ഇത് ന്യായം! രണ്ട് മാസം മുൻപ് ഇറങ്ങിയ 5ജി ഫോണിന് ഉഗ്രൻ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
ഇപ്പോൾ നിരവധി സ്മാർട്ട്ഫോണുകൾ ദിവസവും ബജറ്റ് വിലയിൽ പുറത്തിറങ്ങുന്നുണ്ട്. അതും, 5ജി ഫോണുകൾ. അതിനാൽത്തന്നെ കടുത്ത മത്സരം നടക്കുന്നുമുണ്ട്. മത്സരം കടുപ്പമായതിനാൽ സ്മാർട്ട്ഫോണുകളുടെ വിലയിലും അത് പ്രതിഫലിക്കുന്നുണ്ട്. 15000 രൂപയിൽ താഴെ വിലയുടെ സെഗ്മെന്റിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണുകൾ ഏതാണ്ട് 13999 രൂപ വിലയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ സ്മാർട്ട്ഫോണുകൾ മാത്രമല്ല, ഇതിന് മുൻപ് ലോഞ്ച് ചെയ്യപ്പെട്ട ചില സ്മാർട്ട്ഫോണുകളും വില കുറച്ചുകൊണ്ട് 13999 രൂപ വിലയിലേക്ക് എത്തി മത്സരം കൂടുതൽ ശക്തമാക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് പോക്കോ എം7 പ്രോ 5ജി (POCO M7 Pro 5G).
2024 വിടപറയും മുൻപ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ച കിടിലൻ 5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ എം7 പ്രോ 5ജി. ഇതിന്റെ 6GB + 128GB മോഡലിന് 14,999 രൂപയും 8GB + 256GB മോഡലിന് 16,999 രൂപയും ആയിരുന്നു വില.

എന്നാൽ വിൽപ്പനയ്ക്ക് എത്തി ഏതാണ്ട് രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ സ്മാർട്ട്ഫോണിന്റെ വിലയിൽ കാര്യമായ കുറവ് ഉണ്ടായിരിക്കുന്നു. ലോഞ്ച് സമയത്ത് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ആദ്യ ഒരാഴ്ച 13999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാൻ സാധിച്ചിരുന്നു. പിന്നീട് യഥാർഥ വിലയിലായിരുന്നു വിൽപ്പന.
എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് പോക്കോ എം7 പ്രോ 5ജിക്ക് 1000 രൂപ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 13999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിക്കുന്നത്. അതായത് ബാങ്ക് കാർഡുകളുടെ സഹായമില്ലാതെ തന്നെ ഇത് ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങാനാകും. ഇതോടൊപ്പം തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ വില വീണ്ടും കുറയും.

പോക്കോ എം7 പ്രോ 5ജിക്ക് 750 രൂപ ബാങ്ക് ഡിസ്കൗണ്ടാണ് ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 13,249 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ലൂണാർ ഡസ്റ്റ്, ലാവെൻഡർ ഫ്രോസ്റ്റ്, ഒലിവ് ട്വിലൈറ്റ് എന്നീ നിറങ്ങളിൽ ആണ് പോക്കോ M7 പ്രോ 5G വിപണിയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.
പോക്കോ എം7 പ്രോ 5ജിയുടെ ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റ്, 6.67 ഇഞ്ച് FHD+ (1080× 2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഹൈ ഫ്രീക്വൻസി PWM ഡിമ്മിങ്, 10-bit കളർ ഡെപ്ത് എന്നിവ ഇതിലുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും പോക്കോ എം7 പ്രോ 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമായാണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എം7 പ്രോ 5ജിയിലുള്ളത്. 1/1.95 ഇഞ്ച് സോണി LYT-600 സെൻസർ, f/1.7 അപ്പേർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അതിൽ ഉൾപ്പെടുന്നു. 20MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ റെസ് ഓഡിയോ എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB Type-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയാണ് പോക്കോ എം7 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








