Home
Mobile

വാല​ന്റൈൻസ് ഡേ വന്നത് നന്നായി! കഴിഞ്ഞമാസം ലോഞ്ച് ചെയ്ത പോക്കോ X7 പ്രോ 5G ഇപ്പോൾ ഡിസ്കൗണ്ടിൽ കിട്ടും

ഫെബ്രുവരി 14ന് വാല​ന്റൈൻസ് ഡേ വരുന്നതിന്റെ സന്തോഷത്തിലാണ് കമിതാക്കൾ, എന്നാൽ ഇത്തവണത്തെ വാല​ന്റൈൻസ് ഡേയിൽ കമിതാക്കൾക്ക് മാത്രമല്ല, സിംഗിൾസിനും സന്തോഷിക്കാനുള്ള വകയുണ്ട്. കാരണം പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ ഇപ്പോൾ വാല​ന്റൈൻസ് ഡേ ഓഫർ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പോക്കോയുടെ തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ ഉപയോക്താക്കളെ സഹായിക്കും. അ‌തിനാൽത്തന്നെ സിംഗിൾസിന് ഈ വാല​ന്റൈൻസ് ഡേ ഒരു പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കിക്കൊണ്ട് സന്തോഷം നിറഞ്ഞതാക്കാവുന്നതാണ്. ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത പോക്കോ എക്സ്7 പ്രോ 5ജിയും (POCO X7 Pro 5G) ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം ​ഇന്ത്യയിൽ പോക്കോ തങ്ങളുടെ എക്സ്7 സീരീസ് അ‌വതരിപ്പിച്ചു. പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. ഇതിൽ പ്രോ മോഡൽ ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും എന്നാണ് പറയുന്നത്.

വാല​ന്റൈൻസ് ഡേ: പോക്കോ X7 പ്രോ 5G ഡിസ്കൗണ്ടിൽ കിട്ടും

പോക്കോ X7 പ്രോ 5ജിയുടെ 8GB+ 256GB വേരിയന്റിന് 27,999 രൂപയും 12GB+ 256GB വേരിയന്റിന് 29,999 രൂപയുമാണ് വില. ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ വാല​ന്റൈൻസ് ഡേ ഓഫറിന്റെ ഭാഗമായി 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

അ‌തിനാൽ ആകെ 3000 രൂപ ഡിസ്കൗണ്ടിന് ശേഷം പോക്കോ എക്സ്7 പ്രോ 5ജി ഇപ്പോൾ 24999 രൂപ വിലയിൽ സ്വന്തമാക്കാം എന്നാണ് റിപ്പോർട്ട്. പോക്കോ യെല്ലോ, നെബുല ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ പ്രോ മോഡൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

വാല​ന്റൈൻസ് ഡേ: പോക്കോ X7 പ്രോ 5G ഡിസ്കൗണ്ടിൽ കിട്ടും

3.25GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ കരുത്താക്കി എത്തിയിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് പോക്കോ X7 5ജി. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, HDR10+ പിന്തുണ, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 1920Hz PWM ഡിമ്മിങ്, 3200 വരെ നൈറ്റ് ബൈ ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മാലി G720 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ്, 5000mm² സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, അൾട്രാ-തിൻ 3D ഐസ്‌ലൂപ്പ് സിസ്റ്റം എന്നിവ X7 പ്രോ 5ജിയിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിലാണ് പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിരിക്കുന്നത്.

പോക്കോ X7 പ്രോ 5ജിയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95″ സോണി LTY-600 സെൻസർ, f/1.5 അപ്പേർച്ചർ, OIS, EIS, എന്നിവയുള്ള 50MP ​െ​മയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. f/2.2 അപ്പേർച്ചർ, 1/4″ OV20B സെൻസറോട് കൂടിയ 20MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

വാല​ന്റൈൻസ് ഡേ: പോക്കോ X7 പ്രോ 5G ഡിസ്കൗണ്ടിൽ കിട്ടും

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+ IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, NFC, 90W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6550mAh ബാറ്ററി എന്നിവയും ഈ പ്രോ മോഡലിലുണ്ട്.

More from GizBot

Best Mobiles in India

English summary
POCO X7 Pro 5G is now available at a huge discount. The 8GB + 256GB variant of the Poco X7 Pro 5G is priced at Rs 27,999 and the 12GB + 256GB variant is priced at Rs 29,999. The phone is currently listed on Flipkart at the same price. However, as part of the Valentine's Day offer, it is reported to be available with a coupon discount of Rs 1000 and a bank discount of Rs 2000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X