പോക്കോ എക്‌സ് 3 പ്രോ, പോക്കോ എഫ് 3 മാർച്ച് 22 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
മാർച്ച് 22 ന് ഗ്ലോബൽ ഓൺലൈൻ ഇവന്റ് നടത്തുവാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നതിനാൽ പോക്കോ എക്‌സ് 3 പ്രോ, പോക്കോ എഫ് 3 എന്നിവയുടെ ലോഞ്ചും ഉടനെ നടക്കും. ഈ ലോഞ്ച് ഇവന്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ പോക്കോ പോസ്റ്റ് ചെയ്യ്തിരുന്നു. മാർച്ച് 30 ന് നടക്കാനിരിക്കുന്ന ഇന്ത്യാ ഇവന്റിന് ഒരാഴ്ച മുമ്പാണ് ഈ ഗ്ലോബൽ ലോഞ്ച് നടക്കുന്നത്. അവിടെ ബ്രാൻഡ് പോക്കോ എക്‌സ് 3 പ്രോ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പറയുന്നു. പോക്കോ എക്സ് 3 പ്രോയും പോക്കോ എഫ് 3 യും ഇതുവരെ അഭ്യുഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സ്മാർട്ഫോണുകളായിരുന്നു.

പോക്കോ എക്‌സ് 3 പ്രോയുടെ ചോർന്ന വില
യൂറോപ്യൻ റീട്ടെയിലർ ഡീൽടെക്കിൻറെ വെബ്‌സൈറ്റ് പ്രകാരം, മെറ്റൽ ബ്രോൺസ്, ഫ്രോസ്റ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പോക്കോ എക്‌സ് 3 പ്രോ ലോഞ്ച് ചെയ്യുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരും. കൂടാതെ, രണ്ട് വേരിയന്റുകൾക്കും വരാവുന്ന വില ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വരാനിരിക്കുന്ന പോക്കോ സ്മാർട്ട്‌ഫോണിന്റെ ബേസിക് വേരിയന്റിന് 269 യൂറോ (ഏകദേശം 23,300 രൂപ) വിലയുണ്ട്. പോക്കോ എക്‌സ് 3 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 319 യൂറോ (ഏകദേശം 27,600 രൂപ) വില വരുമെന്ന് അവകാശപ്പെടുന്നു.

ഈ ചോർന്ന വില ഓൺലൈൻ റീട്ടെയിലർ ടിപ്പ് ചെയ്യ്തതാണ്. പോക്കോ സ്ഥിരീകരിച്ച അന്തിമ വിലയല്ല ഇതെന്നുള്ള കാര്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, ഈ സ്മാർട്ട്‌ഫോണിൻറെ വിലയോ സവിശേഷതകളോ സംബന്ധിച്ച് പോക്കോ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ, ഈ സ്മാർട്ട്‌ഫോണിൻറെ വില എത്രയാണെന്ന് അറിയാൻ അടുത്ത ആഴ്ച നടക്കുന്ന പ്രഖ്യാപനത്തിനായി നിങ്ങൾ കാത്തിരിക്കേണ്ടതുണ്ട്.

എന്നാൽ, പോക്കോ എക്‌സ് 3 പ്രോയ്ക്ക് നൽകുന്ന വില അതിന് ലഭിക്കുന്ന പ്രകടനശേഷിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ മികച്ചതാണെന്ന് പരമാർശിക്കുവാൻ പോക്കോ ഇന്ത്യ ട്വിറ്ററിലേക്ക് പോയി. ഈ സ്മാർട്ട്‌ഫോണിന് വലിയ ചിലവ് കൂടാതെ തന്നെ മികച്ച സവിശേഷതകൾ അവതരിപ്പിക്കാൻ കഴിയുമെന്ന് പറയുന്നു. അങ്ങനെയാകുമ്പോൾ മുകളിൽ സൂചിപ്പിച്ചതുപോലെ ചോർന്ന വില ഉചിതമായ ഒന്നായിരിക്കുമെന്ന് തോന്നുന്നു, കാരണം ഇന്ത്യയിൽ വില ഏകദേശം 21,000 രൂപയായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഈ സ്മാർട്ഫോൺ ഉടനെ ലോഞ്ച് ചെയ്യുമെന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ അവതരിപ്പിക്കുന്ന സമയത്ത് ലഭിക്കുന്നതാണ്.

പോക്കോ എക്‌സ് 3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
മുകളിൽ സൂചിപ്പിച്ചതുപോലെ നിലവിലുള്ള സവിശേഷതകളെ അടിസ്ഥാനമാക്കി 6 ജിബി റാം + 126 ജിബി റോം, 8 ജിബി റാം + 256 ജിബി റോം എന്നിവയുമായി ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 860 ചിപ്‌സെറ്റ് ഉപയോഗിച്ച് പോക്കോ എക്സ് 3 പ്രോയിൽ ഉൾപ്പെടുത്തിയേക്കാം. സ്‌ക്രീൻ വലുപ്പം എത്രയാണെന്ന് അറിയാത്തതിനാൽ ഈ സ്മാർട്ട്‌ഫോൺ ഒരു എഫ്എച്ച്ഡി + 1080 പിക്‌സൽ റെസല്യൂഷനുള്ള ഒരു ഡിസ്‌പ്ലേ ഉപയോഗിച്ചേക്കുമെന്ന് തോന്നുന്നു. 5200 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ സ്മാർട്ഫോണിന് നൽകുവാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഈ പോക്കോ സ്മാർട്ട്‌ഫോൺ പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് നൽകിയേക്കും. പ്രാഥമിക സെൻസറിനൊപ്പം അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത് സെൻസർ, മാക്രോ ലെൻസ് എന്നിവയുണ്ട്. കൂടാതെ, സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിനായി സ്‌ക്രീനിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. സ്റ്റാൻഡേർഡ് കണക്റ്റിവിറ്റികളായ ബ്ലൂടൂത്ത്, ജിപിഎസ്, ഡ്യുവൽ-ബാൻഡ് വൈഫൈ, 4 ജി എൽടിഇ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ പോക്കോ എക്സ് 3 പ്രോയിൽ വരുന്നു. സുരക്ഷാ ആവശ്യങ്ങൾക്കായി സൈഡ് മൗണ്ട് ചെയ്ത ബയോമെട്രിക് ഫിംഗർപ്രിന്റ് സെൻസർ വരുമെന്നും പറയുന്നു. മുമ്പ്, പോക്കോ എഫ് 3 അല്ലെങ്കിൽ എഫ് 3 പ്രോയ്‌ക്കൊപ്പം പോക്കോ എക്സ് 3 പ്രോയും അവതരിപ്പിക്കാമെന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ട് മുൻപ് കണ്ടിരുന്നു. നിലവിൽ, ഈ മാസം തന്നെ രണ്ട് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല എന്നുതന്നെയാണ് തോന്നുന്നത്.


Click it and Unblock the Notifications







