Home
Mobile

5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു

ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു

2023 വർഷം പിറന്നതിനു ശേഷം ഇതുവരെയായി നിരവധി സ്മാർട്ട്ഫോണുകൾ ഇറങ്ങി. എന്നാൽ സ്മാർട്ട്ഫോൺ ഒരു നല്ല സ്മാർട്ട്ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെ ഉയർന്ന നിലയിൽ തന്നെ നിൽക്കുന്നു. ഈ ഒരു മാസത്തിനുള്ളിൽ ഇറങ്ങിയ നിരവധി സ്മാർട്ട്ഫോണുകൾ ഇതിനോടകം നാം കണ്ടു. എന്നാൽ ഇതുവരെ കണ്ടതിനെക്കാൾ മനോഹരമായ നിരവധി കാഴ്ചകൾ ഇനി കാണാൻ ഇരിക്കുന്നതേയുള്ളൂ. ഫെബ്രുവരിയിലും വമ്പൻ ബ്രാൻഡുകളുടേത് അ‌ടക്കം ഒരുപിടി മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയെയും ഇന്ത്യക്കാരെയും ലക്ഷ്യമിട്ട് എത്തുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഇതിൽ പല മോഡലുകളെയും ആളുകൾ കാത്തിരിക്കുന്നത്.

ആകാംക്ഷയേറെ...

ഉടൻ എത്തുന്ന സ്മാർട്ട്ഫോണുകളിൽ ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ മോഡൽ ആണ് പോക്കോയുടെ എക്സ്5 പ്രോ(Poco X5 Pro 5G) എന്ന മോഡൽ. ആഗ്രഹം ഉണ്ടായിട്ടും ഇതുവരെ നിങ്ങൾക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിഞ്ഞില്ല എങ്കിൽ എല്ലാം നല്ലതിനായിരുന്നു എന്ന് കരുതിയാൽ മതി. അത്രയ്ക്ക് മികച്ച സ്മാർട്ട്ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങുന്നുണ്ട്. അ‌തിൽ ബജറ്റ് വിലയിൽ ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ ആകും പോക്കോ എക്സ് 5 പ്രോ എന്നാണ് വിലയിരുത്തലുകൾ. ഉടൻ എത്തും എന്ന് കുറച്ചു നാളായി കേൾക്കുന്നുണ്ട് എങ്കിലും ഇപ്പോൾ പോക്കോ എക്സ് 5പ്രോയുടെ ലോഞ്ച് ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു

തിയതി സ്ഥിരീകരിച്ചു

ഫെബ്രുവരി 6ന് ​പോക്കോ എക്സ്5 പ്രോ ഇന്ത്യയിൽ അ‌വതരിക്കും എന്നാണ് റിപ്പോർട്ട്. അ‌ന്നുതന്നെയാണ് ആഗോളതലത്തിലും പോക്കോ എക്സ് 5 പ്രോ ലോഞ്ച് ചെയ്യുന്നത്. ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകളോടെ എത്തുമെന്ന് കരുതപ്പെടുന്ന പോക്കോ എക്സ്5 പ്രോയുടെ ഫീച്ചറുകൾ സംബന്ധിച്ച അ‌ധികം വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് കരുതപ്പെടുന്ന ഫീച്ചറുകൾ ഇതിനോടകം ഓൺ​ലൈനിൽ ചോർന്നിട്ടുണ്ട്. ഈ വിവരങ്ങൾ കണ്ട് ഇന്ത്യയിലെ സ്മാർട്ട്​ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് പോക്കോയുടെ ഈ പുത്തൻ താരത്തെ കാത്തിരിക്കുന്നത്. കമ്പനിയിൽനിന്ന് അ‌റിയാൻ കഴിഞ്ഞതും ഓൺ​ലൈനിൽ പുറത്തുവന്നതുമായ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ പോക്കോ എക്സ് 5 പ്രോയിൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

108 എംപി ക്യാമറ

പുറത്തുവന്ന ചിത്രങ്ങളുടെയും മറ്റും അ‌ടിസ്ഥാനത്തിൽ പോക്കോ എക്സ് 5പ്രോയിൽ 108 എംപിയുടെ ക്യാമറ ഉണ്ടാകും എന്ന് ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട്. ക്യാമറ വിഭാഗത്തിൽ ഏറെ മികവുപുലർത്തുന്ന പോക്കോ ഈ സ്മാർട്ട്ഫോണിന്റെ കാര്യത്തിലും അ‌ത് തുടരും എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രൈമറി റിയർ ക്യാമറയ്‌ക്കൊപ്പം രണ്ട് ക്യാമറ സെൻസറുകൾ കൂടി ഉണ്ടായിരിക്കും എങ്കിലും അവയുടെ വിശദാംശങ്ങൾ വ്യക്തമല്ല.

ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു

പേടിക്കേണ്ട, 5ജി ​തന്നെ!

പോക്കോയുടെതന്നെ ന്യൂ-ജെൻ എം-സീരീസ് സ്‌മാർട്ട്‌ഫോണുകളുടേതിന് സമാനമായി ഫ്ലാറ്റ് എഡ്ജാണ് പോക്കോ എക്സ് 5പ്രോയിലും ഉള്ളതെന്ന് കരുതപ്പെടുന്നു. ഏത് ഫോൺ എത്തിയാലും ഇന്ത്യക്കാർ ഇപ്പോൾ ഏറ്റവുമാദ്യം ചോദിക്കുന്നത് 5ജി ഫോൺ ആണോ എന്നാണ്. ഇവിടെ പോക്കോയും 5ജി സ്മാർട്ട്ഫോൺ തന്നെയാണ് എത്തിക്കുന്നത് എന്നത് ഇതിനോടകം ഉറപ്പായിട്ടുണ്ട്. ആകർഷകമായ മഞ്ഞക്കളറിൽ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ​പോക്കോ എക്സ് 5പ്രോയുടെ ചിത്രങ്ങൾ ഇതിനോടകം ഏറെ ചർച്ചയായിരുന്നു. ഈ ഫോണിൽ ഉണ്ടാകുമെന്ന് കരുതുന്ന മറ്റ് ഫീച്ചറുകൾ പരിചയപ്പെടാം.

സ്‌നാപ്ഡ്രാഗൺ 778G ചിപ്‌സെറ്റ്

പോക്കോ എക്സ്5 പ്രോ ഒരു റീബ്രാൻഡഡ് റെഡ്മി നോട്ട് 12 സ്പീഡ് എഡിഷൻ സ്മാർട്ട്‌ഫോണാണെന്ന് അഭ്യൂഹമുണ്ട്. ഫുൾ HD+ സ്‌ക്രീൻ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.7-ഇഞ്ച് 10-ബിറ്റ് OLED ഡിസ്പ്ലേയാണ് പോക്കോ എക്സ്5 പ്രോയിൽ പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനത്തിനായി സ്‌നാപ്ഡ്രാഗൺ 778G ചിപ്‌സെറ്റ് കരുത്തിലാകും ഈ പോക്കോ ഫോൺ എത്തുക. 8ജിബി വരെ റാം സപ്പോർട്ടും 256ജിബി വരെ ഇന്റേണൽ സ്റ്റോറേജും 67 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും പോക്കോ നൽകിയേക്കും.

വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 21,000 - 23,000 രൂപ വിലയിലാകും പോക്കോ എക്സ്5​ പ്രോ ഇന്ത്യയിൽ ലഭ്യമാകുക. അ‌ഭ്യൂഹങ്ങൾ ശരിയാണെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്നാപ്ഡ്രാഗൺ 778ജി ചിപ്സെറ്റ് കരുത്ത് വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് പോക്കോ എക്സ്5 പ്രോ.

More from GizBot

Best Mobiles in India

English summary
It has been confirmed that the Poco X5 Pro smartphone will arrive in India on February 6. Poco X5 Pro will also be launched globally on the same day. It has been confirmed that the smartphone will have a 108 MP camera and 5G support. The Poco X5 Pro will be available in India at a price of around Rs 21,000–Rs 23,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X