ഓഫറുകളുടെ ഉത്സവം കൊടിയേറും മുമ്പേ വെടിപൊട്ടിച്ച് പോക്കോ; സെലക്ടഡ് മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ

|

വരാൻ പോകുന്ന ഉത്സവദിനങ്ങളിൽ വൻ കച്ചവടം ലഷ്യമിട്ട് വമ്പൻ തയാറെടുപ്പുകൾ നടത്തുന്ന തിരക്കിലാണ് മൊ​ബൈൽ നിർമാതാക്കൾ. ഉത്സവങ്ങൾ ലക്ഷ്യമാക്കി ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള വമ്പൻ ഓൺ​ലൈൻ കച്ചവടക്കാർ ഓഫറുകളുടെ ഇത്സവപ്പെരുമഴ സൃഷ്ടിക്കാൻ ബിഗ് ബില്യൺ ഡേ പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രമുഖ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാതാക്കളെല്ലാം ഓഫറുകളുമായി രംഗത്തെത്തുന്ന ഈ ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ് ജനം.

 

ബിഗ് ബില്യൺ ഡേ

അ‌തേസമയം ഓഫറുകളുടെ ഉത്സവമായ ബിഗ് ബില്യൺ ഡേ ആരംഭിക്കും മുമ്പ് തന്നെ പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ പോക്കോ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് വിലയിൽ ഇളവുകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ബിഗ് ബില്യൺ ഡേയിൽ തങ്ങളുടെ പോക്കോ എക്സ് 4 പ്രോ 5ജി( Poco X4 Pro 5G), മറ്റൊരു മോഡലായ പോക്കോ എം4 പ്രോ 5ജി( Poco M4 Pro 5G), പോക്കോ എം5 (Poco M5) എന്നീ മോഡലുകൾക്കാണ് പോക്കോ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെസ്റ്റിവൽ സീസൺ സെയിൽ

സെപ്റ്റംബർ 23 ന് ആണ് ആമസോണും ഫ്ലിപ്പ്കാർട്ടും തങ്ങളുടെ ഫെസ്റ്റിവൽ സീസൺ സെയിൽ ആരംഭിക്കുന്നത്. ഇതിന് ദിവസങ്ങൾ ബാക്കി നിൽക്കേയാണ് പോക്കോ നേരത്തെ തന്നെ തങ്ങളുടെ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ഒരു ചുവട് മുന്നോട്ടു വച്ചിരിക്കുന്നത്. സെപ്റ്റംബർ 13 മുതൽ പോക്കോയുടെ ഓഫറുകൾ ലഭ്യമാണ് എന്നതാണ് ​ഈ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ​ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നേരത്തെ മുന്നിൽ ചെന്നുനിന്ന് കച്ചവടം പിടിക്കാം എന്നതാകാം പോക്കോയുടെ തന്ത്രം.

ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിട്ട് ഗൂഗിൾ; പിക്സൽ സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലേക്ക്?ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിട്ട് ഗൂഗിൾ; പിക്സൽ സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലേക്ക്?

പോക്കോയുടെ ദീപാവലി ഓഫറുകളും ഡിസ്കൗണ്ടുകളും
 

പോക്കോയുടെ ദീപാവലി ഓഫറുകളും ഡിസ്കൗണ്ടുകളും

ദീപാവലി ഓഫറുകളുടെ ഭാഗമായി തങ്ങളുടെ പോക്കോ എക്സ് 4 പ്രോ 5ജി ( Poco X4 Pro 5G)ക്ക് 5000 രൂപയുടെ ഡിസ്കൗണ്ട് ആണ് പോക്കോ നൽകുന്നത്. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 13,999 രൂപ പ്രാരംഭ വിലയിൽ ആണ് ഈ മോഡലുകളുടെ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. ക്യാമറ സെക്ഷൻ ഇഷ്ടപ്പെടുന്നവർക്കായി 64 എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഈ മോഡലിൽ നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസി ചിപ്​സെറ്റിലാണ് ഫോൺ പ്രവർത്തിക്കുക. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയോടു കൂടിയതാണ് ഈ മോഡൽ.

പോക്കോ എം4 പ്രോ 5ജി

അ‌ടുത്ത മോഡലായ പോക്കോ എം4 പ്രോ 5ജി ( Poco M4 Pro 5G)യിലേക്ക് എത്തുമ്പോൾ 4ജിബി, 6 ജിബി വേരിയന്റുകൾക്ക് 3,500 രൂപയുടെ ഡിസ്കൗണ്ട് ആണ് ലഭിക്കുക. 8 ജിബിയു​ടെ വേരിയന്റിന് 1000 രൂപകൂടി ഇളവിട്ട് 4,500 രൂപയുടെ ഡിസ്കൗണ്ട് ആണ് ലഭിക്കുക. ബാങ്ക് ഓഫറുകൾ ഉൾപ്പെ​ടെ 11,499 രൂപ മുതലാണ് ഈ മോഡലുകളുടെ പ്രാരംഭ വില ആരംഭിക്കുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെയാണ് ഈ മോഡലിന് ഉള്ളത്. 240ഹെർട്സ് ടച്ച് സാമ്പിളിങ് റേറ്റും 90ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 8 എംപി അ‌ൾട്രാ ​വൈഡ് സെൻസറോടു കൂടിയതാണ് ക്യാമറ. മീഡിയടെക് ഡൈമെൻസിറ്റി 810 SoC ചിപ്പാണ് പോക്കോ എം4 പ്രോ 5ജി ഫോണിലുള്ളത്.

'വയർ' കുറച്ച് പവർഫുൾ ആയ മിടുക്കന്മാർ; വയർലെസ് ചാർജിങ് സപ്പോർട്ടുള്ള കിടിലൻ ചില സ്മാർട്ട്ഫോണുകൾ ഇതാ..'വയർ' കുറച്ച് പവർഫുൾ ആയ മിടുക്കന്മാർ; വയർലെസ് ചാർജിങ് സപ്പോർട്ടുള്ള കിടിലൻ ചില സ്മാർട്ട്ഫോണുകൾ ഇതാ..

പോക്കോ എം5

അ‌ടുത്തിടെ പുറത്തിറങ്ങിയ പോക്കോ എം5 (Poco M5) ആണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു പോക്കോ ഫോൺ. രണ്ടു വേരിയന്റുകളിൽ ലഭ്യമായ ഈ ഫോണിന് 1,500 രൂപയാണ് ഡിസ്കൗണ്ട് ലഭിക്കുക. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 12,499 രൂപയ്ക്കാണ് ​ പോക്കോ എം5 (Poco M5) വാങ്ങാനാകുക.

അ‌ഡീഷണൽ ഡിസ്കൗണ്ട്

ഇതു കൂടാതെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ആറു മാസത്തെ സ്ക്രീൻ പ്രൊട്ടക്ഷനും പുറമെ അ‌ഡീഷണൽ ഡിസ്കൗണ്ട് ആയി 500 രൂപയുടെ സൂപ്പർ ​കൊയിനും ലഭിക്കും. മീഡിയടെക് ഹീലിയോ ജി99 എസ്ഒസി ചിപ്​സെറ്റിലാണ് ഫോണിന്റെ പ്രവർത്തനം. 90ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി+ ഡിസ്പ്ലെയാണ് ​പോക്കോ എം5 ന് ഉള്ളത്.

26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി

Best Mobiles in India

English summary
Leading smartphone maker Poco has announced discounts on select models ahead of the Big Billion Day, a festival of offers. On Big Billion Day, Poco is offering discounts on the Poco X4 Pro 5G, Poco M4 Pro 5G, and Poco M5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X