ഡിസ്കൗണ്ട് ആണ് താരം! പോക്കോ M8 5G ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ കിട്ടും
പോക്കോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത പോക്കോ എം8 5ജി (Poco M8 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട് വഴി ഉപയോക്താക്കൾക്ക് ഈ 5ജി ഫോൺ സ്വന്തമാക്കാം. കാർബൺ ബ്ലാക്ക്, ഫ്രോസ്റ്റ് സിൽവർ, ഗ്ലേഷ്യൽ ബ്ലൂ കളർ ഓപ്ഷനുകളിൽ ആണ് പോക്കോ എം8 5ജി ലഭ്യമാകുക. മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും വിൽപ്പനയാരംഭിക്കുന്ന ഇന്നത്തെ താരം ഇതിന്റെ ആകർഷകമായ ഡിസ്കൗണ്ട് ആണ്. 20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അവതരിപ്പിക്കപ്പെട്ട ഈ ഫോൺ തുടക്കത്തിൽ 15000 രൂപയോട് അടുത്ത വിലയിൽ വാങ്ങാനാകും.
പോക്കോ M8 5ജിയുടെ 6GB + 128GB മോഡലിന് 18,999 രൂപയും 8GB + 128GB മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിട്ടും.

ബാങ്ക് ഡിസ്കൗണ്ടിന് പുറമേ വിൽപ്പന ആരംഭിച്ച് ആദ്യ 12 മണിക്കൂറിനുള്ളിൽ ഓഡർ ചെയ്യുന്നവർക്ക് 1000 രൂപ പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ടും ഈ സ്പെഷൽ ഡിസ്കൗണ്ടും സഹിതം 3000 രൂപ ഡിസ്കൗണ്ട് പോക്കോ എം8 5ജിക്ക് തുടക്കത്തിൽ ലഭ്യമാകും. ഈ അവസരം പ്രയോജനപ്പെടുത്തിയാൽ 15999 രൂപ വിലയിൽ ഇതിന്റെ അടിസ്ഥാന മോഡൽ സ്വന്തമാക്കാം.
മറ്റൊരുകാര്യം 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്ന ഒരു ഓപ്ഷൻ കൂടി ലഭ്യമാണ്. നിലവിൽ പോക്കോ അറിയിച്ചിരിക്കുന്നത് പ്രകാരം 1000 രൂപ സ്പെഷൽ ഡിസ്കൗണ്ട് ആദ്യദിവസം മാത്രമാണ് ലഭിക്കുക. അതിനാൽ കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കേണ്ടവർ ഇന്നുതന്നെ ഇത് സ്വന്തമാക്കാൻ ശ്രദ്ധിക്കുക.

പ്രധാന ഫീച്ചറുകൾ
ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77- ഇഞ്ച് (2392×1080 പിക്സൽസ്) FHD+ AMOLED സ്ക്രീൻ ഈ ഫോണിലുണ്ട്.
240Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പോക്കോ എം8 5ജിയുടെ പ്രധാന ഫീച്ചറുകൾ. അഡ്രിനോ 710 GPU, 6GB/ 8GB LPDDR4X റാം, 128GB/ 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിൽ ഉണ്ട്.
50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 400 സെൻസർ, f/1.8 അപ്പേർച്ചർ), 5P ലെൻസ് 2MP ഡെപ്ത് ക്യാമറ, 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം പോക്കോ എം8 5ജിയിൽ ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് (IP65 + IP66), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും പോക്കോ എം8 5ജി വാഗ്ദാനം ചെയ്യുന്നു.
5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164×75.42×7.35mm വലിപ്പവും 211 ഗ്രാം ഭാരവും ഇതിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 -ൽ ആണ് പ്രവർത്തനം, 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








