തേടി അലയേണ്ട, 5ജി ഫോൺ ഇവിടെയുണ്ട്; ഫ്ലിപ്കാർട്ട് ഓഫറുമായി 20000 രൂപയ്ക്കുള്ളിൽ കിട്ടുന്ന സ്മാർട്ട്ഫോണുകൾ
കിടിലൻ ഓഫറുകളുമായി ആറു ദിവസം നീണ്ടു നിൽക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 21 വരെ നടക്കുന്ന വിൽപ്പനയിൽ സ്മാർട്ട്ഫോണുകൾ(smartphones) ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ ഫ്ലിപ്കാർട്ട് വൻ ഓഫറുകളോടെ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ വിപണിയിൽ എത്തിയവ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന വിലക്കുറവും ഓഫറുകളുമാണ് ഈ ബിഗ് സേവിങ് ഡേയ്സ് സെയിലിൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ആപ്പിൾ ഉൾപ്പടെയുള്ള എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സ്മാർട്ട്ഫോണുകൾക്ക് സേവിങ് ഡേയ്സ് സെയിലിൽ ഓഫറുകൾ ലഭ്യമാണ്. ഡിസംബർ 21 വരെ നടക്കുന്ന ഓഫർ സെയിലിൽ 20000 രൂപയിൽ താഴെവിലയിൽ ഫ്ലിപ്കാർട്ടിൽനിന്ന് വാങ്ങാൻ സാധിക്കുന്ന പോക്കോ, ഇൻഫിനിക്സ്, ഓപ്പോ, റിയൽമി, മോട്ടറോള എന്നീ ബ്രാൻഡുകളുടെ ഏതാനും സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

റിയൽമി 9 പ്രോ 5ജി
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 18,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്ന റിയൽമിയുടെ 5ജി സ്മാർട്ട്ഫോൺ ആണ് റിയൽമി 9 പ്രോ. 6ജിബി, 8ജിബി റാം വേരിയന്റുകൾ റിയൽമി നൽകുന്നുണ്ട്. ഇതിൽ 6ജിബി റാം മോഡലാണ് 18,999 രൂപയ്ക്ക് ലഭിക്കുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി.

പോക്കോ X4 പ്രോ 5ജി
6 ജിബി റാമും 128 ജിബി സ്റ്റോറേജ് ശേഷിയുമുള്ള പോക്കോ X4 പ്രോ 5ജി 16,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5ജി ഒക്ടാ കോർ പ്രോസസറുമായാണ് ഈ പോക്കോ ഫോൺ എത്തുന്നത്. 6.67 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ, 5,000എംഎഎച്ച് ബാറ്ററി, മികച്ച സെൽഫികൾക്കായുള്ള 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് പോക്കോ X4 പ്രോ 5ജിയുടെ പ്രധാന സവിശേഷതകൾ.

മോട്ടറോള ജി72 5ജി
മോട്ടറോള ജി72 5ജി 31% വിലക്കിഴിവോടെ 14,999 രൂപയ്ക്ക് ആണ് ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അധിക ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഈ മോട്ടറോള 5ജി സ്മാർട്ട്ഫോണിനുണ്ട്. മീഡിയടെക് ഹീലിയോ ജി 99 ഒക്ടാ കോർ പ്രോസസറാണ് മോട്ടറോള ജി72 വിന് കരുത്ത് പകരുന്നത്. പിന്നിൽ 108 എംപി പ്രൈമറി ക്യാമറയോടൊപ്പം 8എംപി, 2എംപി സെൻസറുകളും നൽകിയിട്ടുണ്ട്.

ഓപ്പോ എഫ്19 പ്രോ പ്ലസ് 5ജി
8ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജ് കൂട്ടുകെട്ടുമായി എത്തുന്ന ഓപ്പോ എഫ്19 പ്രോ പ്ലസ് സ്മാർട്ട്ഫോൺ വിലക്കിഴിവോടെ 17,490 രൂപയ്ക്ക് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിൽ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 8000U പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്തിന് നൽകിയിരിക്കുന്നത്. 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയുമുണ്ട്. 5ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ് ഓപ്പോ എഫ്19 പ്രോ പ്ലസിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.

ഇൻഫിനിക്സ് നോട്ട് 12 5ജി
6ജിബി റാമും 64ജബ സ്റ്റോറേജുമായാണ് ഇൻഫിനിക്സ് നോട്ട് 12 5G (Infinix Note 12 5G) വരുന്നത്. ഓഫർ സെയിലിനോട് അനുബന്ധിച്ച് 13,999 രൂപയ്ക്ക് ആണ് ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 810 5ജി ചിപ്‌സെറ്റാണ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ ഈ സ്മാർട്ട്ഫോണിലുള്ളത്. സെൽഫി ആവശങ്ങൾ മുൻനിർത്തി മുൻവശത്ത് 16എംപി ക്യാമറ നൽകിയിട്ടുണ്ട്. 2എംപി ഡെപ്ത് ലെൻസും AI ലെൻസും ജോടിയാക്കിയ 50എംപിയുടെ പ്രധാന ക്യാമറയാണ് പിൻവശത്തുള്ളത്. 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി.


Click it and Unblock the Notifications








