റിവേഴ്‌സ് ചാർജിങ് പിന്തുണ, 32MP ഫ്രണ്ട് ക്യാമറ; പോക്കോ എം8 പ്രോ 5G ലോഞ്ച് ചെയ്തു
പോക്കോ ഇന്ത്യയിൽ തങ്ങളുടെ എം8 സീരീസിന് തുടക്കം കുറിച്ച് പുതിയ പോക്കോ എം8 5ജി (POCO M8) കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. ഇതേ ദിവസം തന്നെ പോക്കോ ആഗോള തലത്തിലും ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു, ഇന്ത്യയിൽ അവതരിപ്പിച്ച എം8 5ജിയുടെ പ്രോ മോഡലായ പോക്കോ എം8 പ്രോ (POCO M8 Pro) 5ജി ആണ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടത്. നേരത്തെ ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 16 പ്രോ പ്ലസിന് സമാനമായ ഫീച്ചറുകളാണ് പോക്കോ എം8 പ്രോ 5ജിയിൽ ഉള്ളത്.
സ്നാപ്ഡ്രാഗൺ ® 7s ജെൻ 4 ചിപ്സെറ്റ് കരുത്തലാണ് എം8 പ്രോ 5ജി പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. പോക്കോ IceLoop കൂളിംഗ് സിസ്റ്റം ഉണ്ട് എന്നതാണ് ഈ പ്രോ മോഡലിന്റെ ഒരു പ്രധാന സവിശേഷത. കാരണം, പോക്കോ എം സീരീസിൽ ഇതാദ്യമായാണ് ഒരു സ്മാർട്ട്ഫോണിൽ ലിക്വിഡ് കൂളിംഗ് ടെക്നോളജി ലഭ്യമാകുന്നത്.

OIS പിന്തുണയുള്ള 50MP മെയിൻ ക്യാമറയും 32MPഫ്രണ്ട് ക്യാമറയും അടക്കമുള്ളഫീച്ചറുകൾ ഇതിലുണ്ട്. IP66, IP68, IP69, IP69K എന്നിവയുൾപ്പെടെ വിപുലമായ ഇൻഗ്രെസ് പ്രൊട്ടക്ഷൻ റേറ്റിങ്സ്, സ്‌ക്രീൻ നനഞ്ഞിരിക്കുമ്പോൾ ടച്ച് റെസ്‌പോൺസീവ്‌നെസ് നിലനിർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വെറ്റ് ടച്ച് 2.0 ടെക്നോളജി, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും എം8 പ്രോ 5ജിയിലുണ്ട്.
സെല്ലുലാർ നെറ്റ്‌വർക്ക് ആക്‌സസ് ഇല്ലാതെ പരിമിതമായ ദൂരങ്ങളിൽ വോയ്‌സ് കോളുകൾ അനുവദിക്കുന്ന "ഷവോമി ഓഫ്‌ലൈൻ കമ്മ്യൂണിക്കേഷനും" പോക്കോ എം8 പ്രോയിലുണ്ട്. ക്വാഡ്-കർവ്ഡ് എഡ്ജ് ഡിസൈൻ ആണ് ഈ ഫോണിനുള്ളത്. 6,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് മറ്റൊരു ആകർഷണം, ഇത് ഏകദേശം 40 മിനിറ്റിനുള്ളിൽ 100% വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. കൂടാതെ, ഫോൺ 22.5W വരെ റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, ഇത് മറ്റ് ആക്‌സസറികൾ ചാർജ് ചെയ്യാൻ അനുവദിക്കുന്നു.

പ്രധാന ഫീച്ചറുകൾ
6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് പോക്കോ എം8 പ്രോ 5ജിയുടെ കരുത്ത്. അഡ്രിനോ 810 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ്2-ൽ ആണ് പ്രവർത്തനം.
50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, f/1.6, OIS), 8MP അൾട്രാ-വൈഡ്-ആംഗിൾ (f/2.2), 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (1080p വീഡിയോ റെക്കോർഡിംഗ് സഹിതം) ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, NFC, 100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വില
പോക്കോ M8 പ്രോയുടെ 8GB + 256GB മോഡലിന് 299 ഡോളറും (ഏകദേശം 26,900 രൂപ), 12GB + 512GB മോഡലിന് 359 ഡോളറും (ഏകദേശം 32,300 രൂപ) ആണ് വില. സിൽവർ, ബ്ലാക്ക്, ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഫെബ്രുവരി അവസാനത്തോടെ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








