പോക്കോ എക്സ് 3 പ്രോ സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് പോക്കോ എക്സ് 3 പ്രോ (Poco X3 Pro). വൈകിയാണെങ്കിലും ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള നിരവധി ചോർച്ചകളും അഭ്യൂഹങ്ങളും ഇതിനോടകം ലഭ്യമായി കഴിഞ്ഞു. എഫ്‌സിസിയിലെ സമീപകാലത്തേതുൾപ്പെടെ ഒന്നിലധികം ബെഞ്ച്മാർക്ക്, സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിലെ ലിസ്റ്റിംഗ് വഴി ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ വരവ് സ്ഥിരീകരിച്ചു. കൃത്യമായി പറഞ്ഞാൽ പോക്കോ എക്സ് 3 പ്രോ ഇഇസി, ഐഎംഡിഎ, ടിയുവി എന്നിവയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ കണ്ടു.
ഈ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് ഉടൻ നടക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ലിസ്റ്റുകൾ ഡ്യൂവൽ-ബാൻഡ് വൈ-ഫൈ, എൻഎഫ്‌സി, 4 ജി എൽടിഇ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നു. എന്നാൽ, മറ്റൊരു വസ്തുത എന്നത് ഇത് ഒരു 5 ജി ഡിവൈസല്ല എന്നുള്ളതാണ്. ഇവ കൂടാതെ, സി-ഡോട്ട് സിഇആർ വെബ്‌സൈറ്റിൽ പോക്കോ എക്സ് 3 പ്രോ കണ്ടെത്തിയെന്നും ഇന്ത്യയിൽ ഐഎഫ് ലോഞ്ച് സമീപകാലത്ത് തന്നെ നടക്കുമെന്ന് സൂചനയുമുണ്ട്.

പോക്കോ എക്സ് 3 പ്രോ വിശദാംശങ്ങൾ വെളിപ്പെടുത്തി
സർട്ടിഫിക്കേഷൻ വെബ്സൈറ്റുകൾ വെളിപ്പെടുത്തിയ വിശദാംശങ്ങൾ പ്രകാരം, യുഎസ് റെഗുലേറ്ററി വെബ്സൈറ്റായ എഫ്‌സിസി പോക്കോ എക്സ് 3 പ്രോ മോണിക്കർ വെളിപ്പെടുത്തി. യുറേഷ്യൻ ഇക്കണോമിക് കമ്മീഷൻ (ഇഇസി) ഇത് സ്ഥിരീകരിക്കുകയും മോണിക്കറെ M2102J20SG എന്ന മോഡൽ നമ്പറുമായി ബന്ധപ്പെടുത്തുകയും ചെയ്തു. മൈസ്മാർട്ട്പ്രൈസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മുകളിൽ പറഞ്ഞതുപോലെ ഒന്നിലധികം സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ പോക്കോ എക്സ് 3 പ്രോ സ്മാർട്ഫോൺ കണ്ടെത്തിയിട്ടുണ്ട്.

എക്സ് ഡി ഡവലപ്പർമാരുടെ റിപ്പോർട്ട് അനുസരിച്ച്, പോക്കോ എക്സ് 3 പ്രോയ്ക്ക് "വായു", "ഭീമ" എന്നീ രഹസ്യനാമങ്ങൾ നൽകിയേക്കും. അത് ഒരേ ബേസിക് വേരിയന്റിലെ വ്യത്യസ്ത മോഡലുകളാകാം. ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 SoC (SM8150) പ്രോസസർ ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയേക്കുമെന്ന് പറയുന്നു. 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും കമ്പനി നൽകുന്നത്. ഇതുവരെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ഈ ഹാൻഡ്‌സെറ്റിൻറെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ വിപണിയിലെത്തിയ പോക്കോ എക്സ് 3 പ്രോയുടെ അപ്‌ഗ്രേഡ് വേരിയന്റായിരിക്കാം പോക്കോ എക്സ് 3 പ്രോ എന്ന് പറയാൻ കഴിയും.

പോക്കോ എക്സ് 3 പ്രോ വിശദാംശങ്ങൾ വെളിപ്പെടുത്തി
2340 x 1080 പിക്‌സൽ റെസല്യൂഷനും ഫാസ്റ്റ് റിഫ്രഷ് റേറ്റും വരുന്ന 120 ഹെർട്സ് ഉള്ള 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയാണ് പോക്കോ എക്സ് 3 സ്മാർട്ഫോണിൽ അവതരിപ്പിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസും വരുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732 ജി SoC പോക്കോ എക്സ് 3 സ്മാർട്ഫോണിന് കരുത്ത്. നൽകുന്നത്. 64 എംപി പ്രൈമറി സോണി ഐഎംഎക്സ് 682 സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പും പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 20 എംപി സെൽഫി ക്യാമറ സെൻസറും പോക്കോ എക്സ് 3 ന്റെ മറ്റ് പ്രത്യകതകളാണ്. 6W എംഎഎച്ച് ബാറ്ററി 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഈ ഹാൻഡ്സെറ്റിനെ ശക്തിപ്പെടുത്തുന്നു.


Click it and Unblock the Notifications