എല്ലാം ശഠപടേന്ന് ആയിക്കോട്ടെ! 50MP മെയിൻ, 20MP ഫ്രണ്ട് ക്യാമറ; പോക്കോ M8 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പോക്കോ തങ്ങളുടെ എം സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. പോക്കോ എം7 5ജിയുടെ പിൻഗാമിയായി പോക്കോ എം8 5ജി (POCO M8 5G) എന്ന പുത്തൻ മോഡലാണ് എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് ആണ് ഇതിന്റെ കരുത്ത്. പോക്കോ എം8 5ജി ലോഞ്ചിൽ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് ഇതിന്റെ ലോഞ്ച് ഓഫറാണ്. ആദ്യ 12 മണിക്കൂറിനുള്ളിൽ ഈ ഫോൺ വാങ്ങിയാൽ 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും. സ്മാർട്ട്ഫോണിന്റെ നിലവിലെ വില വർധന പരിഗണിക്കുമ്പോൾ ഇത് ഒരു മികച്ച ഡീൽ ആണ്.
മികച്ച ഈട് വാഗ്ദാനം ചെയ്തുകൊണ്ടാണ് പോക്കോ എം8 5ജി എത്തിയിരിക്കുന്നത്. IP65 + IP66 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങ്സ് ഇതിൽ ഉണ്ട്. കൂടാതെ മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും ഉണ്ട്. മറ്റൊരു പ്രധാന കാര്യം ബോക്സിൽ ചാർജറും ഉണ്ട് എന്നതാണ്. ഇപ്പോൾ പല ബ്രാൻഡുകളും ബോക്സിൽ ചാർജർ ഒഴിവാക്കുന്ന നിലയ്ക്ക് ഇത് എടുത്തുപറയേണ്ടതുണ്ട്.

8GB റാമും 50MP പിൻ ക്യാമറയും 20MP മുൻ ക്യാമറയും 120Hz റിഫ്രഷ് റേറ്റ്, 3200 nit പീക്ക് ബ്രൈറ്റ്‌നസ്, 7.35mm സ്ലീക്ക് ബോഡി എന്നിവയുള്ള 6.77 ഇഞ്ച് FHD+ OLED സ്‌ക്രീനും അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്. കൂടാതെ ദീർഘകാല ഒഎസ് പിന്തുണയും ഈ മോഡലിന് പോക്കോ നൽകുന്നുണ്ട്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് (2392×1080 പിക്സൽസ്) FHD+ AMOLED സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത് എന്നിവയാണ് പോക്കോ എം8 5ജിയുടെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 GPU, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതോടൊപ്പം എത്തുന്നുണ്ട്.
പോക്കോ എം8 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.2.88″ ലൈറ്റ് ഫ്യൂഷനുള്ള 50MP മെയിൻ ക്യാമറ 400 സെൻസർ, f/1.8 അപ്പേർച്ചർ, 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 -ൽ ആണ് പ്രവർത്തനം, 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് (IP65 + IP66), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവയും പോക്കോ എം8 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1|n3|n5|n8|n28|n40|n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164×75.42×7.35mm വലിപ്പവും 211 ഗ്രാം ഭാരവും ഇതിനുണ്ട്.
വിലയും ലഭ്യതയും
പോക്കോ M8 5ജിയുടെ 6GB + 128GB മോഡലിന് 18,999 രൂപയും 8GB + 128GB മോഡലിന് 19,999 രൂപയും 8GB + 256GB മോഡലിന് 21,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിട്ടും. അതല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്.
വിൽപ്പന ആരംഭിക്കുന്ന ദിവസം ആദ്യ 12 മണിക്കൂറിനുള്ളിൽ ഓഡർ ചെയ്യുന്നവർക്ക് 1000 രൂപ പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ടും പ്രത്യേക ഡിസ്കൗണ്ടും സഹിതം തുടക്കത്തിൽ 15999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്. ജനുവരി 13 മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ഇതിന്റെ വിൽപ്പന ആരംഭിക്കുക. കാർബൺ ബ്ലാക്ക്, ഫ്രോസ്റ്റ് സിൽവർ, ഗ്ലേഷ്യൽ ബ്ലൂ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.


Click it and Unblock the Notifications








