20000 രൂപയിൽ താഴെ വിലയിൽ നല്ല ക്യാമറയുള്ള ഫോൺ ഇതാണെന്ന് ഫ്ലിപ്പ്കാർട്ട്!
സ്മാർട്ട്ഫോൺ വാങ്ങാൻ നിരവധി ആളുകൾ ആശ്രയിക്കുന്ന ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ഫ്ലിപ്പ്കാർട്ട്. പലപ്പോഴും മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാകുന്നു എന്നതാണ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് പ്രിയപ്പെട്ട ഇടമായി ഫ്ലിപ്പ്കാർട്ടിനെ മാറ്റുന്നത്. സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഏത് ഫോൺ വാങ്ങണമെന്ന് പലർക്കും ഒരു കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായി ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ച് നിർദേശങ്ങൾ നൽകാൻ ചില സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിന്റെ മൊബൈൽസ് പേജിൽ 30 സെക്കൻഡിൽ നിങ്ങൾക്ക് അനുയോജ്യമായ ഫോൺ തെരഞ്ഞെടുക്കാം എന്ന ഒരു ടീസർ കാണാം, അതിൽ ക്ലിക് ചെയ്ത് നടപടികൾ ആരംഭിക്കാം.
പുതിയ ടെക്നോളജി, സോഷ്യൽ മീഡിയ ഉപയോഗം, ക്യാമറ, ഗെയിമിങ് തുടങ്ങി വിവിധ ഓപ്ഷനുകൾ ഫ്ലിപ്പ്കാർട്ട് നൽകും. അതിൽ ഉപയോക്താവ് താൽപര്യമുള്ളത് സെലക്ട് ചെയ്യുന്നതിന് അനുസരിച്ച് നിർദേശങ്ങളും ഒടുവിൽ ലഭ്യമായ ഓപ്ഷനുകളും ലഭിക്കും. നിലവിൽ നല്ല ക്യാമറയുള്ള ഒരു ഫോൺ ആണ് വേണ്ടത് എങ്കിൽ തുടർന്ന് അടുത്ത പേജിൽ എത്ര രൂപയ്ക്കുള്ളിൽ അത് വേണം എന്ന് തെരഞ്ഞെടുത്ത് നൽകുക.

20000 രൂപയ്ക്കുള്ളിൽ നിൽക്കുന്ന മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോൺ ആണ് തേടുന്നത് എങ്കിൽ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന ഓപ്ഷൻ പോക്കോ എം8 5ജി (Poco M8 5G) ആണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ, അതായത് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട പോക്കോ ഫോൺ ആണിത്. 4.4 റേറ്റിങ് ആണ് ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നത്.
ഇപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിലാണ് പോക്കോ എം8 5ജി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പോക്കോ M8 5ജിയുടെ 6GB + 128GB മോഡലിന് 18,999 രൂപയും 8GB + 128GB മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയുമായിരുന്നു ലോഞ്ച് വില.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അടിസ്ഥാന മോഡൽ 17999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, കൂടാതെ 900 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്, അതിനാൽ 17099 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. കാർബൺ ബ്ലാക്ക്, ഫ്രോസ്റ്റ് സിൽവർ, ഗ്ലേഷ്യൽ ബ്ലൂ കളർ ഓപ്ഷനുകളിൽ ആണ് പോക്കോ എം8 5ജി ലഭ്യമാകുക.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ പോക്കോ ഫോണിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 400 സെൻസർ, f/1.8 അപ്പേർച്ചർ), 5P ലെൻസ് 2MP ഡെപ്ത് ക്യാമറ, 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിൽ ഉണ്ട്.
ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 -ൽ ആണ് പ്രവർത്തനം, 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77- ഇഞ്ച് (2392×1080 പിക്സൽസ്) FHD+ AMOLED സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, അഡ്രിനോ 710 GPU, 6GB/ 8GB LPDDR4X റാം, 128GB/ 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് (IP65 + IP66), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications











