പോക്കറ്റ് കീറാതെ 5ജി ഫോൺ വാങ്ങാം! പോക്കോ M7 പ്രോ 5G വിൽപ്പന തുടങ്ങി
5ജി സ്മാർട്ട്ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ ഇന്ന് മുതൽ ഒരു പുതിയ ഓപ്ഷൻ കൂടി വിപണിയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം പോക്കോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പോക്കോ M7 പ്രോ 5G (Poco M7 Pro 5G) ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന സജ്ജീകരിച്ചിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറും ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. പോക്കോ എം7 പ്രോ 5ജിയുടെ 6GB + 128GB മോഡലിന് 14,999 രൂപയും 8GB + 256GB മോഡലിന് 16,999 രൂപയും ആണ് വില.
ലൂണാർ ഡസ്റ്റ്, ലാവെൻഡർ ഫ്രോസ്റ്റ്, ഒലിവ് ട്വിലൈറ്റ് എന്നീ നിറങ്ങളിൽ ആണ് പോക്കോ M7 പ്രോ 5G വിപണിയിൽ എത്തിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്താൽ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ യഥാക്രമം 13,999 രൂപ, 15,999 രൂപ വിലകളിൽ ഈ ഫോൺ സ്വന്തമാക്കാം.

15000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യക്കാർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ ആണ് പോക്കോ M7 പ്രോ 5ജി. മികച്ച പെർഫോമൻസും എഐ ഫീച്ചറുകളും സഹിതമാണ് ഈ പോക്കോ 5ജി ഫോൺ എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ വന്നിരിക്കുന്നത്.
പോക്കോ എം7 പ്രോ 5ജി (POCO M7 Pro 5G) യുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ (1080× 2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഹൈ ഫ്രീക്വൻസി PWM ഡിമ്മിങ്, 10-bit കളർ ഡെപ്ത് എന്നിവയും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഇതിലുണ്ട്.

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ, IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും പോക്കോ എം7 പ്രോ 5ജിയിലുണ്ട്.
8GB വരെ വെർച്വൽ റാം സഹിതമാണ് ഈ പോക്കോ ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമായുള്ള ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം. പോക്കോ എം7 പ്രോയ്ക്ക് 2 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എം7 പ്രോ 5ജിയിലുള്ളത്. അതിൽ 1/1.95 ഇഞ്ച് സോണി LYT-600 സെൻസർ, f/1.7 അപ്പേർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. 20MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ റെസ് ഓഡിയോ സർട്ടിഫൈഡ് തുടങ്ങിയ ഫീച്ചറുകളും പോക്കോ എം7 പ്രോ വാഗ്ദാനം ചെയ്യുന്നു.
ബ്ലൂടൂത്ത് 5.3, GPS + GLONASS, USB Type-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയാണ് പോക്കോ എം7 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. AI ഇറേസിങ്, AI മാജിക് സ്കൈ, AI ആൽബം തുടങ്ങി നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.


Click it and Unblock the Notifications








