91% സ്ക്രീൻ- ടു- ബോഡി റേഷ്യോ, 550 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനോടെയാണ് എം7 പ്ലസ് ഡിസ്പ്ലേ എത്തുന്നത്. 900MHz അഡ്രിനോ 619 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
ക്യാമറയുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C, 168.48×80.45×8.4mm വലിപ്പം, 217g ഭാരം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








