ക്വാഡ് റിയർ ക്യാമറയുമായി പോക്കോ എക്‌സ് 3 എൻഎഫ്‌സി അവതരിപ്പിച്ചു: വില, സവിശേഷതകൾ, ലഭ്യത
പോക്കോ എക്‌സ് 3 എൻഎഫ്‌സി ആഗോളതലത്തിൽ വിപണിയിലെത്തികഴിഞ്ഞു. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ചുറ്റുമായി സ്ലിം ബെസലുകളുള്ള ഡിസ്പ്ലേയ്, ഒക്ടാ-കോർ പ്രോസസർ എന്നിവ പോലുള്ള ആകർഷകമായ സവിശേഷതകളോടെയാണ് ഈ ഹാൻഡ്സെറ്റ് വിപണിയിൽ വരുന്നത്. രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും കൂടാതെ രണ്ട് കളർ ഓപ്ഷനുകളിലുമായി പോക്കോ എക്‌സ് 3 എൻഎഫ്‌സി വരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യ്ത പോക്കോ എക്‌സ് 2 ന്റെ പിൻഗാമിയാണ് ഈ ഡിവൈസ്. കമ്പനിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമങ്ങളിൽ സ്ട്രീം ചെയ്ത ഒരു വെർച്വൽ ഇവന്റിലൂടെയാണ് പോക്കോ എക്‌സ് 3 എൻഎഫ്‌സി അവതരിപ്പിച്ചത്.

പോക്കോ എക്‌സ് 3 എൻഎഫ്‌സി വില, ലഭ്യത
പോക്കോ എക്‌സ് 3 എൻഎഫ്‌സിയുടെ ബേസിക് 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 229 (ഏകദേശം 19,900 രൂപ) വില വരുന്നു. അതേസമയം 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 269 (ഏകദേശം 23,400 രൂപ) വിലയുണ്ട്. കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പോക്കോ എക്‌സ് 3 വരുന്നത്. സെപ്റ്റംബർ 8 മുതൽ പുതിയ പോക്കോ എക്‌സ് 3 എൻഎഫ്‌സി വിൽപ്പനയ്‌ക്കെത്തും. ഈ പോക്കോ എക്‌സ് 3 എൻഎഫ്‌സി ബേസ് വേരിയൻറ് ആദ്യവിലയായ യൂറോ 199 (ഏകദേശം 17,300 രൂപ), ടോപ്പ് ടയർ വേരിയൻറ് യൂറോ 249 (ഏകദേശം 21,700 രൂപ) തുടങ്ങിയ വിലയിലായിരിക്കും ഈ ഡിവൈസ് വില്പനയ്ക്കെത്തുന്നത്. ഈ ഓഫർ സെപ്റ്റംബർ 11 വരെ ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്നോ, എത്ര രൂപ വില വരുമെന്നതിനെകുറിച്ചോ ഒരു വിവരവുമില്ല.
പോക്കോ എക്‌സ് 3 എൻഎഫ്‌സി സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമായി വരുന്ന എംഐയുഐ 12 പ്ലാറ്റ്‌ഫോമിലാണ് ഡ്യുവൽ സിം (നാനോ) വരുന്ന പോക്കോ എക്‌സ് 3 എൻഎഫ്‌സി പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഡൈബാമിക് സ്വിച്ച് സവിശേഷത, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, എച്ച്ഡിആർ 10 സർട്ടിഫിക്കേഷൻ തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ ഈ ഹാൻഡ്‌സെറ്റിന് ഉണ്ട്. 6 ജിബി റാമുള്ള ഫോണിന് പുതുതായി അവതരിപ്പിച്ച ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC, അഡ്രിനോ 618 ജിപിയു എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്.

ക്വാഡ് റിയർ ക്യാമറയുമായി പോക്കോ എക്‌സ് 3 എൻഎഫ്‌സി
64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, എഫ് / 1.73 ലെൻസ്, 13 മെഗാപിക്സൽ സെൻസർ, 119 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, 2- മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ എക്‌സ് 3 എൻഎഫ്‌സിക്ക് വരുന്നത്. ഈ ഹാൻഡ്സെറ്റിനെ മുൻവശത്തായി പഞ്ച്-ഹോൾ കട്ടൗട്ടിൽ വരുന്ന 20 മെഗാപിക്സൽ സെൻസർ നിങ്ങൾക്ക് ലഭിക്കും.
മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് പോക്കോ എക്‌സ് 3 എൻഎഫ്‌സിയിൽ വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, 4 ജി, ജിപിഎസ് / എ-ജിപിഎസ്, ഐആർ ബ്ലാസ്റ്റർ, എൻഎഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,160mAh ബാറ്ററിയാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. ഓൺബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഒരു വശത്തായി ഫിംഗർപ്രിന്റ് സ്കാനറും ഫോണിന് IP53 റേറ്റിംഗും വരുന്നു.


Click it and Unblock the Notifications