ബജറ്റ് വിലയിൽ വാങ്ങാൻ പുതിയ 5G ഫോൺ എത്തുന്നു; പോക്കോ M8 ലോഞ്ച് ജനുവരി 8ന്
പോക്കോ തങ്ങളുടെ M സീരീസിലേക്ക് പുതിയ ഒരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. പോക്കോ എം7 5ജിയുടെ പിൻഗാമിയായി പോക്കോ എം8 (POCO M8 5G) എന്ന മോഡൽ ജനുവരി 8ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചു. പെർഫോമൻസിലും മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുനൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് സാധാരണ എം സീരീസ് എത്താറുള്ളത്, ഇത്തവണ ഡിസൈനിന്റെ കാര്യത്തിലും കമ്പനി പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. മിഡ്-റേഞ്ച് സെഗ്‌മെന്റിനുള്ളിൽ "ഡിസൈൻ ലീഡ് അപ്രോച്ചിലേക്ക് പോക്കോ മാറുന്നു.
സെഗ്മെന്റിലെ ഏറ്റവും സ്ലിം സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായിട്ടാകും എം8 എത്തുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡ്യുവൽ-ടോൺ ഫിനിഷ് ആണ് ഇതിന് നൽകിയിരിക്കുന്നത്. പെർഫോമൻസിനൊപ്പം യുവതലമുറയെ ആകർഷിക്കാൻ തക്ക ആകർഷകത്വമുള്ള ഡിസൈൻ ആണ് പോക്കോ എം8 ന് നൽകിയിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

എം8 5ജിയുടെ പ്രധാന ആകർഷണമായി പോക്കോ മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അതിൽ സ്റ്റൈൽ, ഈട്, യൂസബിലിറ്റി എന്നിവ ഉൾപ്പെടുന്നു. സ്റ്റൈൽ- പുതിയ ഡ്യുവൽ-ടോൺ ബാക്ക് പാനലിനൊപ്പം വിഷ്വൽ അപ്പീലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈട്- ദൈനംദിന ഉപയോഗത്തിനായി മെച്ചപ്പെടുത്തിയ ബിൽഡ് ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു.
യൂസബിലിറ്റി- മികച്ച എർഗണോമിക്‌സിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്മാർട്ട്ഫോൺ സെഗ്‌മെന്റിലെ സ്ലിം മോഡൽ എന്ന നിലയിൽ 7.35mm വലിപ്പവും 178 ഗ്രാം ഭാരവുമായാണ് എത്തുന്നത്. ലോഞ്ചിന് മുന്നോടിയായി പോക്കോ എം8 5ജിയുടെ ആദ്യ ഔദ്യോഗിക "കീ വിഷ്വൽ" (KV) സാമൂഹിക മാധ്യമങ്ങളിലൂടെ പോക്കോ പുറത്തിറക്കിയിട്ടുണ്ട്.
6.77 ഇഞ്ച് FHD+ 120Hz ഡിസ്‌പ്ലേയാണ് പോക്കോ എം8 5ജിയിൽ ഉണ്ടാകുക എന്ന് റിപ്പോർട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക. ആഗോള വിപണികളിൽ ഇത് 8GB വരെ റാമും 256GB സ്റ്റോറേജ് വേരിയന്റും സഹിതം എത്തുമെന്ന് പറയപ്പെടുന്നു.
45W ചാർജിങ് പിന്തുണ സഹിതം 5520mAh ബാറ്ററിയാണ് പോക്കോ എം8 5ജിയിൽ ഉണ്ടാകുക. പൊടി, ഡ്രോപ്പ് പ്രതിരോധം എന്നിവയ്ക്കായി ഇത് IP65 റേറ്റിങ് സഹിതം എത്തും. ഇതിലെ മറ്റ് ഫീച്ചറുകൾ നിലവിൽ വ്യക്തമല്ല. ജനുവരി 8ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ പോക്കോ M8 5G- യുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
വരാൻ പോകുന്ന പോക്കോ എം8 5ജിയുടെ മുൻഗാമിയായ പോക്കോ എം7 5ജി (POCO M7 5G) ഈ വർഷം മാർച്ചിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. 6GB + 128GB അടിസ്ഥാന വേരിയന്റിന് 10499 രൂപയും 8GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു വില.
നിലവിൽ ഫ്ലിപ്പ്കാർട്ടിൽ പോക്കോ എം7 5ജിയുടെ അടിസ്ഥാന മോഡലിന് 9,599 രൂപയും ടോപ് മോഡലിന് 10,599 രൂപയുമാണ് വില. ഇത് കൂടാതെ 750 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് പോക്കോ എം7 5ജിയുടെ കരുത്ത്. 5160mAh ബാറ്ററിയാണ് ഇതിലുള്ളത്.


Click it and Unblock the Notifications








