Home
Mobile

വില കുറവ്, ഫീച്ചറുകൾ കൂടുതൽ; നമുക്കിത് പോരേ കൂട്ടുകാരാ...! പോക്കോ M7 പ്രോ 5G ഇന്ത്യയിൽ

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ ഇന്ത്യയിൽ ഒരു പ്രോ മോഡൽ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു. 15000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പോക്കോ M7 പ്രോ 5ജി (POCO M7 Pro 5G) എന്ന മോഡലാണ് ഇന്ന് ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. മികച്ച പെർഫോമൻസും എഐ ഫീച്ചറുകളും സഹിതമാണ് ഈ പോക്കോ 5ജി ഫോൺ എത്തിയിരിക്കുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ടുകൾ ലഭിക്കുന്നതിനാൽ കിടിലൻ വിലയിൽ തുടക്കത്തിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം എന്ന സൗകര്യവുമുണ്ട്.

പോക്കോ എം7 പ്രോ 5ജി (POCO M7 Pro 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ (1080× 2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 60/90/120Hz റിഫ്രഷ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2100 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, ഹൈ ഫ്രീക്വൻസി PWM ഡിമ്മിങ്, 10-bit കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

നമുക്കിത് പോരേ കൂട്ടുകാരാ...! പോക്കോ M7 പ്രോ 5G ഇന്ത്യയിൽ

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് പോക്കോ എം7 പ്രോ 5ജിയുടെ കരുത്ത്. IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഉണ്ട്.

മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും പോക്കോ എം7 പ്രോ വാഗ്ദാനം ചെയ്യുന്നു. 8GB വരെ വെർച്വൽ റാമും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമായുള്ള ​ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം. പോക്കോ എം7 പ്രോയ്ക്ക് 2 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

നമുക്കിത് പോരേ കൂട്ടുകാരാ...! പോക്കോ M7 പ്രോ 5G ഇന്ത്യയിൽ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എം7 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറ 1/1.95 ഇഞ്ച് സോണി LYT-600 സെൻസർ, f/1.7 അപ്പേർച്ചർ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

AI ഇറേസിങ്, AI മാജിക് സ്കൈ, AI ആൽബം തുടങ്ങി നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ​ഹൈ റെസ് ഓഡിയോ സർട്ടിഫൈഡ് തുടങ്ങിയ ഫീച്ചറുകളും പോക്കോ എം7 പ്രോ വാഗ്ദാനം ചെയ്യുന്നു.

പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP64 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്. 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB Type-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയാണ് പോക്കോ എം7 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

നമുക്കിത് പോരേ കൂട്ടുകാരാ...! പോക്കോ M7 പ്രോ 5G ഇന്ത്യയിൽ

പോക്കോ എം7 പ്രോ 5ജിയുടെ 6GB + 128GB മോഡലിന് 14,999 രൂപയും 8GB + 256GB മോഡലിന് 16,999 രൂപയും ആണ് വില. ലൂണാർ ഡസ്റ്റ്, ലാവെൻഡർ ഫ്രോസ്റ്റ്, ഒലിവ് ട്വിലൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഡിസംബർ 20 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് ആകർഷകമായ ലോഞ്ച് ഓഫർ ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ചിന് 1000 രൂപ എക്സ്ട്രാ ഡിസ്കൗണ്ട് എന്നിവയാണ് ലോഞ്ച് ഓഫറുകൾ. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 13,999 രൂപ, 15,999 രൂപ വിലകളിൽ ഈ ഫോൺ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Poco M7 Pro 5G has been launched in India. Its 6GB + 128GB model is priced at Rs 14,999 and the 8GB + 256GB model is priced at Rs 16,999. If you make a purchase using ICICI Bank, SBI and ICICI Bank cards, you will get an instant discount of Rs 1000. So, initially, you can get this phone at prices of Rs 13,999 and Rs 15,999 for a limited time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X