Home
Mobile

ഇങ്ങനൊരു 5ജി ഫോൺ കണ്ടുകിട്ടാൻ ഇപ്പോൾ കുറച്ച് പാടാണ്! ചീപ് റേറ്റിൽ 20MP ഫ്രണ്ട് ക്യാമറ ഫോൺ വിൽക്കുന്നു

സ്മാർട്ട്ഫോണുകൾ ദിവസവും ലോഞ്ച് ചെയ്യപ്പെടുന്നുണ്ട് എങ്കിലും ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ശ്രമിക്കുമ്പോൾ ഏത് തെരഞ്ഞെടുക്കണം എന്ന കൺഫ്യൂഷൻ പലർക്കുമുണ്ടാകും. ഉപയോക്താവിന് തന്റെ ആവശ്യം, മുടക്കാൻ കഴിയുന്ന തുക എന്നിവയൊക്കെ വിലയിരുത്തി അ‌നുയോജ്യമായ ഓപ്ഷൻ കണ്ടെത്താം. വിലയുടെ കാര്യമെടുത്താൽ ബജറ്റ് വിലയിലുള്ളവ മുതൽ പ്രീമിയം മോഡലുകൾ വരെ വിപണിയിലുണ്ട്. വില ഒരു പ്രധാന ഘടകമായി കാണുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച ഡിസ്കൗണ്ട് ലഭ്യമായ മോഡലുകൾ സ്വന്തമാക്കുന്നത് പ്രത്യേക സന്തോഷം നൽകും. 10000 രൂപ വിലയിൽ പുറത്തിറങ്ങിയ ഒരു പുതിയ ഫോൺ സ്വന്തമാക്കുന്നതിനെക്കാൾ സംതൃപ്തി ചിലപ്പോൾ 14000 രൂപയുടെ ഫോൺ 10000 രൂപയ്ക്ക് കിട്ടുമ്പോൾ ലഭിച്ചേക്കാം.

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ എം സീരീസിൽ കഴിഞ്ഞ വർഷം അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് പോക്കോ എം7 പ്രോ 5ജി (POCO M7 Pro 5G). ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത്, ഇതിന്റെ 6GB + 128GB മോഡലിന് 14,999 രൂപയും 8GB + 256GB മോഡലിന് 16,999 രൂപയും ആയിരുന്നു വില.

ഇങ്ങനൊരു 5ജി ഫോൺ ചീപ് റേറ്റിൽ കണ്ടുകിട്ടാൻ ഇപ്പോൾ കുറച്ച് പാടാണ്!

ഇപ്പോൾ പോക്കോ എം7 പ്രോ 5ജിയെപ്പോലെ ഒരു 5ജി ഫോൺ കുറഞ്ഞ വിലയിൽ കണ്ടുകിട്ടാൻ പാടാണ്. കാരണം ചിപ് വില വർധന മൂലം പഴയ സ്മാർട്ട് മോഡലുകൾക്ക് പോലും ബ്രാൻഡുകൾ വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. ലോഞ്ച് ചെയ്യപ്പെട്ട വിലയെക്കാൾ ഉയർന്ന വിലയിലാണ് പല മോഡലുകളും ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായാലും വില കൂട്ടിയതിനാൽ മുൻപ് ലഭിച്ചിരുന്ന അ‌ത്ര വിലക്കുറവിൽ ലഭ്യമാകാത്ത ഫോണുകൾ നിരവധിയുണ്ട്. എന്നാൽ പോക്കോ എം7 പ്രോയുടെ കാര്യം അ‌വയിൽ നിന്ന് വ്യത്യസ്തമാണ്. ഇത് ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇങ്ങനൊരു 5ജി ഫോൺ ചീപ് റേറ്റിൽ കണ്ടുകിട്ടാൻ ഇപ്പോൾ കുറച്ച് പാടാണ്!

ഫ്ലിപ്പ്കാർട്ടിൽ പോക്കോ എം7 പ്രോ 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 12999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 5 ശതമാനം ക്യാഷ്ബാക്കും ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തേസമയം ആമസോണിൽ 13,397 രൂപ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

നിലവിലെ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താനായാൽ 11,897 രൂപ വിലയിൽ ആമസോണിൽ നിന്ന് പോക്കോ എം7 പ്രോ 5ജി സ്വന്തമാക്കാൻ സാധിക്കും. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ഫോണുകളുടെ എണ്ണം കുറഞ്ഞുവരുന്ന ഒരു സമയമാണിത്. അ‌തിനാൽത്തന്നെ ഇങ്ങനൊരു 5ജി ഫോൺ കണ്ടുകിട്ടാൻ ഇപ്പോൾ കുറച്ച് പാടാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ, 120Hz വരെ റിഫ്രഷ് റേറ്റ്, 6.67 ഇഞ്ച് FHD+ (1080× 2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്.

ഇങ്ങനൊരു 5ജി ഫോൺ ചീപ് റേറ്റിൽ കണ്ടുകിട്ടാൻ ഇപ്പോൾ കുറച്ച് പാടാണ്!

1/1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 20MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, USB Type-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Poco M7 Pro 5G with a 20MP front camera is now available for purchase for under Rs 12,000. At the time of launch in India, its 6GB + 128GB model was priced at Rs 14,999 and the 8GB + 256GB model was priced at Rs 16,999. Now Amazon is listing it at Rs 13,397. There is also a bank discount of Rs 1,500 available, which can be availed and the phone can be purchased for Rs 11,897.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X